സംഘടിത സമാജം വിജയം വരിക്കുമെന്നത് ലോക നീതിയാണ്; ഹിന്ദു സംഘടിക്കാൻ മറവിയിൽ നിന്ന് ഉണരണം; ഡോ.മോഹൻ ഭാഗവത്
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സംഘടിത സമാജം വിജയം വരിക്കുമെന്നത് ലോക നീതിയാണ്; ഹിന്ദു സംഘടിക്കാൻ മറവിയിൽ നിന്ന് ഉണരണം; ഡോ.മോഹൻ ഭാഗവത്

അധർമ്മം പെരുകുന്നു എന്ന മുറവിളി കൊണ്ട് കാര്യമില്ല; വീടുകളിൽ ആഴ്ചയിലൊരിക്കലെങ്കിലും ഒരുമിച്ചിരുന്ന് നമ്മുടെ സംസ്കാരത്തെകുറിച്ച് ചർച്ച ചെയ്യണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 6, 2025, 11:20 am IST
FacebookTwitterWhatsAppTelegram

ചെറുകോൽപ്പുഴ : സംഘടിത സമാജം വിജയം വരിക്കുമെന്നത് ലോക നീതിയാണെന്നും ഹിന്ദു സംഘടിക്കാൻ മറവിയിൽ നിന്ന് ഉണരണമെന്നും ആത്മവിസ്മൃതിയിൽ നിന്നുണർന്ന് സ്വന്തം കരുത്ത് തിരിച്ചറിയുകയാണ് വിജയശാലിയായ ഹിന്ദുസംഘടനയ്‌ക്ക് വേണ്ടതെന്നും ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് ഡോ.മോഹൻ ഭാഗവത്

ധർമ്മത്തിന്റെ നാല് തൂണുകൾ സത്യവും കരുണയും ശുചിത്വവും തപസുമാണ്. ഈ നാലിലും അസ്പൃശ്യതയ്‌ക്കോ ഉച്ചനീചഭാവനയ്‌ക്കോ ഇടമില്ല. ശ്രീനാരായണഗുരുദേവൻ മുന്നോട്ടു വച്ച ദർശനം ഇതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സംഘടിത സമാജം വിജയം വരിക്കുമെന്നത് ലോക നീതിയാണ്. ധർമ്മമാണ് ഹിന്ദു സമാജത്തിന്റെ പ്രാണൻ. ധർമ്മത്തിന്റെ ചട്ടക്കൂടിന് പുറത്തുള്ള ജാതി വിവേചനവും തൊട്ടു കൂടായ്മയും അടക്കമുള്ള എല്ലാറ്റിനെയും ഉപേക്ഷിച്ച് ഒന്നെന്ന ഭാവത്തിൽ ഉയരാൻ കഴിയണം, സർസംഘചാലക് പറഞ്ഞു.

ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിന്റെ ഭാഗമായി നടന്ന ഹിന്ദു ഏകതാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ധർമ്മാചരണം അവനവനിൽ നിന്ന് ആരംഭിക്കണമെന്ന് മോഹൻ ഭാഗവത് പറഞ്ഞു. അധർമ്മം പെരുകുന്നു എന്ന മുറവിളി കൊണ്ട് കാര്യമില്ല. വീടുകളിൽ ആഴ്ചയിലൊരിക്കലെങ്കിലും ഒരുമിച്ചിരുന്ന് നമ്മുടെ സംസ്കാരത്തെകുറിച്ച് ചർച്ച ചെയ്യണം. ഭാഷ, ഭൂഷ (വേഷം) , ഭജന, ഭോജനം, ഭവനം , ഭ്രമണം (യാത്രകൾ) എന്നീ ആറ് ഭകാരങ്ങൾ ധർമരക്ഷയുടെ ഉപായങ്ങളാകണം. സ്നേഹസംഭാഷണത്തിലൂടെ, ചർച്ചയിലൂടെ സംസ്കാരത്തെ അടുത്ത തലമുറയിലേക്ക് പകരാൻ കഴിയണം. നമുക്ക് വേണ്ടി മാത്രമല്ല സമാജത്തിന് വേണ്ടിയും സമയം കണ്ടെത്തണം. എന്റെ വീട് എല്ലാവരുടെയും വീട് എന്ന ഭാവം വളരണം. ജലം സംരക്ഷിച്ച്, വൃക്ഷത്തൈ നട്ട്, പ്ലാസ്റ്റിക് ഉപേക്ഷിച്ച് പരിസ്ഥിതിയെ സംരക്ഷിക്കാനുള്ള പ്രവർത്തനത്തിന് തുടക്കം കുറിക്കണം, സർസംഘചാലക് ആഹ്വാനം ചെയ്തു.

നമുക്ക് ഈശ്വരന്മാരുടെ പേരിൽ തർക്കമില്ല. നമുക്കെല്ലാം ഈശ്വരനാണ്. എല്ലാവരിലും ഈശ്വരനാണ്. പശുവിനെ നമ്മൾ അമ്മയായി കാണും. പർവതങ്ങളെ പ്രദക്ഷിണം ചെയ്യും ഓരോ കണത്തിലും ഈശ്വരനാണ്. വസുധെവ കുടുംബകം എന്ന ഈ ദർശനമാണ് ലോകം പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത്.മോഹൻ ഭാഗവത് ചൂണ്ടിക്കാട്ടി

ഏകതയുടെ അമൃതവർഷം ചൊരിയുന്ന മേളകളുടെ കാലമാണിത്. സമദൃഷ്ടിയുടെ ധർമ്മമാണ് നമ്മുടേത്. കാൽക്കീഴിന് ചുവട്ടിലെ മണൽത്തരി മുതൽ ഗ്രഹങ്ങൾ വരെ, കൃമികീടങ്ങൾ മുതൽ മഹാമനീഷികൾ വരെ എല്ലാവരിലുമുള്ളത് ഒരേ ചേതനയാണ്. ഏകതയുടെ പ്രാണനായ ഈ ധർമ്മാചരണം അവരവരുടെ സമ്പ്രദായങ്ങളിൽ നിന്നു കൊണ്ട് ശ്രദ്ധാപൂർവം നിർവഹിക്കണം, സർസംഘചാലക് പറഞ്ഞു.

ആത്മവിസ്മൃതിയെ ദൂരെയകറ്റിയ ഹനുമാൻ ഒറ്റയ്‌ക്ക് സമുദ്രം കടന്ന് രാമന്റെ കരുത്ത് രാവണന് ബോധ്യപ്പെടും വിധം ലങ്കാദഹനം നടത്തി.ഇതുപോലെ സ്വന്തം കരുത്ത് തിരിച്ചറിഞ്ഞ് ഹിന്ദുസമാജം സംഘടിക്കണം. സത്യവും കരുണയും ധീരതയും പരാക്രമവുമാണ് നമ്മുടെ പാരമ്പര്യം. മോഹൻ ഭാഗവത് ചൂണ്ടിക്കാട്ടി.

ഹിന്ദു സമാജത്തെ സംഘടിപ്പിക്കാനാണ് നൂറ് വർഷമായി സംഘം പ്രവർത്തിക്കുന്നത്. 113 വർഷമായി ഇതിനായി പ്രവർത്തിക്കുന്ന ഹിന്ദുമതപരിഷത്തിന്റെ വേദിയിൽ പങ്കെടുക്കുന്നത് അഭിമാനത്തോടെയാണെന്ന് സർസംഘചാലക് പറഞ്ഞു. ജീവൻ നിലനിർത്തുന്നത് ശക്തിയാണ്. ശക്തിയുടെ ആധാരം ഏകതയാണ്. സ്വാർത്ഥവും ഭേദവിചാരവുമാണ് ലോകമെങ്ങുമുള്ള എല്ലാ സംഘർഷത്തിന്റെയും അടിസ്ഥനം. ഹിന്ദു ജീവിതം മുന്നോട്ടു വയ്‌ക്കുന്ന സമദൃഷ്ടി ദർശനമാണ് ഇതിന് പരിഹാരമെന്ന് അദ്ദേഹം പറഞ്ഞു.

ഹിന്ദു മഹാ മണ്ഡലം അധ്യക്ഷൻ പി.എസ്. നായർ അധ്യക്ഷത വഹിച്ചു. പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകൻ ജെ. നന്ദകുമാർ സർസംഘചാലകന്റെ പ്രസംഗം തർജമ ചെയ്തു. ഹിന്ദു മഹാ മണ്ഡലം വൈസ് പ്രസിഡൻ്റ് അഡ്വ കെ. ഹരിദാസ് സ്വാഗതവും സെക്രട്ടറി അഡ്വ: ഡി രാജഗോപാൽ നന്ദിയും പറഞ്ഞു.

Tags: Ayiyirur - CherukolpuzhaDr. Mohan BhagawatHindu Ekata Sammelanam
ShareTweetSendShare

More News from this section

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies