"അച്ഛൻ മരിച്ചുപോകുമോ??" ചോരയിൽ കുളിച്ചുനിൽക്കുന്ന സെയ്ഫിനെ കണ്ട് തൈമൂറിന്റെ ചോദ്യം; കുത്തേറ്റ ദിവസം വിവരിച്ച് നടൻ
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“അച്ഛൻ മരിച്ചുപോകുമോ??” ചോരയിൽ കുളിച്ചുനിൽക്കുന്ന സെയ്ഫിനെ കണ്ട് തൈമൂറിന്റെ ചോദ്യം; കുത്തേറ്റ ദിവസം വിവരിച്ച് നടൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 10, 2025, 12:53 pm IST
Facebook
Twitter
WhatsAppTelegram

സെയ്ഫ് അലി ഖാനും കുടുംബത്തിനും ഒരിക്കലും മറക്കാനാകാത്ത രാത്രിയായിരിക്കും ജനുവരി 16ന് കഴിഞ്ഞുപോയത്. മോഷ്ടാവിന്റെ കുത്തേറ്റ് ചോരയിൽ കുളിച്ചുനിൽക്കുന്ന സെയ്ഫിനെ കണ്ട് മകൻ തൈമൂർ അമ്പരന്നുപോയിരുന്നു. അച്ഛൻ മരിച്ചുപോകുമോ? എന്നായിരുന്നു 8 വയസുകാരനായ തൈമൂറിന്റെ ചോദ്യം. ഇല്ലെന്ന് സെയ്ഫ് മറുപടി നൽകുകയും ചെയ്തു. അടുത്തിടെ നൽകിയ അഭിമുഖത്തിലാണ് സെയ്ഫ് ഇക്കാര്യം പങ്കുവച്ചത്.

അക്രമിയുമായി മൽപ്പിടുത്തം കഴിഞ്ഞ് അയാളെ മുറിയിൽ പൂട്ടി പുറത്തിറങ്ങിയപ്പോൾ ആദ്യം കരുതിയത് കള്ളൻ കുടുങ്ങിയെന്നാണ്. പിന്നീടാണ് മനസിലായത് അവൻ രക്ഷപ്പെട്ടുവെന്ന്. ശരീരമാകെ വേദനിക്കുന്നതിനാൽ എവിടെയൊക്കെ പരിക്കേറ്റെന്ന് അപ്പോൾ മനസിലായില്ല. കരീനയും വീട്ടുജോലിക്കാരും ചേർന്ന് മക്കളെയെടുത്ത് എനിക്കൊപ്പം താഴേക്കിറങ്ങി. അതിനിടെ വീട്ടിൽ അലങ്കാരത്തിനായി വച്ചിരുന്ന രണ്ടുവാളുകൾ ഞാൻ കയ്യിലെടുത്തു. അക്രമി രക്ഷപ്പെട്ടോ, ഇനിയും വരുമോ, ഒന്നിലേറെ പേരുണ്ടാകുമോ എന്ന് അറിയാത്തതിനാൽ വാളുമായി താഴേക്ക് നടന്നു. ചോരയിൽ കുളിച്ച് വാളേന്തി വരുന്ന എന്നെയാണ് തൈമൂർ കണ്ടത്. സിനിമാസ്റ്റൈലിലുള്ള രം​ഗം. മകനാകെ അമ്പരന്നു.

കള്ളനെ പിടിക്കണമെന്ന് ഞാൻ പറഞ്ഞപ്പോൾ കരീന പറഞ്ഞു, നമുക്ക് ഇവിടെ നിന്ന് എത്രയും വേ​ഗം രക്ഷപ്പെടണമെന്ന്, ഒപ്പം എന്നെ ആശുപത്രിയിലെത്തിക്കണമെന്നും. പുറത്തിറങ്ങി കരീന വാഹനം തേടി. ഓട്ടോ, കാബ് തുടങ്ങി എന്തെങ്കിലുമൊന്ന് നിർത്താൻ അവൾ ഉറക്കെ വിളിച്ചു. എനിക്ക് ശരീരമാകെ വേദന തോന്നുന്നുണ്ടായിരുന്നു. എന്റെ പിറകിൽ എന്തോ ഒന്ന് ഇരിക്കുന്നുണ്ടെന്നും മനസിലായി. കാൽ തരിച്ചതുപോലെ തോന്നി. നട്ടെല്ലിന് സമീപം കത്തി ഇരുന്നതിനാലാകാം അത്. ഓട്ടോ കിട്ടയിതിന് ശേഷം എന്നോട് ആശുപത്രിയിലേക്ക് പോകാൻ കരീന പറഞ്ഞു. ജേയെ (ഇളയമകൻ) സുരക്ഷിതമാക്കാൻ  അവൾ സഹോദരിയുടെ വീട്ടിലേക്ക് പോയി. ( 4 വയസുള്ള ജേയുടെ മുറിയിലായിരുന്നു കള്ളനുണ്ടായിരുന്നത്). എനിക്കൊപ്പം ആശുപത്രിയിലേക്ക് വരാൻ തൈമൂർ ഉണ്ടായിരുന്നു. അവൻ എന്റെ കൂടെ വേണമെന്ന് എനിക്ക് തോന്നി. അതുതന്നെയാകാം കരീനയും ചിന്തിച്ചത്. എനിക്കെന്തെങ്കിലും സംഭവിച്ചാൽ എന്റെ കൂടെ തൈമൂർ ഉണ്ടാകണമെന്ന് മനസിലുണ്ടായിരുന്നു. അപ്പോഴാണ് തൈമൂർ എന്നോട് ചോദിക്കുന്നത്, അച്ഛൻ മരിച്ചു പോകുമോയെന്ന്.. ഇല്ലെന്ന് പറഞ്ഞ് ഞാൻ അവനെ ആശ്വസിപ്പിച്ചു. – സെയ്ഫ് അലി ഖാൻ പറഞ്ഞു നിർത്തി.

Tags: Saif Ali Khan
Share
Tweet
SendShare

More News from this section

വളകാപ്പ് ഉദ്ഘാടനത്തിനിടെ വിളക്ക് തെളിക്കാൻ ബലപ്രയോഗം; മെഴുകുതിരി പിടിച്ചുവാങ്ങി താഴെയിട്ടു; കോൺഗ്രസ് എംപിയുമായി തർക്കിച്ച് ടിവികെ എംഎൽഎ; സർക്കാർ വേദിയിൽ നാടകീയ രംഗങ്ങൾ

‘തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണം’; ‘ഫോം 6 മാറ്റിയെന്ന’ രാഹുലിന്റെ ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മിഷൻ

ക്രിക്കറ്റ് കളിയുടെ മറവിൽ പൊലീസ് ഗ്രൗണ്ടിൽ PFI പരിശീലനമെന്ന് ആരോപണം; രാമനാഥപുരത്ത് അന്വേഷണം ആവശ്യപ്പെട്ട് ഹിന്ദുമുന്നണി

‘ബീസ്റ്റ്’ മോഡിൽ ഡൽഹി പോലീസ്; എസിപി വിവേക് ഭഗതിനെതിരായ വ്യാജ പ്രചരണം; സിജെപി കണ്ടന്റ് ക്രിയേറ്റർ അറസ്റ്റിൽ

കലാപകാരികളോട് വിട്ടുവീഴ്ചയില്ല; ഡൽഹി പോലീസിന്റെ ശക്തമായ നടപടി പാർലമെന്റ് സ്ട്രീറ്റ് സംഘർഷത്തിൽ 4 എഫ്‌ഐആർ;  18 പേർ അറസ്റ്റിൽ

‘ആന്റണിയെക്കൂസ്സാ’ എന്നു കേൾക്കുമ്പോൾ വിറയ്‌ക്കണം! ജയസൂര്യയും വിനായകനും നേർക്കുനേർ, പ്രിൻസ് ജോയിയുടെ ഫാന്റസി ഹ്യൂമർ ചിത്രം ‘ടൈറ്റാൻസ്’ ട്രെയ്‌ലർ പുറത്ത്

Latest News

ഇന്റർവ്യൂവിന്റെ പേരിൽ വിളിച്ചു; ഐസ്ക്രീമിൽ മയക്കുമരുന്ന് നൽകി; റൂമിലിട്ട് ക്രൂരപീഡനം — കളമശ്ശേരി കേസിൽ യുവതിയുടെ ഭർത്താവിന്റെ വെളിപ്പെടുത്തൽ

കളമശ്ശേരി കൂട്ടബലാത്സംഗം; കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ, സ്പായിലേക്ക് വിളിപ്പിച്ചത് പങ്കാളി ടാക്സി ഓടിക്കാൻ പോയെന്ന് ഉറപ്പാക്കിയ ശേഷം

കുംഭമേളയെ വിവാദങ്ങൾ ബാധിക്കില്ല; ഇത്തവണ ഇരട്ടിയിലേറെ ഭക്തരെ പ്രതീക്ഷിക്കുന്നു; ഉത്തരേന്ത്യയിൽ നിന്നടക്കം വൻ പങ്കാളിത്തമുണ്ടാകും

പുലർച്ചെ വരെ ഒരുമിച്ചിരുന്ന് മദ്യപിച്ചു; പിന്നാലെ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; ദേഹമാസകലം 35ഓളം വെട്ടുകൾ, സുഹൃത്ത് അനൂപ് പൊലീസ് കസ്റ്റഡിയിൽ, മദ്യപാനത്തിനിടയിലെ തർക്കമെന്ന് പ്രാഥമിക വിവരം

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

പൊലീസ് മർദിച്ച മത്സ്യത്തൊഴിലാളിയായ 42കാരൻ മരിച്ചു, മൂത്രത്തിൽ രക്തസാന്നിധ്യം, രക്തം ഛർദിച്ചതായും ബന്ധുക്കൾ,

നാഗരാജസ്വാമി ക്ഷേത്രത്തിലെ ആയില്യ ഉത്സവം; നാളെ പ്രാദേശിക അവധി

തലച്ചോറിലെ നാഡീകോശങ്ങളെ വെളിച്ചത്തിലൂടെ നിയന്ത്രിക്കാം; വൈദ്യശാസ്ത്ര നൊബേൽ കാൾ ഡീസെറോത്ത്, പീറ്റർ ഹെഗെമാൻ, ജോർജ് നാഗൽ എന്നിവർക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies