വയനാട്ടിൽ കടുവ ഭീതിയിൽ ജനങ്ങൾ; കോഴിക്കോട് ഫാഷൻ ഷോയിൽ അടിപൊളി പാട്ടുമായി വനംമന്ത്രി എ.കെ ശശീന്ദ്രൻ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വയനാട്ടിൽ കടുവ ഭീതിയിൽ ജനങ്ങൾ; കോഴിക്കോട് ഫാഷൻ ഷോയിൽ അടിപൊളി പാട്ടുമായി വനംമന്ത്രി എ.കെ ശശീന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 25, 2025, 09:15 pm IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്: വയനാട് മാനന്തവാടി പഞ്ചാരക്കൊല്ലിയിൽ ജനവാസ മേഖലയിൽ കടുവയിറങ്ങിയ ഭീതിയിൽ ജനങ്ങളുടെ ഉറക്കം നഷ്ടപ്പെട്ടിരിക്കെ കോഴിക്കോട് ഫാഷൻ ഷോ വേദിയെ പാട്ടുപാടി കൈയ്യിലെടുത്ത് വനംമന്ത്രി എ.കെ ശശീന്ദ്രൻ. നാട്ടുകാരുടെ ഉറക്കം കെടുത്തുന്ന കടുവയെ പിടികൂടാൻ കഴിയാത്തതിന്റെ പേരിൽ വനം വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും ജനങ്ങളുടെ ശക്തമായ പ്രതിഷേധം നേരിടുന്നതിനിടെയാണ് മന്ത്രിയുടെ പാട്ടിന്റെ വീഡിയോദൃശ്യങ്ങൾ പുറത്തുവരുന്നത്. സമൂഹമാദ്ധ്യമങ്ങളിലടക്കം വ്യാപക വിമർശനമാണ് മന്ത്രിക്കെതിരെ ഉയരുന്നത്.

കോഴിക്കോട് ഇൻഡോർ സ്‌റ്റേഡിയം ഹാളിൽ നടന്ന ഷോ ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു മന്ത്രി. ഫ്രീഡം ഫാഷൻ ഫ്യൂഷൻ മെഗാ മ്യൂസിക്കൽ പ്രോഗ്രാം എന്ന പേരിൽ നടൻ ഇടവേള ബാബു സംവിധാനം ചെയ്യുന്ന ഷോ ആണിത്. ഹിന്ദി ഗാനമാണ് മന്ത്രി പാടിയത്. ഇടവേള ബാബു ഉൾപ്പെടെയുള്ളവർ വേദിയിൽ ഉണ്ടായിരുന്നു. മന്ത്രിയുടെ പാട്ട് കേട്ട് അവതാരിക പോലും അതിശയിക്കുന്നതും ചിരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. രണ്ട് വരി പാടി നിർത്താതെ പാട്ട് മുഴുമിപ്പിച്ചാണ് എ.കെ ശശീന്ദ്രൻ അവസാനിപ്പിച്ചത്.

പഞ്ചാരക്കൊല്ലിയിൽ ഇന്നലെ രാധ എന്ന വനവാസി സ്ത്രീയെ കടുവ ആക്രമിച്ചു കൊന്നിരുന്നു. പാതി ഭക്ഷിച്ച മൃതദേഹമാണ് കിട്ടിയത്. കാപ്പിത്തോട്ടത്തിൽ ജോലിക്ക് പോയതായിരുന്നു രാധ. പ്രദേശത്ത് അടിക്കാട് വെട്ടിത്തെളിച്ചിട്ടില്ലെന്നും വനംവകുപ്പിന്റെ വീഴ്ചയാണ് ഇത്തരം അക്രമങ്ങൾക്ക് ഇടയാക്കുന്നതെന്നും ചൂണ്ടിക്കാട്ടി നാട്ടുകാർ ഇവിടെ പ്രതിഷേധം തുടരുകയാണ്. രാധയുടെ സംസ്‌കാര ചടങ്ങുകൾ കഴിഞ്ഞെത്തിയ നാട്ടുകാർ കടുവ ആക്രമണം ഉണ്ടായ സർക്കാരിന്റെ പ്രിയദർശിനി എസ്‌റ്റേറ്റിൽ വനം വകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞ് വയ്‌ക്കുകയും ചെയ്തിരുന്നു. ഇന്നലെ സ്ഥലത്തെത്തിയ മന്ത്രി ഒ.ആർ കേളുവിനെതിരെയും നാട്ടുകാർ രംഗത്തെത്തിയിരുന്നു. കളക്ടർക്കെതിരെ ഉൾപ്പെടെ ഇന്നും ജനരോഷം ഉയർന്നു.

പ്രദേശത്ത് ഇന്ന് വൈകിട്ടും കടുവയെ കണ്ടുവെന്ന് നാട്ടുകാർ പറഞ്ഞതോടെ ജനങ്ങൾ കൂടുതൽ ഭീതിയിലായി. തെരച്ചിലും ഊർജ്ജിതമാക്കി. നാട്ടുകാരോട് വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്ന് ഉൾപ്പെടെ കർശന നിർദ്ദേശങ്ങൾ നൽകിക്കഴിഞ്ഞു. ഇതിനിടയിലാണ് മന്ത്രിയുടെ പാട്ട് വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഞായറാഴ്ച വയനാട്ടിൽ മന്ത്രി അവലോകന യോഗം വിളിച്ചിട്ടുണ്ട്.

Tags: മാനന്തവാടിപഞ്ചാരക്കൊല്ലിഫാഷൻ ഷോവനംമന്ത്രി എ.കെ ശശീന്ദ്രൻനടൻ ഇടവേള ബാബു
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies