ലോകത്തിലെ നാലാമത്തെ വലിയ സൈന്യം; ഇന്ത്യൻ സൈന്യത്തെ കുറിച്ച് ചില പ്രധാന വിവരങ്ങളിതാ..
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലോകത്തിലെ നാലാമത്തെ വലിയ സൈന്യം; ഇന്ത്യൻ സൈന്യത്തെ കുറിച്ച് ചില പ്രധാന വിവരങ്ങളിതാ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 15, 2025, 01:18 pm IST
FacebookTwitterWhatsAppTelegram

സൈനികരുടെ പോരാട്ടവീര്യത്തേയും ത്യാ​ഗത്തേയും ഓർപ്പെടുത്തുന്ന ദിനമാണ് ഇന്ന്. രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച വീര സൈനികരെ അനുസ്മരിക്കുന്ന ദിനമാണ് കരസേനദിനമായ ഇന്ന്. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ സൈനിക തലവനായി ജനറൽ കെ.എം കരിയപ്പ സ്ഥാനമേറ്റതിന്റെ ഓർമ്മയ്‌ക്കായാണ് ജനുവരി 15 കരസേനാ ദിനമായി ആചരിക്കുന്നത്.

രാജ്യത്തുടനീളം ഇന്നേ ദിവസം പരിപാടികൾ സംഘടിപ്പിക്കുന്നു. ഡൽഹിയിലെ പരേഡേ ​ഗ്രൗണ്ടിലാണ് പ്രധാന പരിപാടി നടക്കുന്നത്. ഇന്ത്യൻ സൈന്യത്തെ കുറിച്ച് ചില വിവരങ്ങളറിയാം..

1.  ലോകത്തിലെ നാലാമത്തെ വലിയ സൈന്യമാണ് ഇന്ത്യൻ സൈന്യം. അമേരിക്ക, റഷ്യ,ചൈന എന്നീ രാജ്യങ്ങളാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിൽ.

2. 1776-ൽ കൊൽക്കത്തയിൽ ബ്രീട്ടിഷ് സർക്കാരിന്റെ ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് കീഴിലാണ് ഇന്ത്യൻ സൈന്യം രൂപീകൃതമായത്.

3. 20,000 അടി ഉയരത്തിലുള്ള ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയായ സിയാച്ചിൻ ഹിമാനിയുടെ നിയന്ത്രണം ഇന്ത്യൻ സൈന്യത്തിനാണ്. ധ്രുവേതര പ്രദേശങ്ങളിലെ ഏറ്റവും നീളമേറിയ രണ്ടാമത്തെ ഹിമാനി കൂടിയാണിത്.

4. സമുദ്രനിരപ്പിൽ നിന്ന് ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പാലം നിർമിച്ചതും ഇന്ത്യൻ സൈന്യമാണ്. 1982-ൽ ലഡാക്കിൽ നിർമിച്ച ബെയ്‌ലി പാലത്തിനാണ് ഈ ഖ്യാതിയുള്ളത്. സമുദ്രനിരപ്പിൽ നിന്ന് 18,739 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ പാലത്തിന് 98 അടി നീളമാണുള്ളത്.

5. യുഎൻ സമാധാന സേനയിൽ ഏറ്റവും കൂടുതൽ പേരെ സംഭാവന ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. നിലവിൽ ലോകമെമ്പാടുമുള്ള ദൗത്യങ്ങളിൽ 6,000-ത്തിലധികം സൈനികരെ വിന്യസിച്ചിട്ടുണ്ട്.

6. ജർമ്മൻ ഷെപ്പേർഡ്‌സ്, ലാബ്രഡോർസ്, ബെൽജിയൻ മാലിനോയിസ് തുടങ്ങിയ ഇനങ്ങളെ അടങ്ങുന്ന വൈദഗ്ധ്യമുള്ള ഡോഗ് സ്ക്വാഡും ഇന്ത്യൻ സൈന്യത്തിന്റെ ഭാ​ഗമാണ്. സ്ഫോടകവസ്തുക്കൾ കണ്ടെത്തുക, ട്രാക്കിംഗ്, തിരച്ചിൽ-രക്ഷാദൗത്യങ്ങൾ എന്നിവയുൾപ്പെടെ നിരവധി സൈനിക പ്രവർത്തനങ്ങളിൽ പരിശീലനം നേടിയ നായ്‌ക്കൾ ബൃഹത്തായ സംഭാവന നൽകുന്നു.

7. ഒന്നാം ലോകമഹായുദ്ധ കാലത്ത് 1.3 ദശലക്ഷം ഇന്ത്യൻ സൈനികർ ബ്രിട്ടീഷ് സൈന്യത്തിന് വേണ്ടി പോരാടി. 74,000 സൈനികർക്ക് ജീവൻ നഷ്ടപ്പെട്ടു. ഡൽഹിയിലെ ഇന്ത്യാ ഗേറ്റ് സ്മാരകം യുദ്ധത്തിൽ വീരമൃത്യു വരിച്ച ധീര ജവാന്മാർക്കുള്ള സ്മാരകമായി ഇന്നും നിലകൊള്ളുന്നു.

Tags: Indian Armyarmy dayIntersting Facts
ShareTweetSendShare

More News from this section

സിക്കിം തുരങ്ക ദുരന്തം: 20 തൊഴിലാളികൾ മരിച്ചു, അഞ്ച് പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു

നാവികശേഷി ശക്തിപ്പെടുത്തി ഇന്ത്യ; ഐഎൻഎസ് മാൽവാൻ ഇന്ന് കാർവാറിൽ കമ്മീഷൻ ചെയ്യും

നീറ്റ് ചോദ്യപേപ്പർ ചോർച്ച ചർച്ചയ്‌ക്ക് സർക്കാർ തയ്യാറെന്ന് കേന്ദ്രം; സർക്കാർ അനുകൂല നിലപാട് അറിയിച്ച ശേഷം പുതിയ ആവശ്യങ്ങൾ ഉന്നയിച്ച് രാഹുൽ

ഡിജിറ്റൽ ടിക്കറ്റ് ബുക്കിങ് പ്രോത്സാഹിപ്പിച്ച് റെയിൽവേ;’റെയിൽ വൺ’ ആപ്പിൽ ടിക്കറ്റെടുത്താൽ 3% ഇളവ് തുടരും; നിരക്കിളവ് 2027 മാർച്ച് വരെ നീട്ടി

ജമ്മു-കശ്മീരിൽ മഴക്കെടുതി രൂക്ഷം; മണ്ണിടിച്ചിലിൽ ഒരുകുടുംബത്തിലെ ഏഴ് പേർ മരിച്ചു, ആകെ മരണം 27

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

Latest News

വെമ്പായം ബാറിലെ സംഘർഷം; പെട്രോളൊഴിച്ച് തീകൊളുത്തിയ അനീഷും മരിച്ചു

13കാരിയുടെ കട്ടിലിനടിയിൽ ഒളിച്ചിരുന്ന യുവാവിനെ അമ്മ വെടിവെച്ചു കൊന്നു

പ്രേതബാധ ഒഴിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച്, 16കാരിയെ മുറിയിൽ കയറ്റി പീഡിപ്പിച്ചു; മലപ്പുറം സ്വദേശി എം. സിറാജ് അറസ്റ്റിൽ

കൊല്ലപ്പെട്ടെന്ന് കരുതിയ ‘ഡോ. ജിഹാദ്’ ജീവനോടെയുണ്ട്; ഇറാഖ് ജയിലിൽ നിന്ന് സ്വദേശത്തേക്ക് മടങ്ങാൻ ശ്രമം; ഇങ്ങോട്ട് വരേണ്ടതില്ലെന്ന് ഓസ്ട്രേലിയ

വന്ദേമാതരത്തിന്റെ 150-ാം വാർഷികം; സംസ്ഥാനതല ഡിജിറ്റൽ ആലാപന മത്സരവുമായി തപസ്യ

റാഗിങ് തടയാൻ പ്രത്യേക നിയമം; നിയമവും മൊബൈൽ ആപ്പും പ്രഖ്യാപിച്ച് മുഖ്യമന്ത്രി

ഗോഡ്സില്ല വേഴ്സസ് കോങ്’ താരം കൈലി ഹോട്ട്ല്‍ വാഹനാപകടത്തിൽ മരിച്ചു; ഹോളിവുഡ് നടിയുടെ ദാരുണാന്ത്യം 18-ാം വയസിൽ

പോക്സോ കേസിലെ പ്രതിയായ പയ്യന്നൂരിലെ നാടക നടനെതിരെ മരുമകളുടെ ഗുരുതര ആരോപണം; പേരക്കുട്ടികളെ വിഷം നൽകി കൊന്നെന്ന് വെളിപ്പെടുത്തൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies