ജാമ്യം ഇല്ല!! 14 ദിവസം റിമാൻഡിൽ; തലകറങ്ങുന്നുവെന്ന് ബോ.ചെ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ജാമ്യം ഇല്ല!! 14 ദിവസം റിമാൻഡിൽ; തലകറങ്ങുന്നുവെന്ന് ബോ.ചെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 9, 2025, 04:56 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: നടി ഹണി റോസിനെതിരായ ലൈം​ഗികാധിക്ഷേപ കേസിൽ വ്യവസായി ബോബി ചെമ്മണ്ണൂർ റിമാൻഡിൽ. 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. എന്നാൽ തനിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നതായി ബോബി ചെമ്മണ്ണൂർ കോടതിയെ അറിയിച്ചു. ഉയർന്ന രക്തസമ്മർദ്ദമുണ്ടെന്നും പ്രതി പറഞ്ഞു. കോടതിയുടെ ഉത്തരവ് കേട്ടതിന് പിന്നാലെയായിരുന്നു പ്രതികരണം. പ്രതിക്കൂട്ടിൽ തളർന്നിരുന്ന ബോ.ചെയോട് തത്കാലം കോടതിമുറിയിൽ വിശ്രമിക്കൂവെന്ന് കോടതി പറഞ്ഞു. ഈ സാഹചര്യത്തിൽ പ്രതിയെ നേരെ ആശുപത്രിയിലേക്ക് എത്തിക്കാനാണ് സാധ്യത. ബിപി നിയന്ത്രിത അളവിലാണെങ്കിൽ ​ജയിലിലേക്ക് മാറ്റും.

കേസിൽ പ്രോസിക്യൂഷനും പ്രതിഭാ​ഗവും തങ്ങളുടെ വാദങ്ങൾ ശക്തമായി ഉന്നയിച്ചിരുന്നു. ആയിരക്കണക്കിന് ജനങ്ങളുടെ മുന്നിലിട്ട് നടിയെ ബോബി ചെമ്മണ്ണൂർ അപമാനിച്ചതായി പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. നടിക്കെതിരെ അശ്ലീല പരാമർശമാണ് നടത്തിയത്. അനുവാ​ദമില്ലാതെ ശരീരത്തിൽ സ്പർശിച്ചിരുന്നു. പ്രതിക്ക് ജാമ്യം നൽകിയാൽ ഒളിവിൽ പോകാൻ സാധ്യതയുണ്ടെന്നും സമ്പന്നനായതിനാൽ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമം നടത്തുമെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. പ്രതിക്ക് ജാമ്യം ലഭിച്ചാൽ ഒളിവിൽ പോകാൻ സാധ്യതയുണ്ടെന്നും വിദേശത്തേക്ക് കടക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും റിമാൻഡ് റിപ്പോർട്ടിലും പരാമർശിച്ചിരുന്നു.

ജാമ്യം അനുവദിച്ചാൽ സമൂഹമാദ്ധ്യമങ്ങൾ വഴി മോശം പരാമർശം നടത്തുന്നവർക്ക് പ്രോത്സാഹനമാകും. ബോബി ചെമ്മണ്ണൂരിന് ജാമ്യം ലഭിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും പ്രോസിക്യൂഷൻ വാദിച്ചു. മാലയുടെ പിൻവശം കാണൂവെന്ന് പറഞ്ഞത് ദ്വയാർത്ഥ പ്രയോഗമാണ്. അത്തരമൊരു പരാമർശത്തിന്റെ ആവശ്യം അവിടെ ഇല്ലായിരുന്നു. വീഡിയോ പിന്നീട് മോശം അർത്ഥത്തിൽ പ്രചരിപ്പിക്കപ്പെട്ടു. മാനേജറോട് അതൃപ്തി അറിയിച്ചിരുന്നു. പിന്നീട് വന്ന എല്ലാ വീഡിയോകളിലും ദ്വയാർത്ഥ പ്രയോഗം നടത്തി. ജാങ്കോ സ്പേസ് എന്ന യൂട്യൂബ് ചാനലിൽ ഹണി റോസിനെക്കുറിച്ച് അശ്ലീല ചുവയോടെ പരാമർശങ്ങൾ നടത്തിയെന്നും കോടതിയെ പ്രോസിക്യൂഷൻ ബോധിപ്പിച്ചു.

എന്നാൽ പ്രോസിക്യൂഷൻ വാദങ്ങൾ പൂർണമായും എതിർത്തായിരുന്നു പ്രതിഭാ​ഗം അഭിഭാഷകൻ രാമൻപിള്ള ബോബി ചെമ്മണ്ണൂരിന് വേണ്ടി വാദിച്ചത്. നടിക്കെതിരെ അശ്ലീല പരാമർശങ്ങൾ നടത്തിയിട്ടില്ലെന്നും ഉദ്ഘാടന ചടങ്ങിൽ നടിയുടെ ശരീരത്തിൽ സ്പർശിച്ചിട്ടില്ലെന്നും പ്രതിഭാ​ഗം വക്കീൽ കോടതിയിൽ പറഞ്ഞു. ഉദ്ഘാടന ചടങ്ങ് കഴിഞ്ഞതിന് ശേഷം ഇരുവരും സൗഹൃദത്തിലായിരുന്നു. നടി പരാതി നൽകാൻ വൈകിയത് എന്തുകൊണ്ടാണെന്ന് പൊലീസ് അന്വേഷിച്ചിട്ടില്ല. നിരവധിയാളുകൾക്ക് ജോലി നൽകിയ, അനവധി പുരസ്കാരങ്ങൾ ലഭിച്ച വ്യക്തിയാണ് ബോബി ചെമ്മണ്ണൂർ എന്നും കേസിൽ ജാമ്യം അനുവദിക്കണമെന്നും പ്രതിഭാ​ഗം ആവശ്യപ്പെട്ടു. എന്നാൽ പ്രതിഭാഗത്തിന്റെ വാദങ്ങളെല്ലാം നിരസിക്കുകയായിരുന്നു കോടതി. തുടർന്ന് ബോബി ചെമ്മണ്ണൂരിന്റെ ജാമ്യഹർജി തള്ളുകയും ചെയ്തു. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി-2 ആയിരുന്നു ബോ.ചെയുടെ ജാമ്യ ഹർജി പരിഗണിച്ചത്.

Tags: remandBOBY CHEMMANURBoby Chemmanur Arrest
ShareTweetSendShare

More News from this section

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies