കൊച്ചി: കൊല്ലം അഞ്ചലിൽ യുവതിയെയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ കേസിലെ പ്രതികളെ 18 വർഷത്തിന് ശേഷം സിബിഐ പിടിയിലായി. അഞ്ചൽ സ്വദേശി ദിബിൽ കുമാർ, കണ്ണൂർ സ്വദേശി രാജേഷ് എന്നിവരാണ് സിബിഐ ചെന്നെ യൂണിറ്റ് പോണ്ടിച്ചേരിയിൽ നിന്നും അറസ്റ്റ് ചെയ്തത്. കസ്റ്റഡിയിലെടുത്ത പ്രതികളെ കൊച്ചിയിലെ സിജെഎം കോടതിയിൽ ഹാജരാക്കി. മുൻ സൈനികരായ പ്രതികൾ വ്യാജ പേരിൽ വിവാഹം കഴിച്ച് കുടുംബ സമതേമായിരുന്നു കഴിഞ്ഞിരുന്നത്. സംഭവത്തിന് പിന്നാലെ ഇരുവരും ഒളിവിൽ പോയി.
2006 ഫെബ്രുവരി മാസത്തിലാണ് അവിവാഹിതയായ രഞ്ജിനിയും പെൺമക്കളും കൊല്ലപ്പെട്ടത്. ഇരുവർക്കും കൊലപാതകത്തിൽ പങ്കുണ്ടെന്ന് പൊലീസും സിബിഐയും കണ്ടെത്തി. സംഭവത്തിന് ശേഷം പ്രതികൾ ഒളിവിൽ പോയി. ഇവർ രാജ്യം വിട്ടെന്നായിരുന്നു അന്വേഷണ സംഘം പോലും കരുതിയത്. കഴിഞ്ഞ കുറച്ച് ആഴ്ചകൾക്ക് മുമ്പാണ് പ്രതികളെ കുറിച്ചുള്ള വിവരം ചെന്നൈ യൂണിറ്റിന് ലഭിക്കുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പോണ്ടിച്ചേരിയിൽ നിന്ന് കസ്റ്റഡിയിലെടുത്തത്.
പോണ്ടിച്ചേരിയിൽ വ്യാജ പേരിലിൽ താമസിച്ചിരുന്നു ഇവർ സ്കൂൾ അദ്ധ്യാപികമാരെയാണ് വിവാഹം കഴിച്ചത്. ഈ വിവാഹത്തിൽ ഇവർക്ക് കുട്ടികളുണ്ട്. വ്യാജ പേരിൽ ആധാർ കാർഡും ഇവർ സ്വന്തമാക്കിയിരുന്നു. ഇരുവരും ചേർന്ന് പൊണ്ടിച്ചേരിയിൽ ഇന്റീരിയർ ഡിസൈനിംഗ് സ്ഥാപനം നടത്തുകയായിരുന്നു.
രഞ്ജിനിയുടെ ഇരട്ടക്കുട്ടികളുടെ പിതാവായിരുന്നു ദിബിൽ കുമാർ. ഇതുമായി ബന്ധപ്പെട്ട യുവതിയുടെ കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു. വനിത കമ്മിഷൻ കുട്ടികളുടെ ഡിഎൻഎ പരിശോധിക്കാനും നിർദ്ദേശം നൽകിയിരുന്നു. ഇതിനിടെയാണ് തെളിവ് നശിപ്പിക്കാനായാണ് ഇരുവരും ചേർന്ന് കൊലപാതകം നടത്തിയത്.