ഇടുക്കി: പതിനാറുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവ് പിടിയിൽ. വണ്ടിപ്പെരിയാർ വള്ളക്കടവ് സ്വദേശി വിജയ് നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ ഇയാളെ പ്രണയം നടിച്ച് പലതവണ പീഡിപ്പിച്ചിരുന്നതായാണ് കണ്ടെത്തൽ.
ശാരീരിക അവശതകൾ അനുഭവപ്പെട്ട പെൺകുട്ടി ആശുപത്രിയിൽ ചികിത്സതേടിയപ്പോഴാണ് ഗർഭിണിയാണെന്ന വിവരം പുറത്തറിയുന്നത്. ഇതിനെത്തുടർന്ന് ആശുപത്രി അധികൃതർ വിവരം പൊലീസിൽ അറിയിച്ചു.
പെൺകുട്ടിയുടെയും മാതാപിതാക്കളുടെയും മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. പിന്നാലെയാണ് പ്രതി വിജയ് പൊലീസ് പിടിയിലാകുന്നത്.















