വിശ്വാസികളുടെ പ്രതിഷേധം; പാലയൂർ പള്ളിയിലെ ക്രിസ്മസ് നക്ഷത്രം തൂക്കിയെറിയാൻ വന്ന എസ്‌ഐയ്ക്ക് സ്ഥലംമാറ്റം
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വിശ്വാസികളുടെ പ്രതിഷേധം; പാലയൂർ പള്ളിയിലെ ക്രിസ്മസ് നക്ഷത്രം തൂക്കിയെറിയാൻ വന്ന എസ്‌ഐയ്‌ക്ക് സ്ഥലംമാറ്റം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 1, 2025, 04:51 pm IST
Facebook
Twitter
WhatsAppTelegram

പാലയൂർ പള്ളിയിലെ ക്രിസ്മസ് ആഘോഷം തടഞ്ഞ എസ്‌ഐക്ക് സ്ഥലംമാറ്റം. വിശ്വാസികളുടെ പ്രതിഷേധത്തിന് പിന്നാലെയാണ് വകുപ്പുതല നടപടി സ്വീകരിച്ചത്. ചാവക്കാട് എസ്‌ഐ വിജിത് കെ വിജയനെയാണ് സ്ഥലം മാറ്റിയത്.

ക്രിസ്മസ് ദിനത്തിന് തലേന്ന് പാതിരാകുർബാനയ്‌ക്ക് മുന്നോടിയായി പാലയൂർ സെന്റ് തോമസ് തീർത്ഥാടന കേന്ദ്രത്തിൽ നടന്ന ക്രിസ്മസ് ആഘോഷത്തിനിടെ ആയിരുന്നു സംഭവം. പരിപാടിക്ക് മൈക് സാംഗ്ഷൻ ഇല്ലെന്ന് പറഞ്ഞ് പോലീസ് തടയുകയായിരുന്നു. സംഭവം മാദ്ധ്യമങ്ങളിൽ വാർത്തയായതും ഡിപ്പാർട്ട്‌മെന്റിന് നാണക്കേടായിരുന്നു.

എസ്‌ഐക്കെതിരെ പള്ളി ട്രസ്റ്റികളും പരാതി നൽകിയിരുന്നു. ക്രിസ്മസ് ദിനത്തിൽ കാരൾ ഗാനം ഉൾപ്പെടെ മുടങ്ങിയെന്നും ആദ്യമായിട്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്നും ഭാരവാഹികൾ വ്യക്തമാക്കിയിരുന്നു. പേരാമംഗലം പോലീസ് സ്റ്റേഷനിലേക്കാണ് സ്ഥലം മാറ്റം.

സീറോ മലബാർ സഭ അദ്ധ്യക്ഷൻ മാർ റാഫേൽ തട്ടിൽ പള്ളിയിൽ എത്തുന്നതിന് തൊട്ടുമുൻപായിരുന്നു പൊലീസിന്റെ ആക്ഷൻ. ക്രിസ്മസ് വിളക്കുകളും നക്ഷത്രങ്ങളുമൊക്കെ തൂക്കി എറിയുമെന്ന് ഉൾപ്പെടെ എസ്‌ഐ ഭീഷണി മുഴക്കിയിരുന്നു. പള്ളി ഭാരവാഹികൾ വിളിച്ചു പറഞ്ഞത് അനുസരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി എസ്‌ഐക്ക് ഫോൺ കൊടുക്കാൻ പറഞ്ഞെങ്കിലും ഇയാൾ സംസാരിക്കാൻ തയ്യാറായില്ല.

നൂറുകണക്കിന് വിശ്വാസികൾ ക്രിസ്മസ് ആഘോഷിക്കാൻ പള്ളിയിൽ എത്തിയതിനിടെ ആയിരുന്നു പൊലീസിന്റെ നിലവിട്ട പെരുമാറ്റം. അതേസമയം എസ്‌ഐ ചെയ്തത് നിയമപരമായി ശരിയാണെന്ന് ആയിരുന്നു പൊലീസിന്റെ റിപ്പോർട്ട്.

Tags: പാലയൂർ സെന്റ് തോമസ്ചാവക്കാട് എസ്‌ഐPalayur churchക്രിസ്മസ്എസ്‌ഐക്ക് സ്ഥലംമാറ്റം
Share
Tweet
SendShare

More News from this section

‘ഓസ്ട്രേലിയയില്‍ ജോലി ശരിയാക്കാം’; വിശ്വസിപ്പിച്ച് 21 ലക്ഷം തട്ടി, യുവാവും യുവതിയും അറസ്റ്റില്‍

ഹോട്ടല്‍-ജ്യൂസ് സ്റ്റാള്‍ ലൈസന്‍സിന് 10,000 രൂപ കൈക്കൂലി; പിടിക്കപ്പെടാതിരിക്കാന്‍ ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു; ക്ലോസറ്റ് പൊളിച്ച് തെളിവ് കണ്ടെത്തി വിജിലന്‍സ്; ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍

ഐടി ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സിനിമാ മേഖലയിലുള്ളവര്‍ക്കും എംഡിഎംഎ വില്‍പ്പന; ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്‌സൈസ് പിടിയില്‍

‘അത് AI അല്ല, വീഡിയോ ഫോണിൽ ഇപ്പോഴുമുണ്ട്; ഭൂമി പുറമ്പോക്കുമല്ല’;സിപിഎം കൗൺസിലർ അജിന്റെ വാദം പൊളിച്ചടുക്കി പരാതിക്കാരൻ

സോളറിനായി മുറ്റത്ത് കുഴിയെടുത്തു; ഒന്നരയടി താഴെ നിന്നും ലഭിച്ചത് സ്വർണാഭരണം

പ്രദേശവാസികളുടെ യാത്രാദുരിതത്തിന് പരിഹാരം; പെരുമ്പളം റോഡ് നിർമ്മാണത്തിന് സി. സദാനന്ദൻ മാസ്റ്റർ എം.പിയുടെ ഫണ്ടിൽ നിന്ന്  15 ലക്ഷം രൂപ അനുവദിച്ചു

Latest News

റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യയുടെ നിര്‍ദേശം; ‘ഏറ്റവും സമഗ്രമായത്’ എന്ന് യുക്രെയ്ന്‍

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

കന്നുകാലി വളര്‍ത്തലിന് സഹകരണ മേഖലയുടെ കരുത്ത്; ബയോഗ്യാസ് മുതല്‍ വിപണനം വരെ സമ്പൂര്‍ണ സംവിധാനം: അമിത് ഷാ

‘ധൈര്യത്തിനും ഉത്തരവാദിത്തബോധത്തിനും ഉന്നത മാതൃക’; പൈലറ്റ് സ്മിത് മച്ചാറിനെ സന്ദര്‍ശിച്ച് ദുബായ് കിരീടാവകാശി

ഹോര്‍മുസ് കടലിടുക്കില്‍ കുവൈത്ത് ടാങ്കറിന് നേരെ ആക്രമണം; അഞ്ച് ഇന്ത്യന്‍ നാവികര്‍ സുരക്ഷിതര്‍

43-ാം നിലയുടെ ബാല്‍ക്കണിയില്‍ നിന്ന് ചാടി 35കാരന്‍; രക്ഷിക്കാന്‍ ശ്രമിച്ചിട്ടും ജീവന്‍ രക്ഷിക്കാനായില്ല

ഇലോണ്‍ മസ്‌കും ഷിവോണ്‍ സിലിസും വേര്‍പിരിഞ്ഞു; ‘മുന്നറിയിപ്പില്ലാതെ സംഭവിച്ചത്’ എന്ന് സിലിസ്

പൂജാരിമാരും വിശ്വാസികളും ക്ഷേത്രത്തിനുള്ളില്‍; ഒഹായോയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies