ഹിന്ദു വിഭാ​ഗം അഭിഭാഷകൻ വിഷ്ണു ശങ്കർ ജെയിനിനെ വധിക്കാൻ കലാപകാരികൾ പദ്ധതിയിട്ടു; ഗുഢാലോചന യുഎഇയിൽ നിന്നും; സംഭാൽ കേസിൽ നിർണ്ണായക വെളിപ്പെടുത്തൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹിന്ദു വിഭാ​ഗം അഭിഭാഷകൻ വിഷ്ണു ശങ്കർ ജെയിനിനെ വധിക്കാൻ കലാപകാരികൾ പദ്ധതിയിട്ടു; ഗുഢാലോചന യുഎഇയിൽ നിന്നും; സംഭാൽ കേസിൽ നിർണ്ണായക വെളിപ്പെടുത്തൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 28, 2025, 03:10 pm IST
FacebookTwitterWhatsAppTelegram

ലക്നൗ: യുപി സംഭാലിലെ കലാപത്തിനിടെ  അഭിഭാഷകനായ വിഷ്ണു ശങ്കർ ജെയിനിനെ കൊല്ലാൻ കലാപകാരികൾ പദ്ധതിയിട്ടിരുന്നതായി റിപ്പോർട്ട്. ഇതിനായി ആയുധങ്ങൾ അടക്കം എത്തിച്ചിരുന്നതായും പൊലീസിന് വിവരം ലഭിച്ചു. ഷാഹി ജുമാമസ്ജിദ്-ഹരിഹർ മന്ദിർ തർക്കത്തിൽ ഹിന്ദു പക്ഷത്തിന്റെ അഭിഭാഷകനാണ് വിഷ്ണു ശങ്കർ ജെയിൻ.

കലാപത്തിന്റെ  സൂത്രധാരൻ ഷാരിഖ് സാത്തയാണ് ഇതിനായി ഗൂഢാലോചന നടത്തിയത്. ഇയാളുടെ നി‍ർദ്ദേശപ്രകാരം സഹായി മുല്ല അഫ്രോസ് ആയുധങ്ങൾ കലാപകാരികൾക്ക് എത്തിച്ച് നൽകുകയും ചെയ്തു. എന്നാൽ  പൊലീസ് കലാപം അടിച്ചമർത്തിയതോടെ പദ്ധതി നടപ്പായില്ല. നിരവധി പടിഞ്ഞാറൻ ഉത്തർപ്രദേശ് സ്വദേശിയായ ഷാരിഖ് സത്ത യുഎഇയിലാണ് സ്ഥിരതാമസം.

കഴിഞ്ഞ ശനിയാഴ്ച ഷാരിഖ് സത്തയുടെ കൂട്ടാളി വാരിസിനെ സംഭാൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നിർണ്ണായക വിവരം അന്വേഷണ സംഘത്തിന് ലഭിച്ചത്. പ്രവാചക നിന്ദ ആരോപിച്ച് അഭിഭാഷകൻ വിഷ്ണു ശങ്കർ ജെയിനിനെ കൊലപ്പെടുത്താൻ ഷാരിഖ് സത്ത സംഘം ആയുധങ്ങൾ വിതരണം ചെയ്തതായി വാരിസ് പൊലീസിനോട് പറഞ്ഞു. സർവേ നടത്താൻ അനുവദിക്കരുതെന്നും വിഷ്ണു ജെയിനിനെ വധിക്കണമെന്നും ഷാരിഖ് സത്ത സംഘം നിർദ്ദേശം നൽകിയിരുന്നു.

സംഭാൽ കലാപത്തിൽ നാല് പേരാണ് മരിച്ചത്. ഇതിൽ രണ്ട് യുവാക്കളുടെ കൊലപാതകവുമായി ബന്ധപ്പട്ടാണ് വാരിസിനെ അറസ്റ്റ് ചെയ്തത്. കലാപത്തിനായി ആയുധങ്ങൾ എത്തിച്ചത് മുല്ല അഫ്രോസാണെന്ന് വാരിസ് പറഞ്ഞു. മുല്ല നേരത്തെ അറസ്റ്റിലായിരുന്നു. ഈ കൊലപാതകങ്ങളിലൂടെ രാജ്യത്തുടനീളം കലാപം ഉണ്ടാക്കാനാണ് ഷാരിഖ് സത്ത സംഘം ആഗ്രഹിച്ചതെന്നും വാരിസ് മൊഴി നൽകി.

മുതിർന്ന അഭിഭാഷകൻ ഹരി ശങ്കർ ജെയിന്റെ മകനാണ് വിഷ്ണു ജെയിൻ. രാമജന്മഭൂമി, ഗ്യാൻവാപി മസ്ജിദ്, സംഭാൽ തുടങ്ങി നൂറിലധികം കേസുകളിൽ ഹിന്ദു വിഭാ​ഗത്തിന് വേണ്ടി അച്ഛനും മകനും സുപ്രീംകോടതിയിൽ ഹാജരായിട്ടുണ്ട്.

Tags: Sambal IssueVishnu Jain
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies