മുംബൈ ഭീകരാക്രമണത്തിൽ ജീവൻ പൊലിഞ്ഞവർക്ക് നീതി; മുഖ്യ ആസൂത്രകൻ തഹാവൂർ ഹുസൈൻ റാണയെ ഇന്ത്യയിലേക്ക് നാടുകടത്താൻ അനുമതി നൽകി യുഎസ് സുപ്രീംകോടതി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മുംബൈ ഭീകരാക്രമണത്തിൽ ജീവൻ പൊലിഞ്ഞവർക്ക് നീതി; മുഖ്യ ആസൂത്രകൻ തഹാവൂർ ഹുസൈൻ റാണയെ ഇന്ത്യയിലേക്ക് നാടുകടത്താൻ അനുമതി നൽകി യുഎസ് സുപ്രീംകോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 25, 2025, 11:21 am IST
Facebook
Twitter
WhatsAppTelegram

വാഷിംഗ്ടൺ: 2008 ലെ മുംബൈ ഭീകരാക്രമണത്തിന്റെ പ്രധാന ആസൂത്രകനായ തഹാവൂർ ഹുസൈൻ റാണയെ നിയമ നടപടികൾ നേരിടാൻ ഇന്ത്യയിലേക്ക് നാടുകടത്താൻ അനുമതി നൽകി യുഎസ് സുപ്രീംകോടതി. വിദേശരാജ്യത്ത് ഒന്നര പതിറ്റാണ്ടിലധികം നീണ്ട ഇന്ത്യയുടെ നിയമപോരാട്ടമാണ് ഇതോടെ വിജയം കണ്ടത്. മുംബൈ ഭീകരാക്രമണത്തിൽ ജീവൻ പൊലിഞ്ഞവർക്ക് നീതി നേടിക്കൊടുക്കുന്ന വിധി കൂടിയായി യുഎസ് സുപ്രീംകോടതിയുടേത്.

ഇന്ത്യയുടെ ആവശ്യത്തിനെതിരെ യുഎസിൽ തഹാവൂർ ഹുസൈൻ റാണയ്‌ക്ക് നടത്താവുന്ന നിയമപോരാട്ടത്തിനുള്ള അവസാന വഴിയും ഇതോടെ അടഞ്ഞു. തീവ്രവാദികൾക്കെതിരെ കടുത്ത നിലപാട് പുലർത്തുന്ന ട്രംപ് ഭരണകൂടം കൂടി അധികാരത്തിലേറിയതോടെ റാണയുടെ ഇന്ത്യയിലേക്കുള്ള നാടുകടത്തൽ ഇനി എളുപ്പമാകും.

പാകിസ്താൻ വംശജനായ കനേഡിയൻ പൗരനാണ് തഹാവൂർ ഹുസൈൻ റാണ. മുംബൈ ഭീകരാക്രമണത്തിന് ലഷ്‌കർ ഭീകരനായ ഡേവിഡ് കോൾമാൻ ഹെഡ്‌ലിയുമായി ചേർന്ന് ആസൂത്രണം നടത്തിയത് റാണയാണെന്ന് തെളിഞ്ഞിരുന്നു.

ഇന്ത്യയിലേക്ക് നാടുകടത്തുന്നത് തടയാൻ ഫെഡറൽ കോടതികളിലും അപ്പീൽ കോടതികളിലുമായി നിയമത്തിന്റെ പഴുതുകൾ ഉപയോഗിച്ച് വർഷങ്ങളായി റാണ നിയമപോരാട്ടം നടത്തി വരികയായിരുന്നു. സുപ്രീംകോടതി വിധിയോടെ ഇതിനും അവസാനമായി. നവംബർ 13 നാണ് യുഎസ് സുപ്രീംകോടതിയിൽ അപ്പീൽ നൽകിയത്.

കഴിഞ്ഞ ഓഗസ്റ്റിൽ സാൻ ഫ്രാൻസിസ്‌കോയിലെ നയൻത് സർക്യൂട്ട് അപ്പീൽ കോടതിയും റാണയുടെ അപ്പീൽ തള്ളിയിരുന്നു. ഇതിനെതിരെയാണ് സുപ്രീംകോടതിയെ സമീപിച്ചത്. സുപ്രീംകോടതി കൂടി റാണയുടെ അപേക്ഷ നിരസിച്ചതോടെ നാടുകടത്തലിനുള്ള തടസങ്ങൾ നീങ്ങി.

2013 ജനുവരിയിൽ ഇല്ലിനോയിസ് ജില്ലാ കോടതി റാണയെ 168 മാസത്തെ തടവിന് ശിക്ഷിച്ചിരുന്നു. തീവ്രവാദബന്ധവും രാജ്യത്തിനെതിരെ യുദ്ധം ചെയ്തുവെന്നും ഉൾപ്പെടെയുളള കുറ്റങ്ങളാണ് തഹാവൂർ ഹുസൈൻ റാണയ്‌ക്കെതിരെ ഇന്ത്യയിൽ ചുമത്തിയിട്ടുള്ളത്. ആറ് അമേരിക്കൻ പൗരൻമാർ ഉൾപ്പെടെ 166 പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

Tags: മുംബൈ ഭീകരാക്രമണംഇല്ലിനോയിസ് ജില്ലാ കോടതിതഹാവൂർ ഹുസൈൻ റാണയുഎസ് സുപ്രീംകോടതിഡേവിഡ് കോൾമാൻ ഹെഡ്‌ലിലഷ്‌കർ ഭീകരൻ
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies