ദുബായ്; ദുബായ് പോലീസ് സംഘടിപ്പിക്കുന്ന യുഎഇ സ്വാറ്റ് ചലഞ്ചിനുളള ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ. അടുത്തമാസം ഒന്നു മുതൽ ദുബായ് അൽ റുവയ്യ ട്രെയിനിങ് സിറ്റിയിലാണ് സ്വാറ്റ് ചലഞ്ച് ആരംഭിക്കുക.
പോലീസ് ഉദ്യോഗസ്ഥരുടെ മത്സരക്ഷമതയും വൈദഗ്ധ്യവും പ്രോത്സാഹിപ്പിക്കുകയാണ് ചലഞ്ചിന്റെ ലക്ഷ്യമെന്ന് അധികൃതർ വ്യക്തമാക്കി. 260,000 ഡോളറാണ് ചലഞ്ചിലെ വിജയിക്കുന്ന ടീമിന് ലഭിക്കുക
അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന ചലഞ്ചിൽ 48 രാജ്യങ്ങളിൽ നിന്നുള്ള 114 ടീമുകൾ പങ്കെടുക്കും. 5 വനിതാ ടീമുകളും മാറ്റുരക്കാനെത്തുമെന്ന് ദുബായ് പോലീസ് അറിയിച്ചു. അത്യന്തം വെല്ലുവിളികൾ നിറഞ്ഞ അഞ്ച് മത്സരങ്ങളാണ് ചലഞ്ചിലുണ്ടാവുക.