'യു ജി സി കരട് ചട്ട ഭേദഗതിക്കെതിരായ സംയുക്ത നിയമസഭാ പ്രമേയം അപ്രതീക്ഷിതമല്ല': കേരള യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർ പി എസ് ഗോപകുമാർ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘യു ജി സി കരട് ചട്ട ഭേദഗതിക്കെതിരായ സംയുക്ത നിയമസഭാ പ്രമേയം അപ്രതീക്ഷിതമല്ല’: കേരള യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർ പി എസ് ഗോപകുമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 23, 2025, 07:50 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: യുജിസി പുറത്തിറക്കിയ കരട് വിജ്ഞാപനത്തിനെതിരെ കേരളനിയമസഭയിൽ പ്രമേയം പാസാക്കിയ സംഭവം ഒട്ടും അപ്രതീക്ഷിതമല്ല എന്ന് കേരളം യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ്അംഗം പി എസ് ഗോപകുമാർ പ്രസ്താവിച്ചു. അബ്ദുൾ നാസർ മദനിയെ ജയിൽ മോചിതനാക്കണമെന്ന് പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേർത്ത് സംയുക്ത പ്രമേയം പാസാക്കിയവരിൽ നിന്ന് ഇതിനപ്പുറമൊന്നും പ്രതീക്ഷിക്കേണ്ടതില്ല എന്നും അദ്ദേഹം പറഞ്ഞു.

“യു ജി സി യുടെ പുതിയ കരട് ചട്ട ഭേദഗതിക്കെതിരെ കേരള നിയമസഭയിൽ മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയം പ്രതിപക്ഷ പിന്തുണയോടെ ഏകകണ്ഠമായി അംഗീകരിച്ച നടപടി ഒട്ടും അപ്രതീക്ഷിതമല്ല. ഇക്കഴിഞ്ഞ ജനുവരി ആറിന് യൂണിവേഴ്സിറ്റി ഗ്രാൻറ്സ് കമ്മീഷൻ (യു ജി സി) പുറത്തിറക്കിയ കരട് ഭേദഗതിക്കെതിരെ നിയമസഭാ പ്രമേയം വേണമെന്ന് ആദ്യം ആവശ്യപ്പെട്ടത് പ്രതിപക്ഷ നേതാവാണ്. ഭേദഗതിക്കെതിരെ അക്കാദമിക് വിദഗ്‌ദ്ധരുടെ വലിയ ആശങ്കയുയർന്ന പശ്ചാത്തലത്തിലാണ് പ്രമേയം അവതരിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രിയും അവകാശപ്പെട്ടിരുന്നു.

സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയെ കൈപ്പിടിയിൽ ഒതുക്കാനുള്ള മുന്നണികളുടെ മോഹത്തിനേറ്റ തിരിച്ചടിയാണ് പ്രമേയത്തിനാധാരം. മതപരവും സാമുദായികവുമായി വൈസ് ചാൻസലർ പദവി പങ്ക് വെച്ചിരുന്നവരാണ് പ്രമേയത്തെ പിന്തുണച്ചതെന്നത് അത്യന്തം വിരോധാഭാസമായി തോന്നുന്നു. തന്റെ ജില്ലയിലെ സർവകലാശാലയിൽ തന്റെ നോമിനിയെ വൈസ് ചാൻസലറാക്കണമെന്ന് പച്ചയായി ആവശ്യപ്പെട്ട മുഖ്യമന്ത്രി തന്നെയാണ് പ്രമേയം അവതരിപ്പിച്ചതെന്നത് അതിലേറെ കൗതുകമുണർത്തുന്നു. സർവകലാശാലകളുടെ ഭരണം പിടിക്കാൻ ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കാനും സെർച്ച് കമ്മിറ്റിയിലേക്ക് രണ്ട് സർക്കാർ നോമിനികളെ ഉൾപ്പെടുത്താനും നിയമനിർമ്മാണം നടത്തിയവരുടെ നിരാശയാണ് പ്രമേയത്തിലൂടെ പ്രകടമാകുന്നത്.

അബ്ദുൾ നാസർ മദനിയെ ജയിൽ മോചിതനാക്കണമെന്ന് പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേർത്ത് സംയുക്ത പ്രമേയം പാസാക്കിയവരിൽ നിന്ന് ഇതിനപ്പുറമൊന്നും പ്രതീക്ഷിക്കേണ്ടതില്ല. രാജ്യതാല്പര്യത്തിനും ജനഹിതത്തിനും എതിരെ സംസ്ഥാനത്ത് ഇടത് – വലത് മുന്നണികളുടെ സംയുക്ത പ്രമേയം നിയമസഭയിൽ മുമ്പും പലതവണ വന്നിട്ടുണ്ട്. കാർഷിക നിയമഭേദഗതിക്കെതിരെയും നോട്ടു നിരോധനത്തിനെതിരെയും ബാങ്കുകളുടെ ലയനത്തിനെതിരെയും പൗരത്വ നിയമ ഭേദഗതിക്കെതിരെയും തിരുവനന്തപുരം വിമാനത്താവള കൈമാറ്റത്തിനെതിരെയും ഒടുവിൽ വഖഫ് നിയമ ഭേദഗതിക്കെതിരെയും നിയമസഭയിൽ ഏകകണ്ഠമായി പാസായ പ്രമേയങ്ങളുടെ ഗതി തന്നെയാവും ഇപ്പോഴത്തെ പ്രമേയത്തിനും സംഭവിക്കുക. കോവിഡ് മഹാമാരിക്കാലത്ത് വിദേശ രാജ്യങ്ങൾ വിമാന സർവീസുകൾ നിർത്തിവച്ചപ്പോൾ എല്ലാ മലയാളികളെയും നാട്ടിലെത്തിക്കാൻ കേരള നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കി മണ്ടത്തരം തെളിയിച്ചിരുന്നു. മഹാമാരിക്കാലത്ത് പി പി ഇ കിറ്റിടപാടിൽ ഖജനാവിൽ നിന്ന് പത്തേകാൽ കോടി കൊള്ളയടിച്ചവരുടെ കേന്ദ്ര വിരുദ്ധ പ്രമേയം ജനം പുച്ഛിച്ചു തള്ളുക തന്നെ ചെയ്യും.”

കേരള യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർ പി എസ് ഗോപകുമാർ പ്രസ്താവനയിൽ പറഞ്ഞു.

Tags: Kerala NiyamasabhaDraft UGC regulations
ShareTweetSendShare

More News from this section

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

Latest News

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies