കുറച്ചുനേരം പോലും പരിപാടി നിർത്തിവച്ചില്ല, കാണിച്ചത് ക്രൂരത; സംഘാടകരെ കുടഞ്ഞ് ഹൈക്കോടതി
Sunday, September 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കുറച്ചുനേരം പോലും പരിപാടി നിർത്തിവച്ചില്ല, കാണിച്ചത് ക്രൂരത; സംഘാടകരെ കുടഞ്ഞ് ഹൈക്കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 6, 2025, 06:00 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ അപകടത്തിൽ സംഘാടകർക്കെതിരെ കടുത്ത വിമർശനവുമായി ഹൈക്കോടതി. പങ്കെടുത്തവരിൽ നിന്ന് സംഘാടകർ പണം വാങ്ങിയത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് കോടതി ചോദിച്ചു. മനുഷ്യന് അപകടം സംഭവിച്ച സാഹചര്യത്തിലും പരിപാടി നിർത്തിവെക്കാൻ പോലും തയ്യാറായില്ല. മനുഷ്യജീവന് വിലയില്ലാതായെന്നും സംഘാടകർക്ക് പണം മാത്രം മതിയെന്നും കോടതി വിമർശിച്ചു.

സാധാരണക്കാരിൽ ഒരാളാണ് വീണിരുന്നതെങ്കിലും പരിപാടി നിർത്തിവെക്കേണ്ടതായിരുന്നു എന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. ഉമാ തോമസിന് പരിക്കേറ്റ ശേഷം കുറച്ചുനേരം പോലും പരിപാടി നിർത്തിവച്ചില്ല. ഇത് ക്രൂരതയാണെന്ന് കോടതി ചൂണ്ടിക്കാട്ടി.  പരിപാടിയുടെ ബ്രോഷറും നോട്ടീസും ഉൾപ്പടെയുള്ള എല്ലാ രേഖകളും ഹാജരാക്കണമെന്ന് മൃദം​ഗവിഷനോട് നിർദേശിച്ച കോടതി, അപകടവുമായി ബന്ധപ്പെട്ട കേസിൽ പ്രതികൾക്ക് മജിസ്ട്രേറ്റ് കോടതി ഇടക്കാല ജാമ്യം അനുവദിച്ചതിനെയും വിമർശിച്ചു. ഇത്രയും ​ഗൗരവതരമായ കേസിൽ ജാമ്യം അനുവദിച്ചത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് കോടതി ചോദിച്ചു.

മൃദം​ഗവിഷൻ ഉടമ നി​ഗോഷ് കുമാർ അടക്കമുള്ളവരുടെ മുൻകൂർ ജാമ്യാപേക്ഷ പരി​ഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്റെ പരാമർശം. സാമ്പത്തിക തട്ടിപ്പുകേസിലാണ് നി​ഗോഷ് കുമാർ അടക്കമുള്ളവർ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്. വിവാദ പരിപാടി നടന്നതിന് ശേഷം സംഘാടകർക്കെതിരെ പാലാരിവട്ടം പൊലീസ് രണ്ടാമതൊരു കേസ് കൂടി രജിസ്റ്റർ ചെയ്തിരുന്നു. സാമ്പത്തിക തട്ടിപ്പ്, വിശ്വാസ വഞ്ചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ഇതിലാണ് പ്രതികൾ മുൻകൂർ ജാമ്യം തേടിയത്.

Tags: High CourtFEATURED2Mridanga visionMridanga Naadam
Share
Tweet
SendShare

More News from this section

യുപിയിലേയ്‌ക്ക് കേരളത്തില്‍ നിന്നുള്ള മാധ്യമസംഘം; പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ പര്യടനത്തിന് തുടക്കം

അട്ടപ്പാടിയിലെ ആരോഗ്യസേവനത്തിന് അംഗീകാരം; പി.പി. മുകുന്ദൻ സേവാ പുരസ്‌കാരം ഡോ. വി. നാരായണന്

ആധാറും യു.എച്ച്.ഐ.ഡി കാർഡും  കൈവശമില്ല; കുടുംബാരോഗ്യ കേന്ദ്രത്തിൽ നാല് പേർക്ക് ചികിത്സ നിഷേധിച്ചതായി പരാതി

വിവാഹം കഴിഞ്ഞിട്ട് ആറുമാസം; ശാസ്താംകോട്ട കായലിൽ യുവദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

മെസ്സിയുടെ പേരിലെ തട്ടിപ്പ്; ഡിപിആറിലും കള്ളക്കളിയെന്ന് കണ്ടെത്തൽ, ആന്റോയ്‌ക്ക് വൻലാഭത്തിന് വഴിയൊരുക്കിയെന്ന് റിപ്പോർട്ട്

കേരളത്തിലെ എല്ലാ ജില്ലകളിലും ശരീഅത്ത് സമ്മേളനം നടത്തും; ആര് എതിർത്താലും ഇസ്‌ലാമിക നിയമങ്ങൾ പറയും; സ്ത്രീവിരുദ്ധ പരാമർശങ്ങളിൽ ഉറച്ച് കാന്തപുരം

Latest News

ആദ്യ ഗെയിം കൈവിട്ടു, പിന്നെ തിരിച്ചടി; ചൈനയില്‍ ചൈനയെ വീഴ്‌ത്തി സാത്വിക്ചിരാഗിന്റെ കിരീടനേട്ടം

സംസ്ഥാന സ്‌കൂള്‍ കായികമേള ഒക്ടോബര്‍ 25 മുതല്‍ കോഴിക്കോട്; 11 വര്‍ഷത്തിന് ശേഷം ആതിഥേയരായി ജില്ല

ഡല്‍ഹിയില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണു; എട്ടുപേരെ രക്ഷപ്പെടുത്തി, മൂന്ന് പേരുടെ നില ഗുരുതരം

വിവാഹാലോചനയിലൂടെ വിശ്വാസം നേടി; ബെംഗളൂരുവിലെ വനിതാ ഡോക്ടറില്‍ നിന്ന് 22.2 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി

ലോക ഭൂപടം ‘ശരിയാക്കാന്‍’ ഇന്ത്യയും ഒപ്പം; ജമ്മു കശ്മീര്‍, ലഡാക്കില്‍ തെറ്റായ ചിത്രീകരണം വേണ്ടെന്ന് കേന്ദ്രം

ടി20യില്‍ ചരിത്രം കുറിച്ച് ഹര്‍മന്‍പ്രീത്; ക്യാപ്റ്റനായി 150 മത്സരങ്ങള്‍

ഷെഫാലി വര്‍മ്മയ്‌ക്ക് ചരിത്രനേട്ടം; വനിതാ ടി20യില്‍ 3000 റണ്‍സ് തികയ്‌ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം

18 ഓവര്‍, 12 മെയ്ഡന്‍, 5 വിക്കറ്റ്; കൗണ്ടിയില്‍ സായ് കിഷോറിന്റെ സ്പിന്‍ മാജിക്, ഗ്ലോസ്റ്റെര്‍ഷെറിന് തകര്‍പ്പന്‍ ജയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies