​65 ലക്ഷം ഭൂവുടമകൾക്ക് SVAMITVA പദ്ധതി പ്രകാരം പ്രോപ്പർട്ടി കാർഡ്; ഗ്രാമങ്ങൾ പുരോ​ഗതിയുടെ പാതയിൽ; ഭൂരേഖകളിൽ 98 ശതമാനവും ഡിജിറ്റൈസ് ചെയ്തെന്ന് മോദി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

​65 ലക്ഷം ഭൂവുടമകൾക്ക് SVAMITVA പദ്ധതി പ്രകാരം പ്രോപ്പർട്ടി കാർഡ്; ഗ്രാമങ്ങൾ പുരോ​ഗതിയുടെ പാതയിൽ; ഭൂരേഖകളിൽ 98 ശതമാനവും ഡിജിറ്റൈസ് ചെയ്തെന്ന് മോദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 18, 2025, 05:35 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: രാജ്യത്തെ ​ഗ്രാമങ്ങൾ പുരോ​ഗതിയുടെ പാതയിലാണെന്നും കഴിഞ്ഞ 7-8 വർഷത്തിനിടയിൽ ഭൂരേഖകളിൽ 98 ശതമാനവും ഡിജിറ്റൈസ് ചെയ്തതായും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡിജിറ്റൽ ഇന്ത്യ എന്ന ​ദർശനത്തിന് കരുത്ത് പകരനായി സ്വാമിത്വ (SVAMITVA) പദ്ധതിക്ക് കീഴിൽ 65 ലക്ഷം പ്രോപ്പർട്ടി കാർഡുകൾ വിതരണം ചെയ്തു.

10 സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 230-ലധികം ജില്ലകളിലെ 50,000 ​ഗ്രാമങ്ങളിലെ ആളുകൾക്കാണ് വീഡിയോ കോൺഫറൻസിം​ഗ് വഴി പ്രധാനമന്ത്രി ഉടമസ്ഥാവകാശം തെളിയിക്കുന്ന കാർഡുകൾ നൽകിയത്. ​ഇന്ത്യയുടെ ആത്മാവ് നിലകൊള്ളുന്നത് ​ഗ്രാമങ്ങളിലാണെന്ന് ​ഗാന്ധിജി പറഞ്ഞിട്ടുള്ളത്. ആ ആത്മാവിനെ സംരക്ഷിക്കാനുള്ള കേന്ദ്രത്തിന്റെ പ്രതിബദ്ധതയാണ് പദ്ധതിയെന്നും കഴിഞ്ഞ ദശകത്തിൽ നടപ്പിലാക്കാൻ സാധിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു.

​ഗ്രാമീണർക്കും കർഷകർക്കും ​ഗുണം ചെയ്യുന്ന പ്രഖ്യാപനങ്ങളോടെയാണ് രാജ്യം 2025-നെ വരവേറ്റത്. പ്രധാനമന്ത്രി ഫസൽ ബീമ യോജന തുടരാൻ തീരുമാനിച്ചു. ഇതിനൊപ്പം തന്നെ കർഷകർക്ക് പ്രയോജനപ്പെടുന്ന വിധത്തിൽ ഡിഎപി വളം സംബന്ധിച്ചും സുപ്രധാന പ്രഖ്യാപനമുണ്ടാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഗ്രാമീണരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് ലക്ഷ്യമിട്ടാണ് കേന്ദ്ര സർക്കാർ SVAMITVA പദ്ധതി ആരംഭിച്ചത്. അഞ്ച് വർഷം മുൻപാണ് വിപ്ലവകരമായ പദ്ധതി പിറവിയെടുക്കുന്നത്. ഇതോടെ രാജ്യത്ത് 2.2 കോടി പ്രോപ്പർട്ടി കാർഡുകളാണ് സ്വാമിത്വ പദ്ധതി പ്രകാരം വിതരണം ചെയ്തത്.

സ്വത്ത് വീതം വയ്‌ക്കൽ പോലുള്ള നടപടികൾ സു​ഗമമാക്കുന്നതിനും ബാങ്ക് ലോണുകൾ എളുപ്പത്തിൽ ലഭിക്കുന്നതിനും പദ്ധതി ​ഗുണകരമാകും. നൂതന സാങ്കേതികവിദ്യ ഉപയോ​ഗിച്ച് ​ഗ്രാമപ്രദേശങ്ങളിൽ ഡ്രോൺ സർവേ നടത്തി പ്രോപ്പർട്ടി കാർഡ് ലഭ്യമാക്കുന്നതാണ് പദ്ധതി. ഇതുവഴി കൃത്യമായി ഒരോരുത്തരുടെയും ഭൂമി അടയാളപ്പെടുത്താൻ സാധിക്കും. കയ്യേറ്റശ്രമങ്ങളും ഭൂമി തർക്കങ്ങളും ഒഴിവാക്കാൻ ഇതുവഴി സാധിക്കും. പഞ്ചായത്തിരാജ് മന്ത്രലായത്തിൻ്റേതാണ് സ്വാമിത്വ പദ്ധതി.

Tags: Narendra Modipm modiSVAMITVA Schemeland recordsdigitised
Share
Tweet
SendShare

More News from this section

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

Latest News

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies