ആ കറുത്ത സാരിയിൽ ഇത്രേം രഹസ്യമോ? ട്രംപിന്റെ സത്യപ്രതിജ്ഞയ്ക്ക് നിത അംബാനി ധരിച്ചത് വജ്രവും കല്ലും പിടിപ്പിച്ച ജമവർ സാരി‌; ഡിസൈനറെ തിരഞ്ഞ് സോഷ്യൽമീഡിയ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആ കറുത്ത സാരിയിൽ ഇത്രേം രഹസ്യമോ? ട്രംപിന്റെ സത്യപ്രതിജ്ഞയ്‌ക്ക് നിത അംബാനി ധരിച്ചത് വജ്രവും കല്ലും പിടിപ്പിച്ച ജമവർ സാരി‌; ഡിസൈനറെ തിരഞ്ഞ് സോഷ്യൽമീഡിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 22, 2025, 10:07 am IST
Facebook
Twitter
WhatsAppTelegram

യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ക്യാമറക്കണ്ണിൽ നിറഞ്ഞുനിന്ന ഒരു അതിഥിയായിരുന്നു മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനി. ചടങ്ങിൽ നിത ധരിച്ചിരുന്ന കറുത്ത സാരി ഉൾപ്പെടെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ സാരിയുടെ പ്രത്യേകതകളാണ് ഇപ്പോൾ ഇന്റർനെറ്റ് ലോകത്തെ ചർച്ച.

ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലും അതിന് മുന്നോടിയായി നടന്ന വിരുന്നുസൽക്കാരത്തിലും നിത അംബാനി ധരിച്ചത് ഇതേ സാരിയായിരുന്നു. ഇന്ത്യയുടെ പുരാതന നെയ്‌ത്തുരീതിയിൽ വിരിഞ്ഞ ജമവർ സാരിയായിരുന്നു ഇത്. 1,900 മണിക്കൂറുകളെടുത്താണ് സാരി നെയ്തെടുത്തത്.

കറുപ്പും ​ഗോൾഡും സിൽവറും നിറത്തിലുള്ള സാരിയാണ് നിത ധരിച്ചിരുന്നത്. എന്നാൽ സാരിയുടെ ഡിസൈനും വ്യത്യസ്ത രീതിയിലുള്ള ബ്ലൗസും ഒരുപാട് ശ്രദ്ധയാകർഷിച്ചു. ഇതോടെ ആരാണ് ഡിസൈനർ എന്ന് തെരയുകയാണ് സോഷ്യൽമീഡിയ. പ്രശ്സത ഡിസൈനർ തരുൺ തഹിലിയാനിയാണ് സാരി ഡിസൈൻ ചെയ്തത്. അത്താഴവിരുന്നിൽ പങ്കെടുക്കുന്ന നിത അംബാനിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധനേടിയിരുന്നു.

പ്രത്യേകമായ വിവിധ പാറ്റേണുകളിൽ മുത്തും കല്ലുകളും പിടിപ്പിച്ചതാണ് ജമവർ സാരിയുടെ മറ്റൊരു പ്രത്യേകത. വ്യത്യസ്തമായ കോളർ ബ്ലൗസായിരുന്നു മറ്റൊരു വെറൈറ്റി. ധാരാളം എബ്രോയ്ഡറി വർക്കുകൾ ഉൾപ്പെടുത്തിയാണ് ബ്ലൗസ് നെയ്തെടുത്തിരിക്കുന്നത്.

ജമവർ സാരികളാണ് നിത അംബാനി കൂടുതലായും ധരിക്കുന്നത്. ബ്ലൗസിന്റെയും സാരിയുടെയും കളർ കോംമ്പിനേഷനുകളാണ് നിതയുടെ വസ്ത്രങ്ങളെ വ്യത്യസ്തമാക്കുന്നത്. നിതയുടെ സാരികളെല്ലാം ഡിസൈൻ ചെയ്യുന്നതും തരുൺ ​താഹിലിയാനിയാണ്. ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയ അതിഥികൾക്കിടയിൽ താരമായിരുന്നു നിത അംബാനിയും അവരുടെ ജമവർ‌ സാരിയും.

വ്യത്യസ്തത കൊണ്ടുവരാൻ പുത്തൻ പാറ്റേണും ത്രഡ്ഡും മുത്തും തരുൺ ഉപയോ​ഗിച്ചിട്ടുണ്ട്. ഇത് കൂടാതെ വജ്രവും പിടിപ്പിച്ചിരുന്നു. കശ്മീരി സ്റ്റൈലിൽ നെയ്തെടുക്കുന്ന സാരിയെയാണ് ജമവർ സാരിയെന്ന് വിളിക്കുന്നത്.

Tags: nita ambaniJamewar sareeTrump's DinnerTarun Tahiliani
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies