'അശ്ലീല പരാമർശ ദാഹി'കൾക്ക് കുറിക്കുകൊള്ളുന്ന മറുപടി; യുദ്ധം പ്രഖ്യാപിച്ച് ഹണി റോസ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘അശ്ലീല പരാമർശ ദാഹി’കൾക്ക് കുറിക്കുകൊള്ളുന്ന മറുപടി; യുദ്ധം പ്രഖ്യാപിച്ച് ഹണി റോസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 6, 2025, 02:18 pm IST
FacebookTwitterWhatsAppTelegram

സമൂഹമാദ്ധ്യമങ്ങളിലൂടെ അധിക്ഷേപം നടത്തുന്നവർക്ക് ശക്തമായ മുന്നറിയിപ്പുമായി ഹണി റോസ്. അശ്ലീല പരാമർശങ്ങളിലൂടെ അവഹേളിക്കുന്നവരെ നിയമപരമായ സാധ്യതകൾ ഉപയോഗിച്ച് നേരിടുമെന്ന് ഹണി റോസ് അറിയിച്ചു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.

തന്റെ വസ്ത്രധാരണത്തെക്കുറിച്ച് ക്രിയാത്മക വിമർശനമുന്നയിക്കുന്നതിൽ വിരോധമില്ല. എന്നാൽ ഇതിനൊരു നിയന്ത്രണം വേണമെന്ന് വിശ്വസിക്കുന്നുവെന്നും ഈ അവസ്ഥയിലൂടെ കടന്നുപോകുന്ന സ്ത്രീകൾക്കുവേണ്ടി യുദ്ധം പ്രഖ്യാപിക്കുകയാണെന്നും താരം അറിയിച്ചു.

ഇന്ത്യയിലെ നിയമസംവിധാനം അനുവദിക്കാത്ത ഒരു വസ്ത്രവും ധരിച്ച് പൊതുവേദിയിൽ താൻ പ്രത്യക്ഷപ്പെട്ടിട്ടില്ല. നിങ്ങളുടെ ചിന്തകൾക്കനുസരിച്ച് സ്വയം നിയമസംഹിതകൾ സൃഷ്ടിക്കുന്നതിൽ താൻ ഉത്തരവാദിയുമല്ല. അഭിനേത്രിയെന്ന നിലയിൽ താൻ ക്ഷണിക്കപ്പെടുന്ന ചടങ്ങുകളിലേക്ക് പോകുന്നു എന്നുള്ളത് തന്റെ ജോലിയുടെ ഭാ​ഗമാണ്. താൻ ധരിക്കുന്ന വസ്ത്രത്തെക്കുറിച്ച് വിമർശിക്കുന്നതിൽ വിരോധമില്ല, പക്ഷെ വിമർശനങ്ങളിൽ അസഭ്യ-അശ്ലീല പരാമർശങ്ങൾ ഉണ്ടായാൽ ഇന്ത്യൻ നിയമമനുസരിച്ച് സ്ത്രീക്ക് ലഭ്യമായ എല്ലാ സംരക്ഷണ സാധ്യതകളും പഠിച്ച് നിങ്ങളുടെ നേരെ വരിക തന്നെ ചെയ്യുമെന്നും ഹണി റോസ് വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് ഹണി റോസിനെതിരെ നിരന്തരമായി ഉയരുന്ന അതിരുവിട്ട പരാമർശങ്ങൾക്ക് അന്ത്യം കുറിക്കുമെന്ന് പ്രഖ്യാപിച്ച് നടി രം​ഗത്തുവന്നത്. ഒരു വ്യക്തി തന്നെക്കുറിച്ച് തുടർച്ചയായി ദ്വയാർത്ഥ പ്രയോ​ഗങ്ങൾ നടത്തുന്നുവെന്നും ഇനിയും തുടർന്നാൽ നിയമപരമായി പോരാടുമെന്നും ഹണി റോസ് പോസ്റ്റ് പങ്കുവച്ചിരുന്നു. ഇതിന് താഴെ മോശം കമന്റുകളുമായി നിരവധി പേർ രം​ഗത്തെത്തി. തുടർന്ന് ഇവർ‌ക്കെതിരെ പരാതി നൽകിയ ഹണി റോസ് തന്റെ നിയമ പോരാട്ടം ആരംഭിച്ചു. ഇതിന് പിന്നാലെയാണ് തന്റെ നിലപാട് അടിവരയിട്ട് വ്യക്തമാക്കി രണ്ടാമത്തെ ഫെയ്സ്ബുക്ക് പോസ്റ്റും ഹണി റോസ് പങ്കുവച്ചത്.

Tags: FB PostHONEY ROSE
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies