ഇത് ഭഗവാൻ നൽകിയ നിയോഗം; അയ്യന്റെ അനുഗ്രഹം എല്ലാത്തിനും കൂടെയുണ്ടായിരുന്നു; എഡിജിപി എസ്. ശ്രീജിത്ത്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇത് ഭഗവാൻ നൽകിയ നിയോഗം; അയ്യന്റെ അനുഗ്രഹം എല്ലാത്തിനും കൂടെയുണ്ടായിരുന്നു; എഡിജിപി എസ്. ശ്രീജിത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 20, 2025, 08:38 pm IST
Facebook
Twitter
WhatsAppTelegram

പത്തനംതിട്ട: പരാതികൾക്കിട നൽകാതിരുന്ന ഒരു തീർത്ഥാടനകാലം ഭംഗിയായി പര്യവസാനിപ്പിച്ചതിന്റെ സന്തോഷത്തിലാണ് ശബരിമലയിൽ പൊലീസ് സേനയുടെ ചീഫ് കോർഡിനേറ്ററായിരുന്ന എഡിജിപി എസ്. ശ്രീജിത്ത്. ഇത് ഭഗവാൻ നൽകിയ നിയോഗമാണെന്നും അയ്യന്റെ അനുഗ്രഹം എല്ലാത്തിനും കൂടെയുണ്ടായിരുന്നുവെന്നുമാണ് അദ്ദേഹം നൽകുന്ന മറുപടി. തീർത്ഥാടനകാലം അവസാനിച്ചതിന് ശേഷം സന്നിധാനത്ത് ജനംടിവിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭഗവാന്റെ തീരുമാനമാണ് നടന്നത്. ഞങ്ങളെല്ലാം അതിന്റെ ഉപകരണങ്ങൾ മാത്രമായിരുന്നു. ആ ഉപകരണങ്ങളാകാൻ സാധിച്ചതിൽ സന്തോഷമുണ്ട്. കൺട്രോൾ റൂമുകൾ എല്ലാം മാനേജ് ചെയ്ത ഒരു ടീം തന്നെ തനിക്കൊപ്പം ഉണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഈ സന്തോഷത്തിന് അവരും കാരണമാണ്. വിവിധ ഘട്ടങ്ങളിൽ ശബരിമലയിൽ സേവനമനുഷ്ഠിച്ച പതിനയ്യായിരത്തോളം പൊലീസ് ഉദ്യോഗസ്ഥരുടെ അധ്വാനവും ഇതിന് പിന്നിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

കൺട്രോൾ റൂമുകളിൽ സേവനമനുഷ്ഠിച്ച പൊലീസുകാർ രണ്ട് മണിക്കൂറെങ്കിലും ഉറങ്ങിയിട്ടുണ്ടോയെന്ന് ചോദിച്ചാൽ സംശയമാണ്. പതിനെട്ടാം പടിയിലൂടെ ചില ഘട്ടങ്ങളിൽ ഒരു മിനിറ്റിൽ 95 ഭക്തരെ വരെ കയറ്റി വിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിവിധ സർക്കാർ വകുപ്പുകളും ദേവസ്വം ബോർഡും മന്ത്രിയും എല്ലാവരുടെയും പിന്തുണയും സഹകരണവും ഇക്കാര്യത്തിലുണ്ടായിരുന്നുവെന്നും എഡിജിപി കൂട്ടിച്ചേർത്തു.

തീർത്ഥാടകരുടെ എണ്ണം പല ഘട്ടങ്ങളിലായി കുറച്ചതും തുടക്കത്തിൽ സ്‌പോട്ട് ബുക്കിംഗ് ഒഴിവാക്കാനുള്ള തീരുമാനവും ഇത്തവണയും തീർത്ഥാടന കാലത്ത് ഭക്തർക്ക് ബുദ്ധിമുട്ടാകുമെന്ന ആശങ്ക ഉയർന്നിരുന്നു. എന്നാൽ ദർശനത്തിനെത്തിയവർക്കെല്ലാം ദർശനം സാദ്ധ്യമാക്കാനായതിന്റെ നിർവൃതിയിലാണ് പൊലീസ് സംഘം. മുക്കുഴി വഴി എത്തിയത് ഉൾപ്പെടെ 59 ലക്ഷത്തോളം ഭക്തർ എത്തിയിട്ടുണ്ടെന്നാണ് കണക്കാക്കുന്നതെന്നും എഡിജിപി കൂട്ടിച്ചേർത്തു.

Tags: ADGP S Sreejithഎഡിജിപി എസ്. ശ്രീജിത്ത്ശബരിമല തീർത്ഥാടനകാലം
Share
Tweet
SendShare

More News from this section

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies