സമൂഹത്തിൽ അരാജകത്വം സൃഷ്ടിക്കുന്നതാണ് കൾച്ചറൽ മാർക്‌സിസം; ശ്രീനാരായണ ഗുരുവിനെതിരായ പരാമർശങ്ങളും അതിന്റെ ഭാഗമെന്ന് ജെ. നന്ദകുമാർ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സമൂഹത്തിൽ അരാജകത്വം സൃഷ്ടിക്കുന്നതാണ് കൾച്ചറൽ മാർക്‌സിസം; ശ്രീനാരായണ ഗുരുവിനെതിരായ പരാമർശങ്ങളും അതിന്റെ ഭാഗമെന്ന് ജെ. നന്ദകുമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 11, 2025, 05:34 pm IST
FacebookTwitterWhatsAppTelegram

തിരൂർ: സമൂഹത്തിൽ അരാജകത്വം സൃഷ്ടിക്കുന്നതാണ് കൾച്ചറൽ മാർക്‌സിസമെന്ന് പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകൻ ജെ നന്ദകുമാർ. മലപ്പുറം തിരൂരിൽ ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സമ്മേളനത്തിൽ ‘കൾചറൽ മാർക്‌സിസം അരാജകത്വത്തിന്റെ പ്രത്യയ ശാസ്ത്രം’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പരമ്പരാഗത സംസ്‌കാരത്തെ ഇല്ലാതാക്കി പുതിയ ഒരു സംസ്‌കാരം സ്ഥാപിക്കുന്നതാണ് മാർക്‌സിസത്തിന്റെ രീതി. അതിന്റെ ഭാഗമായിട്ടാണ് ശ്രീനാരായണ ഗുരുവിനെക്കുറിച്ചുള്ള വിശ്വാസത്തെ തകർക്കാൻ ശ്രമിക്കുന്നത്. ശ്രീനാരായണ ഗുരുദേവൻ പ്രതിനിധാനം ചെയ്യുന്ന സനാതന ധർമ്മം അശ്ലീലമാണെന്ന് ഒരു പാർട്ടി സെക്രട്ടറി പറയണമെങ്കിൽ ആ പാർട്ടി സെക്രട്ടറിയുടെ മനസിലേക്ക് ആ വിചാരം കടന്നുകൂടിയിരിക്കുന്നത് കൊണ്ടാണെന്നും ജെ. നന്ദകുമാർ പറഞ്ഞു.

ഭാരതത്തിലെ പ്രബലമായ സംസ്‌കാരം ഹിന്ദുത്വമാണ്. അതുകൊണ്ട് അതിനെ നശിപ്പിക്കുകയെന്നതാണ് അവർ ഉദ്ദേശിക്കുന്നത്. നിലവിലുള്ള സാസംകാരിക മൂല്യങ്ങൾ മാറിയിട്ട് അവിടെ അരാജകത്വം നിറയ്‌ക്കുകയാണ്. ജനങ്ങളെ പൂർണമായി ഭരണകൂടത്തെ ആശ്രയിക്കുന്നവരായി മാറ്റുകയും സാമ്പത്തികമായി തകർക്കുകയും ചെയ്യുന്നതാണ് സോഷ്യലിസമെന്നും ജെ. നന്ദകുമാർ പറഞ്ഞു.

അരവിന്ദ വിചാരത്തിന്റെയും വിവേകാനന്ദ വിചാരത്തിന്റെയും ശരിയായ പിൻഗാമി എന്ന നിലയിൽ ആ ലക്ഷ്യത്തെ സാക്ഷാത്ക്കരിക്കുന്നതിനാണ് പരമേശ്വർജി വിചാരകേന്ദ്രത്തിന് തുടക്കം കുറിച്ചതെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിന്റെയും ഭാരതത്തിന്റെയും ചിന്താമണ്ഡലത്തെ ശരിയായ ദിശയിലേക്ക് മാറ്റി തെളിച്ച ആചാര്യനായിരുന്നു പരമേശ്വർജിയെന്നും ജെ. നന്ദകുമാർ ചൂണ്ടിക്കാട്ടി. ഭാരതീയ വിചാരകേന്ദ്രം ഡയറക്ടർ ആർ. സഞ്ജയൻ അധ്യക്ഷത വഹിച്ചു.

കേരളത്തിൽ നിന്നും വിദ്യാഭ്യാസത്തിനും ജോലിക്കും യുവാക്കൾ അന്യ നാടുകളിലേക്ക് പോവുകയാണെന്നും ഇതിന് മാറ്റം വരണമെന്നും ആർ. സഞ്ജയൻ പറഞ്ഞു. മുൻ പി എസ് സി ചെയർമാൻ ഡോ കെ. എസ്. രാധാകൃഷ്ണൻ, ഫൊഫ. ജി ഗോപകുമാർ, ഡോ. എം. രാജേഷ്, പ്രൊഫ. രാകേഷ് സിൻഹ തുടങ്ങിയവരും വിവിധ വിഷയങ്ങളിൽ പ്രഭാഷണം നടത്തും.

ഭരണഘടനാ ഭേദഗതി- ചരിത്രം രാഷ്‌ട്രീയം, വഖ്ഫ് രാഷ്‌ട്രീയവും ഭാരതത്തിന്റെ പരമാധികാരവും, ഹിന്ദു ജനത – ആഗോള വെല്ലുവിളികൾ തുടങ്ങിയ വിഷയങ്ങളാണ് അവതരിപ്പിക്കുന്നത്. സമാപന സഭ ഉദ്ഘാടനം നാളെ ഉച്ചക്ക് മൂന്നരയ്‌ക്ക് കൽക്കട്ട വിശ്വഭാരതി സർവ്വകലാശാല റിട്ട. പ്രൊഫ. കലാമണ്ഡലം പോരൂർ ശങ്കരനാരായണൻ നിർവഹിക്കും.

Tags: J Nandakumarഭാരതീയ വിചാരകേന്ദ്രംജെ നന്ദകുമാർതിരൂർശ്രീനാരായണ ഗുരുസനാതന ധർമ്മംപ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകൻ
ShareTweetSendShare

More News from this section

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

Latest News

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies