ജയിലിലെ അവസ്ഥ വളരെ മോശം; കഴിക്കാൻ പറ്റുന്ന ഭക്ഷണമല്ല തന്നത്; ഒരു കട്ടിൽ അല്ലാതെ തലയിണ പോലും തന്നില്ലെന്ന് പി.വി അൻവർ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ജയിലിലെ അവസ്ഥ വളരെ മോശം; കഴിക്കാൻ പറ്റുന്ന ഭക്ഷണമല്ല തന്നത്; ഒരു കട്ടിൽ അല്ലാതെ തലയിണ പോലും തന്നില്ലെന്ന് പി.വി അൻവർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 6, 2025, 09:54 pm IST
Facebook
Twitter
WhatsAppTelegram

തവനൂർ: ഫോറസ്റ്റ് ഓഫീസ് അടിച്ചു തകർത്ത കേസിൽ അറസ്റ്റിലായ തന്നെ പാർപ്പിച്ച തവനൂർ സെൻട്രൽ ജയിലിലെ അവസ്ഥ വളരെ മോശമെന്ന് പി.വി അൻവർ എംഎൽഎ. ജയിലിൽ നിന്ന് പുറത്തെത്തിയ അൻവർ മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കവേയാണ് ജയിലിലെ അവസ്ഥ വിവരിച്ചത്.

എംഎൽഎ എന്ന നിലയിൽ കിട്ടേണ്ട ഒരു പരിഗണനയും കിട്ടിയിട്ടില്ല. കഴിക്കാൻ പറ്റുന്ന ഭക്ഷണമല്ല തന്നത്. രാവിലെ ഒരു ചായ കുടിച്ചു ഒരു കഷ്ണം ചപ്പാത്തിയും കഴിച്ചു. ഉച്ചയ്‌ക്ക് കൊണ്ടുവന്ന ഭക്ഷണം കഴിച്ചില്ലെന്നും പി.വി അൻവർ പറഞ്ഞു.

ഒരു കട്ടിൽ അല്ലാതെ വേറൊന്നും കിട്ടിയില്ല. പിടലി വേദനയുണ്ട്, തലകറക്കവും അതിനാണ് തലയിണ ചോദിച്ചത്. ഇന്നലെ രാത്രി മുതൽ വൈകിട്ട് വരെ ചോദിച്ചിട്ട് കിട്ടിയില്ലെന്ന് അൻവർ പറഞ്ഞു. ഒറ്റയ്‌ക്കായിരുന്നു പാർപ്പിച്ചതെന്നും അൻവർ പറഞ്ഞു. ഒരു എംഎൽഎയ്‌ക്ക് ജയിലിൽ ലഭിക്കേണ്ട പരിഗണനയെക്കുറിച്ച് പഠിച്ചിട്ട് അതേക്കുറിച്ച് പ്രതികരിക്കുമെന്നും അൻവർ പറഞ്ഞു.

വനവാസി യുവാവിനെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തിൽ പ്രതിഷേധിച്ചാണ് നിലമ്പൂരിലെ ഫോറസ്റ്റ് ഓഫീസ് അൻവറും ഡിഎംകെ പ്രവർത്തകരും അടിച്ചു തകർത്തത്. ഈ സംഭവത്തിലാണ് ഇന്നലെ രാത്രി അൻവറിനെ അറസ്്റ്റ് ചെയ്തത്. തുടർന്ന് രാത്രി 11.30 ഓടെ മജിസ്‌ട്രേറ്റിന്റെ വീട്ടിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയായിരുന്നു. മഞ്ചേരി സബ് ജയിലിലേക്കാണ് അൻവറിനെ മാറ്റുകയെന്നാണ് ആദ്യം പുറത്തുവന്ന വാർത്ത. എന്നാൽ പിന്നീട് തവനൂർ സെൻട്രൽ ജയിലിലേക്കാണ് അയച്ചത്.

നിലമ്പൂർ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചതോടെയാണ് രാത്രി 8.30 ഓടെ അൻവർ ജയിലിന് പുറത്തിറങ്ങിയത്.

Tags: pv anvarNilambur MLAപി.വി അൻവർ. എംഎൽഎForest Office ProtestWild Elephant Attack Keralaതവനൂർ സെൻട്രൽ ജയിൽ
Share
Tweet
SendShare

More News from this section

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

Latest News

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies