ദുരൂഹ സമാധിയിൽ സമവായം? കല്ലറ പൊളിക്കില്ല, കുടുംബവുമായി ചർച്ച നടത്തിയ ശേഷം തുടർനടപടി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ദുരൂഹ സമാധിയിൽ സമവായം? കല്ലറ പൊളിക്കില്ല, കുടുംബവുമായി ചർച്ച നടത്തിയ ശേഷം തുടർനടപടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 13, 2025, 02:39 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ ദുരൂഹ സമാധി തത്കാലം പൊളിക്കില്ല. സബ്കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി കല്ലറ തുറക്കാൻ ശ്രമിച്ചെങ്കിലും കുടുംബാം​ഗങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് തീരുമാനം മാറ്റുകയായിരുന്നു. കല്ലറ തത്കാലം തുറക്കില്ലെന്നും കുടുംബവുമായി സംസാരിച്ചതിന് ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും സബ് കളക്ടർ ആൽഫ്രഡ് പ്രതികരിച്ചു.

തിരുവനന്തപുരം ജില്ലാ കളക്ടറുടെ ഉത്തരവിനെ തുടർന്ന് സമാധി സ്ഥലത്തെത്തിയ സംഘം കല്ലറ പൊളിച്ച് പരിശോധന നടത്താനായിരുന്നു തീരുമാനിച്ചത്. വൻ പൊലീസ് സന്നാഹത്തോടെയായിരുന്നു നടപടികളാരംഭിച്ചത്. എന്നാൽ മരിച്ച ​ഗോപൻ സ്വാമിയുടെ (69) ഭാര്യയും മക്കളും വൻ പ്രതിഷേധവുമായി കല്ലറയ്‌ക്ക് മുൻപിൽ ഇരുന്നതോടെ സംഘർഷാവസ്ഥ ഉടലെടുത്തു. വീട്ടുകാരുടെ നിലവിളിയും ബഹളവും ഉയർന്നതിന് പിന്നാലെ നാട്ടുകാരിൽ ചിലർ കുടുംബത്തിന് പിന്തുണയുമായി രംഗത്തെത്തി. ഇതോടെ ക്രമസമാധാന പ്രശ്നങ്ങൾക്ക് സാധ്യതയേറി. ഈ സാഹചര്യത്തിലാണ് കല്ലറ തത്കാലം തുറക്കേണ്ടതില്ലെന്ന തീരുമാനത്തിൽ അധികൃതരെത്തിയത്. കുടുംബത്തിന്റെ ഭാ​ഗം കേട്ടതിന് ശേഷമായിരിക്കും ഇനിയുള്ള നടപടികളെന്നാണ് വിവരം. സ്ഥലത്ത് പൊലീസ് ക്യാമ്പ് ചെയ്യുകയാണ്.

ക്രമസമാധാന പ്രശ്നങ്ങൾ പരിഹരിക്കാനാണ് ചർച്ച നടത്തുന്നത്. ഗോപൻ സ്വാമിയുടെ മക്കളും അഭിഭാഷകനും പൊലീസുമായി ചർച്ച നടത്തുകയാണ്. ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് സമവായ ചർച്ച.

നെയ്യാറ്റിൻകര ആറാലുംമൂട് സ്വദേശി ​ഗോപൻ സ്വാമി കഴിഞ്ഞ വ്യാഴാഴ്ചയാണ് മരിച്ചതെന്നാണ് വിവരം. അച്ഛൻ സമാധിയായെന്ന് മകൻ പറയുന്നു. പിതാവിന്റെ ആ​ഗ്രഹപ്രകാരം സമാധി ഇരുത്തിയെന്നും തുടർന്ന് ഇവിടം കോൺ​ക്രീറ്റ് സ്ലാബ് ഉപയോ​ഗിച്ച് അടച്ചുവെന്നുമാണ് മകൻ രാജസേനന്റെ മൊഴി. സമാധിയിലാകുന്നത് മറ്റാരും കാണരുതെന്ന നിർബന്ധം പിതാവിനുണ്ടായിരുന്നുവെന്നാണ് മകൻ പറയുന്നത്. എന്നാൽ സമാധിയിൽ ദുരൂഹതകൾ നിലനിൽക്കുന്നതിനാൽ തുറന്നുപരിശോധിക്കണമെന്ന് ആവശ്യമാണ് നാട്ടുകാർ ഉയർത്തുന്നത്.

Tags: Neyyattinkara Samadhi CaseSamadhi Casemysterious death
ShareTweetSendShare

More News from this section

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

Latest News

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies