കാവിവസ്ത്രം ധരിച്ചാൽ ചില പ്രത്യേക മതവിഭാഗങ്ങൾക്ക് ഇഷ്ടപ്പെടില്ല; കാവടി അനുഷ്ഠാനം ലംഘിച്ച രമേശ് ചെന്നിത്തല എം എൽ എ സ്ഥാനം രാജിവെക്കണം; കെ സോമൻ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കാവിവസ്ത്രം ധരിച്ചാൽ ചില പ്രത്യേക മതവിഭാഗങ്ങൾക്ക് ഇഷ്ടപ്പെടില്ല; കാവടി അനുഷ്ഠാനം ലംഘിച്ച രമേശ് ചെന്നിത്തല എം എൽ എ സ്ഥാനം രാജിവെക്കണം; കെ സോമൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 12, 2025, 02:27 pm IST
Facebook
Twitter
WhatsAppTelegram

ഹരിപ്പാട് : രമേശ് ചെന്നിത്തലയുടെ അനുഷ്ഠാന ലംഘനത്തിനെതിരെ കടുത്ത വിമർശനവുമായി ബിജെപി ദക്ഷിണമേഖലാ അദ്ധ്യക്ഷൻ കെ സോമൻ. ഹൈന്ദവരുടെ വിശിഷ്യ സുബ്രഹ്മണ്യ സ്വാമി ഭക്തരുടെ വിശ്വാസത്തെ വ്രണപ്പെടുത്തിയ രമേശ് ചെന്നിത്തല എം എൽ എ സ്ഥാനം രാജിവെക്കണമെന്ന് കെ സോമൻ ആവശ്യപ്പെട്ടു.

ഇതും വായിക്കുക

“കാവിക്ക് പകരം വെള്ളമുണ്ട്”; അനുഷ്ഠാനം പാലിക്കാതെ രമേശ് ചെന്നിത്തല; കാവി അലർജിയാണോ എന്ന് സോഷ്യൽ മീഡിയ; പ്രതിഷേധവുമായി ഭക്തർ……

 

ഇന്നലെ തൈപ്പൂയത്തിനോടനുബന്ധിച്ച് ഹരിപ്പാട് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലേക്ക് എം എൽ എ നടത്തിയ കാവടി എടുക്കലിൽ അനുഷ്ഠാന ലംഘനമുണ്ടായിരുന്നു. വെളുത്ത മുണ്ടും തോളിൽ അതേ നിറത്തിലുള്ള രണ്ടാം മുണ്ടും ധരിച്ചാണ് രമേശ് ചെന്നിത്തല കാവടി എടുത്തത്. തൈപ്പൂയത്തോടനുബന്ധിച്ച് കാവടി എടുക്കുന്ന സ്വാമിമാർ പാലിക്കേണ്ട വൃതാനുഷ്ഠാനങ്ങൾ സംബന്ധിച്ചുള്ള മാനദണ്ഡങ്ങളിൽ കാഷായ വേഷം ധരിക്കണമെന്നു വ്യക്തമായി പറയുന്നുണ്ട്. നിശ്ചിത ദിവസം വ്രതമെടുത്ത ശേഷം വേണം കാവടി എടുക്കുവാൻ. വ്രത സമയത്ത് സന്യാസ തുല്യമായ ജീവിതം നയിക്കണമെന്നുള്ളതിനെ പ്രതീകപ്പെടുത്തിയാണ് കാവടി സ്വാമിമാർ കാവി വസ്ത്രം ധരിക്കുന്നത്. ക്ഷേത്രോപദേശക സമിതിയും ദേവസ്വം ബോർഡും തന്ത്രിമാരും ആചാര്യന്മാരും നൽകിയിട്ടുള്ള വ്രത നിർദേശങ്ങളിൽ കവി വസ്ത്രം ധരിക്കണമെന്ന് എടുത്ത് പറഞ്ഞിട്ടുമുണ്ട്. ചെന്നിത്തല തന്നെ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ അദ്ദേഹം ഒഴികെ മറ്റെല്ലാ കാവടി സ്വാമിമാരും കാവി വസ്ത്രം ധരിച്ചാണ് എത്തിയിട്ടുള്ളത് എന്ന് വ്യക്തമാണ്.

ഈ അവസരത്തിലാണ് രമേശ് ചെന്നിത്തല എം എൽ എ സ്ഥാനം രാജിവെക്കണം എന്ന ആവശ്യവുമായി കെ സോമൻ രംഗത്തെത്തിയത്.

“ഹരിപ്പാട് MLA രമേശ് ചെന്നിത്തല , ഹൈന്ദവരുടെ വിശിഷ്യ സുബ്രഹ്മണ്യ സ്വാമി ഭക്തരുടെ വിശ്വാസത്തെ വ്രണപ്പെടുത്തി. ക്ഷേത്രോപദേശക സമിതിയും ദേവസ്വം ബോർഡും തൈപ്പൂയത്തോടനുബന്ധിച്ച് കാവടി എടുക്കുന്ന സ്വാമിമാർ പാലിക്കേണ്ട വൃതാനുഷ്ടാനങ്ങൾ സംബന്ധിച്ച് വ്യക്തമായ മാനദണ്ഡങ്ങൾ പ്രസിദ്ധീകരിച്ചിട്ടും അത് ഒന്നു പോലും പാലിക്കാതെ ആചാരലംഘനം നടത്തിക്കൊണ്ട് ആയിരക്കണക്കിന് വിശ്വാസികളുടെ വികാരങ്ങളെ മുറിവേൽപ്പിച്ചിരിക്കുകയാണ് രമേശ് ചെന്നിത്തല. കാവി വസ്ത്രം ധരിച്ച് പിടിപ്പീലിയേന്തി 12 ദിവസത്തെ പഞ്ചഗവ്യം സേവിച്ച് ഭിക്ഷാടനം നടത്തി, അഹന്ത അകറ്റി വേണം കാവടി എടുക്കുവാൻ. രാഷ്‌ട്രീയ ദുഷ്ടലാക്കുള്ള ചെന്നിത്തല കാവിവസ്ത്രം ധരിച്ചാൽ ചില പ്രത്യേക മത വിഭാഗങ്ങൾക്ക് ഇഷ്ടപ്പെട്ടില്ല എന്ന ധാരണ കൊണ്ടാവാം മുഴുവൻ ആചാരങ്ങളും ലംഘിച്ചത്. കന്നിക്കാവടി എടുക്കുന്ന കാവടി സ്വാമിമാർ, കാവടി തലേന്ന് വരെയുള്ള 12 ദിവസങ്ങളിൽ ഗോമൂത്രവും ചാണകവും പാലും തൈരും നെയ്യും അടങ്ങുന്ന പഞ്ചഗവ്യം സേവിച്ചതിനു ശേഷമേ ജലപാനം ചെയ്യുവാൻ പാടുള്ളു എന്ന് നിർബന്ധമുണ്ട്. അദ്ദേഹം ഇതൊക്കെ പാലിച്ചിരുന്നോ? ആചാരലംഘനം നടത്തിയ MLA രമേശ് ചെന്നിത്തല രാജിവെയ്‌ക്കണം.” കെ സോമൻ ആവശ്യപ്പെട്ടു.

Tags: ramesh chennithalathaipusam 2025
Share
Tweet
SendShare

More News from this section

വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നു; ഇന്ന് രാത്രി കേരളത്തില്‍ വൈദ്യുതി നിയന്ത്രണം വന്നേക്കും, കെഎസ്ഇബി മുന്നറിയിപ്പ്

ഏഴ് ടിക്കറ്റുകള്‍ക്കായി കുടുംബം ഓണ്‍ലൈനിലൂടെ അടച്ചത് 6000 രൂപ; കിട്ടിയത് 230 രൂപയുടെ സീറ്റ്; ഭക്ഷണങ്ങള്‍ക്കും അമിത വില; വിമര്‍ശനവുമായി വി.വി. രാജേഷ്

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

Latest News

ലോക ഭൂപടത്തില്‍ മാറ്റത്തിന് യുഎന്‍ അംഗീകാരം; മെര്‍ക്കേറ്റര്‍ മാപ്പിന് പകരം പുതിയ പ്രൊജക്ഷന്‍; പിന്തുണച്ച് ഇന്ത്യ

ഭക്ഷണം തയ്യാറാക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് യുവതി മരിച്ചു, പ്രതി കസ്റ്റഡിയില്‍

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies