മുസ്ലീങ്ങളുടെയും ക്രൈസ്തവരുടെയും ആചാരങ്ങളെ വിമർശിക്കാൻ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ? ഷർട്ട് ധരിച്ച് കയറുന്നതിൽ നിലപാട് വ്യക്തമാക്കി NSS
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മുസ്ലീങ്ങളുടെയും ക്രൈസ്തവരുടെയും ആചാരങ്ങളെ വിമർശിക്കാൻ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ? ഷർട്ട് ധരിച്ച് കയറുന്നതിൽ നിലപാട് വ്യക്തമാക്കി NSS

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 2, 2025, 12:41 pm IST
Facebook
Twitter
WhatsAppTelegram

കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയനെയും ശിവ​ഗിരി മഠത്തേയും വിമർശിച്ച് നായർ സർവീസ് സൊസൈറ്റി ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. ക്ഷേത്രങ്ങളിൽ ഷർട്ടിട്ട് പോകാമെന്ന ശിവ​ഗിരി മഠത്തിന്റെ പരാമർശം തെറ്റാണ്. മുഖ്യമന്ത്രി ഇതിനെ പിന്തുണയ്‌ക്കരുതായിരുന്നു. ഓരോ ക്ഷേത്രങ്ങൾക്കും ഓരോ ആചാരങ്ങളുണ്ട്. ആ ആചാരങ്ങൾ മാറ്റിമറിക്കണമെന്ന് പറയുന്നതെന്തിനാണെന്നും സുകുമാരൻ നായർ ചോദിച്ചു. മന്നം ജയന്തി ആഘോഷത്തിന്റെ ഭാഗമായി പൊതുസമ്മേളനത്തിൽ പ്രസം​ഗിക്കുന്നതിനിടെയായിരുന്നു അദ്ദേ​ഹത്തിന്റെ വാക്കുകൾ.

“ഇന്നലെ പത്രങ്ങളിൽ ഒരു വാർത്ത വന്നിരുന്നു. ​ക്ഷേത്രങ്ങളിൽ ഷർട്ട് ധരിച്ച് പോകാമെന്ന സ്വാമി സച്ചിതാനന്ദയുടെ പരാമർശത്തെ പിന്തുണച്ച് മുഖ്യമന്ത്രി – എന്നതായിരുന്നു വാർത്ത. ആചാരങ്ങൾ മാറ്റിമറിക്കാൻ പറയുന്നത് എന്തിനാണ്? ഈ വ്യാഖ്യാനങ്ങൾ ഹിന്ദുവിന്റെ പുറത്തുമാത്രമേയുള്ളൂ? ഇവിടെ ക്രൈസ്തവ മതക്കാരുണ്ട്. ഇന്നത്തെ കാലത്തിന് ഇണങ്ങാത്ത പല ആചാരങ്ങളും അവർക്കുമില്ലേ.. വസ്ത്രധാരണത്തിലായാലും മറ്റുള്ള കാര്യത്തിലായാലും മുസ്ലീം സമുദായത്തിലുള്ളവർക്കും അത്തരം ആചാരങ്ങളുണ്ട്. ആ നടപടിക്രമങ്ങളെ വിമർശിക്കാൻ ശിവ​ഗിരിക്കോ മുഖ്യമന്ത്രിക്കോ ധൈര്യമുണ്ടോ? ഇല്ല..! അതുകൊണ്ട് ആരുചോദിച്ചാലും ഇല്ലെങ്കിലും ഇക്കാര്യത്തിൽ അഭിപ്രായം പറയാനുള്ള അവകാശം നമുക്കുണ്ട്. ഹിന്ദു എന്ന് പറയുന്നത് ഏതെങ്കിലുമൊരു സംഘടന മാത്രമല്ല. എല്ലാ ഹിന്ദുക്കളുടെയും പ്രതിനിധിയാണ് ശിവഗിരിയെന്ന തരത്തിലാണ് ഇത്തരം വ്യാഖ്യാനങ്ങൾ നടത്തുന്നത്. ശിവ​ഗിരിയുടെ ക്ഷേത്രങ്ങളിൽ ഈ തീരുമാനങ്ങൾ നടപ്പാക്കിക്കോളൂ.. അതിലൊന്നും ആർക്കും തർക്കമില്ല. ആ ക്ഷേത്രങ്ങളിൽ ഷർട്ടിട്ട് പോകാൻ നായർക്കോ മറ്റ് സമുദായത്തിലുള്ളവർക്കോ താത്പര്യമുണ്ടെങ്കിൽ പോകാം. ആർക്കും ഒരു പ്രയാസവുമില്ല. പക്ഷെ കാലാകാലങ്ങളായി ഇവിടെ നിലനിൽക്കുന്ന ആചാരങ്ങൾ മാറ്റിമറിക്കണമെന്ന് പറയാൻ ഇവരൊക്കെ ആരാ? ഇതെല്ലാം വിശ്വാസികളുടെ അവകാശമാണ്.

ഒരോ ക്ഷേത്രത്തിനും ഓരോ വിശ്വാസമുണ്ട്. അത് ഹിന്ദുവിന്റേതാകട്ടെ, ഹിന്ദുക്കളിലെ വിവിധ വിഭാ​ഗങ്ങൾക്കാവട്ടെ, ഓരോരുത്തർക്കും ഓരോ വിശ്വാസമാണ്. ഷർട്ട് ധരിച്ച് കയറാവുന്ന ക്ഷേത്രങ്ങളും അല്ലാതെ പോകേണ്ട ക്ഷേത്രങ്ങളും ഇവിടെയുണ്ട്. ഓരോ ക്ഷേത്രങ്ങളുടെയും ആചാരങ്ങൾക്കനുസരിച്ച്, ഷർട്ട് ധരിച്ചാണെങ്കിലും അല്ലെങ്കിലും അവിടേക്ക് പോകാനുള്ള സ്വാതന്ത്ര്യം ഹൈന്ദവ സമൂഹത്തിലുള്ളവർക്കുണ്ട് എന്നതാണ് എൻഎസ്എസിന്റെ അഭിപ്രായം. ഈ പരിഷ്കാരങ്ങളും പുരോ​ഗമനവാദവും എത്രയോ വർഷങ്ങൾക്ക് മുൻപ് മന്നത്ത് പദ്മനാഭൻ തുടങ്ങിയതാണ്. ഉടുപ്പിട്ട് കേറാവുന്ന ക്ഷേത്രങ്ങളിൽ ഉടുപ്പിട്ട് കയറാം. അല്ലാത്ത ഇടത്ത് ഉടുപ്പ് ഊരിയും, ഇതിനെയൊന്നും ചാതുർവർണ്യവുമായി കൂട്ടിക്കെട്ടേണ്ട കാര്യമില്ല. അതിനുള്ള അവകാശം ഹൈന്ദവ ജനതയ്‌ക്കുണ്ട്.”- സുകുമാരൻ നായർ പറഞ്ഞു.

Tags: Pinarayi VijayannssG Sukumaran nair
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies