പാരിസ്: ഫ്രാൻസിലെ മാർസെയ് (Marseille) യുദ്ധസ്മാരകത്തിൽ വീർ സവർക്കറെ സ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനൊപ്പമാണ് മോദിയെത്തിയത്. 1910-ൽ ഫ്രഞ്ച് സർക്കാർ അറസ്റ്റ് ചെയ്ത സവർക്കറെ ബ്രിട്ടന് വിട്ടുകൊടുക്കരുതെന്ന് ആവശ്യപ്പെട്ട് വലിയ പ്രക്ഷോഭം മാർസെയ് ജനതയെ അനുസ്മരിച്ച പ്രധാനമന്ത്രി നന്ദി പ്രകടിപ്പിക്കുകയും ചെയ്തു.
Landed in Marseille. In India’s quest for freedom, this city holds special significance. It was here that the great Veer Savarkar attempted a courageous escape. I also want to thank the people of Marseille and the French activists of that time who demanded that he not be handed…
— Narendra Modi (@narendramodi) February 11, 2025
ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രത്തിൽ നിർണായക പ്രാധാന്യമുള്ള ഇടമായാണ് ഫ്രഞ്ച് നഗരമായ മാർസെയിനെ കണക്കാക്കുന്നത്. 1910ൽ ലണ്ടനിൽ വച്ച് അറസ്റ്റിലായ വീർ സവർക്കറെ ബ്രിട്ടീഷ് കപ്പലിൽ കയറ്റി ഇന്ത്യയിലേക്ക് കൊണ്ടുവരാൻ ശ്രമം നടത്തിയിരുന്നു. അന്ന് ബ്രിട്ടീഷുകാരുടെ കൈപ്പിടിയിൽ നിന്ന് സവർക്കർ രക്ഷപ്പെട്ടു. കപ്പലിൽ നിന്ന് കടലിലേക്ക് എടുത്തുചാടിയ വീർ സവർക്കർക്ക് നേരെ ബ്രിട്ടീഷുകാർ നിർത്താതെ വെടിയുതിർത്തെങ്കിലും അതിസാഹസികമായി അദ്ദേഹം നീന്തിരക്ഷപ്പെടുകയായിരുന്നു. തുടർന്ന് ഫ്രാൻസിലെ മാർസെയ് തീരത്തേക്കാണ് സവർക്കർ എത്തിയത്. ഫ്രഞ്ച് സർക്കാരിന്റെ പിടിയിലായ അദ്ദേഹത്തെ പിന്നീട് ബ്രിട്ടന് കൈമാറുകയായിരുന്നു. സവർക്കറെ വിട്ടുകൊടുക്കരുത് എന്നാവശ്യപ്പെട്ട് വലിയ പ്രക്ഷോഭം അന്ന് മാർസെയ് നഗരത്തിൽ നടന്നിരുന്നു. എന്നാൽ പ്രതിഷേധങ്ങൾക്ക് വിലകൊടുക്കാതിരുന്ന ഫ്രഞ്ച് സർക്കാർ അദ്ദേഹത്തെ വിട്ടുകൊടുക്കാൻ തീരുമാനിക്കുകയായിരുന്നു.
ഭാരതത്തിന്റെ ധീര ദേശാഭിമാനിയെ, ബ്രിട്ടന് വിട്ടുനിൽക്കരുത് എന്നാവശ്യപ്പെട്ട് പ്രതിഷേധിച്ച മാർസെയ് ജനതയ്‌ക്കും നേതാക്കൾക്കും പ്രധാനമന്ത്രി നന്ദി പ്രകാശിപ്പിച്ചു. ചരിത്രസംഭവത്തെ ഓർത്തെടുത്ത നിമിഷങ്ങൾ അദ്ദേഹം എക്സിൽ പങ്കുവെച്ച കുറിപ്പിലാണ് വിശദീകരിച്ചത്. ഭാരതത്തിന്റെ സ്വാതന്ത്ര്യസമര പോരാട്ടങ്ങളുടെ ധീരമായ ഓർമ്മകൾ നിറഞ്ഞുനിൽക്കുന്ന നഗരമാണ് മാർസെയ് എന്നും പ്രധാനമന്ത്രി പറഞ്ഞു. വീർ സവർക്കറുടെ ധീരത വരുംതലമുറകൾക്കും പ്രചോദനമാണെന്നും അദ്ദേഹം കുറിച്ചു.















