"നദി ദേവിയാണ്. കൊടുക്കുന്നതു തിരിച്ചു തരുന്ന നദിയെ മലിനമാക്കരുത്; സ്ഥൂലവും സൂക്ഷ്മവുമായ ഓരോ ജീവിയും നമ്മെ സഹായിക്കുന്നു";മാതാ അമൃതാനന്ദമയി ദേവി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“നദി ദേവിയാണ്. കൊടുക്കുന്നതു തിരിച്ചു തരുന്ന നദിയെ മലിനമാക്കരുത്; സ്ഥൂലവും സൂക്ഷ്മവുമായ ഓരോ ജീവിയും നമ്മെ സഹായിക്കുന്നു”;മാതാ അമൃതാനന്ദമയി ദേവി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 9, 2025, 09:16 am IST
FacebookTwitterWhatsAppTelegram

 

തിരുവനന്തപുരം : നദി ദേവിയാണ്. കൊടുക്കുന്നതു തിരിച്ചു തരുന്ന നദിയെ മലിനമാക്കരുത് എന്നും മാതാ അമൃതാനന്ദമയി ദേവി ലോകത്തെ ആഹ്വാനം ചെയ്തു.

ധർമം പ്രപഞ്ചനിയമമാണെന്നും പ്രപഞ്ച ശക്തിയുടെ നിയതി പാലിച്ചില്ലെങ്കിൽ തിരിച്ചടിയുണ്ടാകുമെന്നും മാതാ അമൃതാനന്ദമയി ദേവി പറഞ്ഞു.ഹൃദയത്തിൽ സ്നേഹം നിറയുമ്പോൾ ചുറ്റും ശാന്തിയുടെ പൂക്കൾ വിരിയുമെന്നും, നാനാത്വത്തിലെ ഏകത്വമാണ് സനാതനധർമ്മം എന്നും സൃഷ്ടിയും സ്രഷ്ടാവും അതിൽ ഒന്നാണെന്നും അമ്മ പറഞ്ഞു. സൃഷ്ടിയുടെ സൗന്ദര്യം നാനാർത്ഥത്തിലാണ് അത് മനസ്സിലാക്കിയാൽ ജീവിതം 90% അർത്ഥപൂർണ്ണമാകും. വിദ്വേഷം പക ദേഷ്യം എന്നിവ വെടിഞ്ഞ് നന്മ മാത്രം ആഗ്രഹിക്കുന്നതാണ് നമ്മുടെ സംസ്കാരം. മാതാ അമൃതാനന്ദമയി ദേവി പറഞ്ഞു.

കൈമനം അമൃതാനന്ദമയി മഠത്തിലെ ബ്രഹ്‌മസ്ഥാന ക്ഷേത്രം പ്രതിഷ്ഠാ വാർഷികത്തിന് എത്തിയ മാതാ അമൃതാനന്ദമയി ദേവി ഭക്തജന സഞ്ചയത്തിന് വെളിച്ചം പകർന്ന് സത്സംഗം നടത്തുകയായിരുന്നു. അമ്മയുടെ ദർശനത്തിനും അമൃതഭാഷണം ശ്രവിക്കാനും ഭക്തരുടെ വൻ തിരക്കുണ്ടായി.

സ്ഥൂലവും സൂക്ഷ്മവുമായ ഓരോ ജീവിയും നമ്മെ സഹായിക്കുന്നുവെന്നും അവരോട് ആദരവും നന്ദിയും പുലർത്തണമെന്നും അമൃതാനന്ദമയിദേവി ഓർമിപ്പിച്ചു.

“നദി ദേവിയാണ്. കൊടുക്കുന്നതു തിരിച്ചു തരുന്ന നദിയെ മലിനമാക്കരുത്. കൊച്ചിയിൽ മാലിന്യം നിറഞ്ഞു വിഷലിപ്തമായ സ്ഥലത്തു മഠം ഏറ്റെടുത്തു വൃക്ഷങ്ങൾ നട്ടുപിടിപ്പിച്ചു. പിന്നീടു നടന്ന പരിശോധനയിൽ മണ്ണിലെ വിഷാംശം നഷ്ടമായെന്ന്” ‘അമ്മ അനുസ്മരിച്ചു.

ക്ഷേത്രം കണ്ണാടി പോലെയാണെന്നും അതിലൂടെ നമ്മെത്തന്നെ കാണാനും നമ്മുടെ മേലുള്ള അഴുക്കു നീക്കി സ്വയം ശുദ്ധീകരിക്കാനും കഴിയുമെന്നും അമൃതാനന്ദമയി ദേവി പറഞ്ഞു. നാനാർഥത്തിലാണു സൃഷ്ടിയുടെ സൗന്ദര്യം. അതു മനസ്സിലാക്കിയാൽ ജീവിതം 90 ശതമാനവും അർഥസമ്പുഷ്ടമാകും. വിദ്വേഷം, പക, ദേഷ്യം എന്നിവ വെടിഞ്ഞു നന്മ മാത്രം ആഗ്രഹിക്കുന്നതാണു നമ്മുടെ സംസ്‌കാരം. അദ്വൈതം സ്വപ്‌നം പോലെയാണെന്നും മനസ്സിനെ മഥനം ചെയ്യുന്നതാണ് ആത്മീയതയെന്നും മാതാ അമൃതാനന്ദമയി ദേവി പ്രഭാഷണത്തിൽ പറഞ്ഞു.

സത്സംഗിനായി രാവിലെ 11 മണിയോടെ വേദിയിലെത്തിയ അമൃതാനന്ദമയിയെ ഭക്തർ ഹാരാർപ്പണം ചെയ്തു സ്വീകരിച്ചു. നിഷ് സർവകലാശാല പ്രോ ചാൻസലർ എം. എസ്. ഫൈസൽഖാൻ, ഫാത്തിമ മിസാജ്, വിഷ്ണുഭക്തൻ, ധീവരസഭ ഭാരവാഹികളായ പൂന്തുറ ശ്രീകുമാർ, പനത്തുറ ബൈജു, ഇസ്‌കോൺ പ്രസിഡന്റ് സ്വാമി ജഗത് സാക്ഷി പ്രഭു, മനോഹർ ചൈതന്യ, സ്വാമി ഗിരിരാജ് പ്രഭു, ബ്രഹ്‌മചാരി മനോഹർ ചൈതന്യ എന്നിവർ മാതാ അമൃതാനന്ദമയി ദേവിയെഹാരാർപ്പണം ചെയ്തു.

മഠാധിപതി ശിവാമൃതാനന്ദപുരി, അമൃതസ്വരൂപാനന്ദ, സൂര്യാമൃതാനന്ദപുരി തുടങ്ങിയവർ പങ്കെടുത്തു. അമൃത ദർശനം സ്മരണികയുടെ ആദ്യ പ്രതി സൂര്യ കൃഷ്ണമൂർത്തിക്കു നൽകി അമൃതാനന്ദമയി ദേവി പ്രകാശനം ചെയ്തു.

 

ജില്ലയിലെ അയ്യായിരത്തോളം അമൃതശ്രീ വനിതാ സ്വാശ്രയ സംഘാംഗങ്ങൾക്കുള്ള വസ്ത്ര വിതരണത്തിന് തുടക്കം കുറിച്ചു. പ്രവർത്തന സഹായധനവും വിതരണം ചെയ്തു. സത്സംഗം, ഭജന, ധ്യാനം എന്നിവയ്‌ക്കു ശേഷം ആരംഭിച്ച ദർശനം രാത്രി വൈകിയും നീണ്ടു. ഞായറാഴ്ചയും കൈമനം മഠത്തിൽ ഭജന, സത്സംഗം, ദർശനം എന്നിവ ഉണ്ടായിരിക്കും.

Tags: Mata AmritanandamayiMata Amritanandamayi DeviMata Amritanandamayi Math
ShareTweetSendShare

More News from this section

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies