പ്രതീക്ഷിക്കുന്നത് 10 കോടി തീർത്ഥാടകരെ; വിഐപി മേഖലയില്ല: മൗനി അമാവാസിയിൽ ഏറ്റവും പ്രധാന സ്നാനദിനത്തിൽ സമഗ്ര പദ്ധതി തയ്യാറാക്കി യുപി സർക്കാർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രതീക്ഷിക്കുന്നത് 10 കോടി തീർത്ഥാടകരെ; വിഐപി മേഖലയില്ല: മൗനി അമാവാസിയിൽ ഏറ്റവും പ്രധാന സ്നാനദിനത്തിൽ സമഗ്ര പദ്ധതി തയ്യാറാക്കി യുപി സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 27, 2025, 12:40 pm IST
FacebookTwitterWhatsAppTelegram

ലഖ്നൗ : മഹാകുംഭമേളയുടെ ഏറ്റവും പ്രധാനപ്പെട്ട സ്നാനദിവസമായ മൗനി അമാവാസിയിൽ പത്തുകോടിയോളം തീർത്ഥാടകരെ യു പി സർക്കാർ പ്രയാഗ് രാജിലേക്ക് പ്രതീക്ഷിക്കുന്നു. അവരിൽ 10-20 ലക്ഷം പേർ ട്രെയിനുകളിൽ യാത്ര ചെയ്യും എന്നാണ് കണക്ക് .

ഈ ദിവസത്തെ അഭൂത പൂർവ്വമായ തിരക്ക് ഒഴിവാക്കുന്നതിനായി പ്രയാഗ്‌രാജിലെ മഹാ കുംഭ മേഖലയെ വാഹന നിരോധന മേഖലയായും വിഐപി നിരോധിത മേഖലയായും പ്രഖ്യാപിക്കുന്നത് മുതൽ നിരവധി പദ്ധതികളാണ് യു പി സർക്കാർ തയ്യാറാക്കിയിരിക്കുന്നത്. ജനുവരി 29 നാണ് മൗനി അമാവാസി.

വിശിഷ്ട വ്യക്തികൾക്കായി വിഐപി സംവിധാനങ്ങളോ അല്ലെങ്കിൽ ഭക്തർ ഉൾപ്പെടെയുള്ള സന്ദർശകർക്ക് വിഐപി പാസ് സംവിധാനമോ ഉണ്ടാകില്ല. നിയുക്ത പാർക്കിംഗ് സ്ഥലത്തിനപ്പുറം വാഹനങ്ങൾ അനുവദിക്കില്ല. പോണ്ടൂൺ പാലങ്ങളിൽ ഗതാഗതം സുഗമമാക്കുന്നതിന് വൺ-വേ ട്രാഫിക് ഉണ്ടായിരിക്കും. അഖാരകൾക്ക് പോലും പ്രവേശനവും പുറത്തുകടക്കലും അനുവദിക്കുന്നത് അവർക്ക് അനുവദിച്ചിരിക്കുന്ന പ്രത്യേക സ്ലോട്ടുകളുടെ അടിസ്ഥാനത്തിൽ ആയിരിക്കും.

ജനുവരി 29-ന് 13-ഓളം അഖാരകളിൽ നിന്നുള്ള സാധുക്കൾ ഷാഹി സ്നാനത്തിനായി അമൃത് സ്നാനഘട്ടത്തിലേക്ക് പോകുമെന്നതിനാൽ, അവർക്കായി സംഗമ പ്രദേശത്ത് പ്രത്യേക പ്രവേശന, എക്സിറ്റ് റൂട്ടുകൾ നിശ്ചയിച്ചിട്ടുണ്ട്. ഈ റൂട്ടുകൾ കൃത്യമായി പിന്തുടരുന്നുണ്ടെന്ന് ഉറപ്പാക്കാൻ കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്. റെയിൽവേ സ്റ്റേഷനുകളിൽ തിരക്ക് അനുഭവപ്പെടാത്തവിധത്തിൽ ട്രെയിനുകളുടെ നീക്കത്തിന് പ്രത്യേക പദ്ധതിയും റെയിൽവേ തയ്യാറാക്കിയിട്ടുണ്ട് . പ്രയാഗ്‌രാജിലെ ഒമ്പത് റെയിൽവേ സ്റ്റേഷനുകളിലേക്കായി മൗനി അമാവാസിക്ക് 150 ട്രെയിനുകൾ ഓടിക്കാനാണ് പദ്ധതിയെന്ന് അധികൃതർ പറഞ്ഞു. ഇത് പ്രകാരം മൗനി അമാവാസിയിൽ പ്രയാഗ്‌രാജിൽ നിന്ന് ഓരോ 4 മിനിറ്റിലും ഒരു ട്രെയിൻ ഓടുമെന്ന് പ്രതീക്ഷിക്കുന്നു. പ്രയാഗ്‌രാജിന് പുറമെ, അയോധ്യ, വാരണാസി, മറ്റ് ആദ്ധ്യാത്മിക പ്രാധാന്യമുള്ള പട്ടണങ്ങളിൽ പോലും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ ദിവസങ്ങളിൽ അയോധ്യയിൽ ശരാശരി 10-15 ലക്ഷം പേര് എത്താൻ സാധ്യതയുണ്ട്.

ജനുവരി 14-ന് (മകര സംക്രാന്തി) ആദ്യത്തെ സ്നാനം മുതൽ 16 വരെയുള്ള മൂന്ന് ദിവസങ്ങളിൽ അയോധ്യയിൽ 10 ലക്ഷത്തോളം തീർഥാടകരും വാരണാസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തിൽ 7.41 ലക്ഷവും മിർസാപൂരിലെ വിന്ധ്യവാസിനി ധാമിൽ 5 ലക്ഷവും തീർഥാടകരാണ് എത്തിയത്.

മൗനി അമാവാസി സ്നാനത്തിനുശേഷം സന്ദർശകരുടെ എണ്ണത്തിൽ നാലിരട്ടി വർധനയുണ്ടാകാൻ സാധ്യതയുള്ളതിനാൽ മൂന്ന് തീർഥാടന സ്ഥലങ്ങളോടും ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യാൻ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഫെബ്രുവരി ആദ്യവാരം പ്രയാഗ്രാജ് സന്ദർശിക്കാൻ സാധ്യതയുണ്ട്.

Tags: FEATURED2Maha Kumbh Mela 2025Mauni Amavasi
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies