പാണ്ഡവർകാവ് ദേവീ ക്ഷേത്രത്തിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരവുമായി ക്രിക്കറ്റ് ക്ലബ്
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പാണ്ഡവർകാവ് ദേവീ ക്ഷേത്രത്തിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരവുമായി ക്രിക്കറ്റ് ക്ലബ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 8, 2025, 02:43 pm IST
Facebook
Twitter
WhatsAppTelegram

മുതുകുളം : ദേവീ ക്ഷേത്രത്തിൽ ഭക്തർക്ക് കുടിവെള്ളമൊരുക്കി ക്രിക്കറ്റ് ക്ലബ് അംഗങ്ങൾ. ദേവസ്വം ബോർഡ് അധീനതയിലുള്ള മുതുകുളം പാണ്ഡവർകാവ് ദേവീ ക്ഷേത്രത്തിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരവുമായിട്ടാണ് തദ്ദേശീയരായ ഊർജ്ജസ്വലരായ യുവാക്കളുടെ കൂട്ടായ്മയായ ‘മുതുകുളം ക്രിക്കറ്റ് ക്ളബ്’ രംഗത്ത് വന്നത്.

എം സി സി എന്ന മൂന്നക്ഷര ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഈ ക്രിക്കറ്റ് ക്ലബ് പ്രദേശത്തെ യുവാക്കളുടെ കായിക വിനോദ പ്രവർത്തനങ്ങളിൽ മുൻ നിരയിലാണ്. കൂടാതെ ക്രിക്കറ്റിനൊപ്പം ജീവ കാരുണ്യ പ്രവർത്തികളിലും, സാമൂഹിക വിഷയങ്ങളിലും എം സി സി സജീവമാണ്. പ്രത്യേകിച്ച് വർഷങ്ങളായി പാണ്ഡവർകാവ് ക്ഷേത്രത്തിലെ ആറാം തിരു ഉത്സവത്തിന് അന്നദാനം ഉൾപ്പടെയുള്ള കാര്യങ്ങളിൽ എം സി സി യുടെ സഹകരണങ്ങളിലും നേതൃത്വത്തിലും നടന്നു വരുന്നു.

മഹാഭാരതവുമായി ബന്ധപ്പെട്ട പൗരാണിക പ്രാധാന്യമുള്ള മഹാക്ഷേത്രമാണ് പാണ്ഡവർ കാവ് ദേവീക്ഷേത്രം. മധ്യതിരുവിതാംകൂറിലെ പഞ്ചപാണ്ഡവ പ്രതിഷ്ഠിതങ്ങളായ വിഷ്ണു ക്ഷേത്രങ്ങൾ തൃച്ചിറ്റാറ്റ് ശ്രീകൃഷ്ണക്ഷേത്രം, തൃപ്പുലിയൂർ ശ്രീകൃഷ്ണക്ഷേത്രം, തിരുവാറന്മുള ശ്രീകൃഷ്ണ (പാർത്ഥസാരഥി) ക്ഷേത്രം, തൃക്കൊടിത്താനം, തിരുവൻവണ്ടൂർ എന്നിവ ലോകപ്രശസ്തങ്ങളാണ്. ഈ മഹാക്ഷേത്രങ്ങളോടൊപ്പം അതേ തലയെടുപ്പോടെ നിൽക്കുന്ന, പാണ്ഡവമാതാവായ കുന്തി പ്രതിഷ്ഠിച്ച ദുർഗ്ഗാദേവി വാണരുളുന്ന ക്ഷേത്രമാണ് മുതുകുളം ശ്രീ പാണ്ഡവർ കാവ് ദേവീക്ഷേത്രം. അരക്കില്ലത്തിന്റെ ദഹനത്തിന് ശേഷം പാണ്ഡവർ, അമ്മ കുന്തീ ദേവിയോടും ദ്രൗപദിയോടുമൊപ്പം ഖാണ്ഡവവനം ഉൾപ്പെടുന്ന ഇവിടം സന്ദർശിച്ചതായി വിശ്വസിക്കപ്പെടുന്നു. മക്കളുടെ സംരക്ഷണത്തിനായി അമ്മയായ കുന്തീദേവി നിത്യവും ദുർഗ്ഗാദേവിയെ പ്രാർത്ഥിക്കുമായിരുന്നു. അങ്ങിനെ നിത്യപൂജയ്‌ക്കായി കുന്തി ഉണ്ടാക്കിയ വിഗ്രഹമാണ് ഇവിടുത്തേത്. ഇവിടുത്തെ കദളിപ്പഴ നേദ്യവും ചമയ വിളക്ക് വഴിപാടും ഏറെ പ്രശസ്തമാണ്.

 

നാലാം ഉത്സവമായ കുംഭ മാസത്തിലെ പൂരം നാളിൽ നടക്കുന്ന പൂരം ആറാട്ടോടെയാണ് പാണ്ഡവർ കാവ് ദേവീക്ഷേത്രത്തിൽ ഉത്സവം കൊട്ടിക്കയറുന്നത്. കുംഭമാസത്തിലെ പൊരിവേനലിൽ ഉത്സവകാലത്ത് ക്ഷേത്രത്തിലെത്തുന്ന ഭക്തർക്ക് കുടി വെള്ളത്തിന് ഏറെ ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യമുണ്ടായിരുന്നു. എം സി സി ഒരുക്കിയ പുതിയ വാട്ടർ ടാങ്കും, ഫിൽറ്റർ സൗകര്യവും വന്നതോടെ ക്ഷേത്രത്തിലെത്തുന്ന ഭക്തർക്ക് ഏറെ ആശ്വാസമുണ്ടാകും എന്ന ആശ്വാസത്തിലാണ്‌ വിശ്വാസികൾ.

Tags: SUBMajor Pandavarkavu Devi TemplePandavarkavu Devi Temple
Share
Tweet
SendShare

More News from this section

തിരുവോണത്തിന് മഴ കനക്കും; വിവിധ ജില്ലകളില്‍ നാളെ അലേര്‍ട്ട് പ്രഖ്യാപിച്ചു

ഓണാഘോഷത്തിനിടെ മദ്യപിച്ച് പൊലീസ് സ്റ്റേഷനിലെത്തി; എസ്പിയുടെ മിന്നല്‍ പരിശോധനയില്‍ മൂന്ന് പൊലീസുകാര്‍ കുടുങ്ങി; സസ്‌പെന്‍ഷന്‍

അങ്കമാലിയില്‍ ഗോഡൗണില്‍ വന്‍ തീപിടിത്തം; ലക്ഷങ്ങളുടെ സാധനങ്ങള്‍ കത്തിനശിച്ചു

വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷന്‍ ഇനി പൊറുക്കില്ല; ഓരോ നിയമലംഘനത്തിനും 5,000 രൂപ വീതം പിഴ

കേരളത്തിലെ റബർ കർഷകർക്ക് മോദി സർക്കാരിന്റെ ഓണസമ്മാനം; പുതുപ്പള്ളിയിലെ റബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയ്‌ക്ക് നിർണായക പദവി

സൗദിയിൽ നിന്ന് കേരളത്തിലേക്ക് എത്തുന്നത് പണം മാത്രമല്ല; സ്ത്രീകളെക്കുറിച്ചുള്ള യാഥാസ്ഥിതിക ചിന്തകളും? ലോകബാങ്ക് പഠനം ചർച്ചയാകുന്നു; ഗൗരവമായി പരിശോധിക്കണമെന്ന് ശശി തരൂർ

Latest News

അതിര്‍ത്തിയിലെ സമാധാനവും സ്ഥിരതയും കൂടുതല്‍ ശക്തിപ്പെടുത്തണം; ഇന്ത്യ-ചൈന 25-ാം വട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായി

ബാറ്റുകൊണ്ട് ബൗണ്ടറി ബോര്‍ഡിന്റെ ഭാഗത്ത് അടിച്ചു; ശ്രീലങ്കന്‍ സ്പിന്നര്‍ പ്രബത് ജയസൂര്യയ്‌ക്കെതിരെ ഐസിസി നടപടി

സൈനിക സേവനം പൂര്‍ത്തിയാക്കി മടങ്ങിയെത്തുന്ന അഗ്‌നിവീര്‍മാര്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുക ലക്ഷ്യം; ‘അഗ്‌നിവീര്‍ എംപ്ലോയ്മെന്റ് സെല്‍’ ആരംഭിക്കാന്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍

ഇന്ത്യന്‍ നാവിക സേനയ്‌ക്ക് പുതിയ ഡൈവിങ് സപ്പോര്‍ട്ട് വെസല്‍; ‘നിപുണ്‍’ 31ന് മുംബൈ നാവികസേനാ ഡോക്ക്യാര്‍ഡില്‍ കമ്മീഷന്‍ ചെയ്യും

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 117 സീറ്റിലും ഒറ്റയ്‌ക്ക് മത്സരിക്കും; ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ്

മഴ വില്ലനായി; ഫോളോ ഓണ്‍ ഒഴിവാക്കാന്‍ ശ്രീലങ്കയുടെ പോരാട്ടം; ആദ്യ ഇന്നിങ്‌സില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 240 റണ്‍സ് എന്ന നിലയില്‍

60 വയസിന് മുകളിലുള്ള സ്ത്രീകള്‍ക്ക് യുപിയില്‍ ഇനി ബസ് യാത്ര സൗജന്യം; ഗംഗ എക്‌സ്പ്രസ് വേ ഹരിദ്വാറിലേക്ക് നീട്ടും

ഡിആര്‍ഡിഒയുടെ മിസൈല്‍ സാങ്കേതികവിദ്യ ഇനി ഇന്ത്യന്‍ കമ്പനികള്‍ക്ക്; അനുമതി നല്‍കി രാജ്‌നാഥ് സിങ്; പ്രതിരോധ ഉല്‍പ്പാദനത്തില്‍ വന്‍ നീക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies