'മധുബാനി'യും മധുരമൂറും പ്രഖ്യാപനങ്ങളും; പെൺപോരാട്ടത്തിന്റെ പ്രതീകമായി നിർമലയുടെ സാരി; സമ്മാനിച്ച ദുലാരി ദേവിയെ അറിയാം..
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘മധുബാനി’യും മധുരമൂറും പ്രഖ്യാപനങ്ങളും; പെൺപോരാട്ടത്തിന്റെ പ്രതീകമായി നിർമലയുടെ സാരി; സമ്മാനിച്ച ദുലാരി ദേവിയെ അറിയാം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 1, 2025, 04:00 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കേന്ദ്ര ബജറ്റ് 2025-26നായി ധനമന്ത്രി നിർമലാ സീതാരാമൻ പാർലമെന്റിലേക്ക് എത്തിയതുമുതൽ ചർച്ചയാകുന്ന വാക്കാണ് മധുബാനി. പരമ്പരാ​ഗത നാടൻ ചിത്രകലാരൂപമായ മധുബാനിയെ പ്രതിനിധീകരിക്കുന്നതായിരുന്നു നിർമല ധരിച്ചിരുന്ന സാരി. സ്വർണനിറമുള്ള ബോർഡറിൽ പാൽനിറമുള്ള ഹാൻഡ്ലൂം സാരിയായിരുന്നു നിർമലയുടെ വേഷം. പദ്മശ്രീ ജേതാവ് ദുലാരി ദേവി സമ്മാനിച്ച മധുബാനി സാരിയാണ് തന്റെ എട്ടാമത് ബജറ്റ് അവതരണദിവസം ധരിക്കാനായി നിർമല തെരഞ്ഞെടുത്തത്.

താൻ നൽകിയ സാരി ധരിച്ച് നിർമലയെ കാണാൻ സാധിച്ചതിൽ അത്യധികം സന്തോഷമുണ്ടെന്ന് ദുലാരി ദേവി പ്രതികരിച്ചു. അടുത്തിടെ മിഥിലയിലേക്ക് ധനമന്ത്രി വന്നപ്പോഴായിരുന്നു സാരി കൈമാറിയത്. ബജറ്റ് അവതരിപ്പിക്കുന്ന ദിവസം ഇത് ധരിക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. ഇന്നത്തെ ദിവസം ആ സാരി തന്നെ അവർ ധരിച്ചുവെന്നതിൽ താൻ അതീവ സന്തുഷ്ടയാണ്. ബിഹാറിനും ഈ രാജ്യത്തിനുമുള്ള ആദരം കൂടിയാണിതെന്നും ദുലാരി ദേവി പറഞ്ഞു. ‌‌ഒരു മാസത്തോളം സമയമെടുത്താണ് ആ സാരി നിർമിച്ചതെന്നും അവർ കൂട്ടിച്ചേർത്തു.

ബിഹാറിൽ നിന്നുള്ള പ്ര​ഗത്ഭയായ മധുബാനി കലാകാരിയാണ് ദുലാരി ദേവി. മിതില ആർട്ട് ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിക്കാൻ ധനമന്ത്രി എത്തിയപ്പോഴായിരുന്നു മധുബാനി സാരി ദുലാരി ദേവി സമ്മാനിച്ചത്.

മധുബാനി കല സ്വായത്തമാക്കുന്നതിനായി ദുലാരി ദേവി നടത്തിയ യാത്ര ചെറുതല്ല. മത്സ്യത്തൊഴിലാളി കുടുംബത്തിൽ ജനിച്ച ദുലാരിക്ക് കുട്ടിക്കാലത്ത് പെയിന്റിം​ഗ് എന്താണെന്ന് അറിയുകപോലുമില്ലായിരുന്നു. ഭർത്താവിനാൽ ഉപേക്ഷിക്കപ്പെട്ട ദുലാരി ദേവി 16-ാം വയസിൽ കുഞ്ഞിനെ നഷ്ടപ്പെട്ട് തീർത്തും ഒറ്റപ്പെട്ട് പോയി. പിന്നീട് വീട്ടുജോലി ചെയ്ത് ഉപജീവനമാർ​ഗം കണ്ടെത്തുന്നതിനിടെയാണ് ചിത്രകലയിലേക്ക് വരുന്നത്. മധുബാനിയിൽ പ്ര​ഗത്ഭയായ കർപൂരി ദേവിയെ പരിചയപ്പെട്ടതോടെ ദുലാരി ദേവിയുടെ ജീവിതം മാറ്റിമറിക്കപ്പെട്ടു. പതിയെ ചിത്രകലയിൽ അഭിനിവേശം തോന്നിയ ദുലാരി ആ കലാരൂപം പഠിച്ചെടുത്തു.

അടിമുടി തളർത്തുന്ന ജീവിതസാഹചര്യമുണ്ടായിട്ടും തളരാതെ അവർ ജോലി ചെയ്തു, ചിത്രങ്ങൾ വരച്ചു. സാമൂഹിക പ്രശ്നങ്ങളെ അവർ ചിത്രങ്ങളിലൂടെ വരച്ചുകാട്ടി. ശൈശവ വിവാഹം, എയ്ഡ്‌സ്, പെൺഭ്രൂണഹത്യ എന്നിവയ്‌ക്കെല്ലാം മധുബാനിയിലൂടെ ദുലാരി ദേവി നിറംപകർന്നു. മിഥില ആർട്ട് ഇൻസ്റ്റിറ്റ്യൂട്ട്, സേവാ മിഥില സൻസ്ഥാൻ തുടങ്ങിയ സംഘടനകൾ മുഖേന 1000-ലധികം വിദ്യാർത്ഥികളെ അവർ മധുബാനി പരിശീലിപ്പിച്ചിട്ടുണ്ട്.

പുരാതനകാലാത്ത് ബിഹാറിലെ മിഥിലയിൽ ആരംഭിച്ച നാടൻ ചിത്രകലയാണ് മധുബാനി. പ്രകൃതിയേയും മിത്തോളജിയേയും വർണാഭമായി ആവിഷ്കരിക്കുമെന്നതാണ് മധുബാനിയുടെ സവിശേഷത. നിർമലയ്‌ക്ക് അണിയാൻ മത്സ്യത്തെ പ്രമേയമാക്കിയുള്ള മധുബാനി പെയിന്റിം​ഗാണ് ദുലാരി ദേവി ഒരുക്കിയിരുന്നത്. അതിനാൽ ഇന്ത്യയുടെ ടെക്സ്റ്റൈൽ പാരമ്പര്യവും പരമ്പരാഗത നെയ്‌ത്തുകളും കരകൗശല വൈദ​ഗ്‌ദ്ധ്യവും തന്റെ സാരിയിലൂടെ പ്രദർശിപ്പിക്കാറുള്ള നിർമലയ്‌ക്ക് ഇന്നത്തെ ദിവസം ഏതുവസ്ത്രം ധരിക്കണമെന്നത് രണ്ടാമതൊന്ന് ചിന്തിക്കേണ്ടി വന്നില്ല. ബജറ്റ് ദിനത്തിൽ അവർ ധരിക്കുന്ന സാരികൾ എക്കാലവും ചർച്ച ചെയ്യപ്പെട്ടിരുന്നു. അക്കൂട്ടത്തിലേക്കാണ് മധുബാനിയും സ്ഥാനം പിടിക്കുന്നത്.

Tags: Dulari DeviMithila artnirmala sitharamanMadhubaniUnion Budget 2025Nirmala Sitharaman SareeMadhubani Art
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies