ചെന്താമര നെന്മാറയിൽ; വലയം തീർത്ത് 500ഓളം പൊലീസുകാർ; രക്ഷപ്പെട്ടതും ഒളിച്ചിരുന്നതും വിവരിച്ച് പ്രതി; തെളിവെടുപ്പിന് സഹകരിച്ച് നാട്ടുകാർ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ചെന്താമര നെന്മാറയിൽ; വലയം തീർത്ത് 500ഓളം പൊലീസുകാർ; രക്ഷപ്പെട്ടതും ഒളിച്ചിരുന്നതും വിവരിച്ച് പ്രതി; തെളിവെടുപ്പിന് സഹകരിച്ച് നാട്ടുകാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 4, 2025, 02:02 pm IST
FacebookTwitterWhatsAppTelegram

പാലക്കാട് നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതിയുമായി തെളിവെടുപ്പ് നടത്തി പൊലീസ്. കൊലപാതകം നടന്ന പോത്തുണ്ടിയിലെ ബോയൻ കോളനിയിലും, പരിസരപ്രദേശങ്ങളിലുമാണ് തെളിവെടുപ്പ് നടത്തിയത്. സുധാകരനെയും, ലക്ഷ്മിയെയും വെട്ടി വീഴ്‌ത്തിയതും, ശേഷം രക്ഷപ്പെട്ടതുമെല്ലാം ചെന്താമര പൊലീസിനോട് വിവരിച്ചു.

ആലത്തൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി രണ്ടുദിവസത്തെ കസ്റ്റഡിയിൽ വിട്ടതോടെ പ്രതി ചെന്താമരയെ ഉച്ചയ്‌ക്ക് 12.30നാണ് പോത്തുണ്ടി ബോയൻ കോളനിയിൽ എത്തിച്ചത്. ആദ്യം സുധാകരനെയും ലക്ഷ്മിയെയും വെട്ടിവീഴ്‌ത്തിയ റോഡിൽ ക്രൈം സീൻ പുനരാവിഷ്കരിച്ചു.

കൊലയ്‌ക്ക് ശേഷം വീട്ടിൽ കൊടുവാൾ വച്ച് വീടിന്റെ പിന്നിലൂടെ ചാടി, പാടത്തിലൂടെ ഓടി. ഇതിനിടെ സിം, ഫോൺ എന്നിവ ഉപേക്ഷിച്ചു. സമീപത്തെ കനാലിൽ വൈകുന്നേരം വരെ ഇരുന്നു. നേരം ഇരുട്ടി തുടങ്ങിയപ്പോൾ കനാലിലെ ഓവിലൂടെ മല കയറിയെന്നും ചെന്താമര പറഞ്ഞു. ചെന്താമര കൊടുവാൾ ഉപേക്ഷിച്ച വീട്ടിലും, ഓടിരക്ഷപ്പെട്ട പാടവരമ്പത്തും, മൊബൈൽ ഫോണും സിമ്മും ഉപേക്ഷിച്ച കനാൽ അരികിലും വിശദമായ തെളിവെടുപ്പാണ് പൊലീസ് നടത്തിയത്.

അരമണിക്കൂറോളം പ്രതിയുമായി തെളിവെടുപ്പ് തുടർന്നു. 500-ലേറെ പൊലീസുകാരെ വിന്യസിച്ച് കനത്ത സുരക്ഷിയിലായിരുന്നു തെളിവെടുപ്പ്. നാട്ടുകാരിൽ നിന്നും വൈകാരിക പ്രകടനങ്ങൾ ഉണ്ടാവാതിരിക്കാൻ പൊതുജനങ്ങളെയും നിയന്ത്രിച്ചിരുന്നു. എന്നാൽ മറ്റ് പ്രശ്നങ്ങൾക്ക് ഇടനൽകാതെ നാട്ടുകാർ എല്ലാവരും തെളിവെടുപ്പിന് സഹകരിച്ചുവെന്നതും ശ്രദ്ധേയമാണ്.

ചൊവ്വാഴ്ച രാവിലെ വിയ്യൂരിലെ അതിസുരക്ഷാ ജയിലിൽ നിന്നാണ് ചെന്താമരയെ ആലത്തൂർ കോടതിയിൽ എത്തിച്ചത്. മുതിർന്ന പൊലീസുകാരടക്കം 373 ഉദ്യോ​ഗസ്ഥരുടെ സുരക്ഷാവലയത്തിലായിരുന്നു പ്രതിയെ കോടതിയിൽ ഹാജരാക്കിയത്. ബുധനാഴ്ച ഉച്ചയ്‌ക്ക് മൂന്ന് മണി വരെയാണ് കസ്റ്റഡി കാലാവധി.

Tags: ChenthamaraNenmara Double Murder
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies