ഭാരതമണ്ണിന് വേണ്ടി ജീവത്യാ​ഗം ചെയ്ത 40 ജവാന്മാർ; പുൽവാമ ഭീകരാക്രമണത്തിന് ഇന്ന് 6 വയസ്, വേദനമാറാതെ രാജ്യം
Friday, August 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭാരതമണ്ണിന് വേണ്ടി ജീവത്യാ​ഗം ചെയ്ത 40 ജവാന്മാർ; പുൽവാമ ഭീകരാക്രമണത്തിന് ഇന്ന് 6 വയസ്, വേദനമാറാതെ രാജ്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 14, 2025, 08:11 am IST
Facebook
Twitter
WhatsAppTelegram

രാജ്യത്തെയൊട്ടാകെ കണ്ണീരിലാഴ്‌ത്തിയ പുൽവാമ ഭീകരാക്രമണം നടന്നിട്ട് ഇന്നേയ്‌ക്ക് ആറ് വർഷം. ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച 40 ജവാന്മാരെ വേദനയോടെ രാജ്യം ഓർമിക്കുന്നു. ലോകത്തെ തന്നെ ഞെട്ടിച്ച ഭീകരാക്രമണങ്ങളിലൊന്നാണ് പുൽവാമ ആക്രമണം. സ്ഫോടനവസ്തുക്കൾ നിറഞ്ഞ വാഹനം അപ്രതക്ഷീതമായി എതിരെ വന്നപ്പോൾ പ്രതിരോധിക്കാൻ പോലും കഴിയാതെ എരിഞ്ഞടഞ്ഞ 40 ജീവനുകൾ. ഭാരതമണ്ണിന് കാവലായ നിന്ന ജവാന്മാരെ കുറിച്ച് നൊമ്പരത്തോടെയല്ലാതെ ഓർമിക്കാനാകില്ല.

2019 ഫെബ്രുവരി 14-ന് 3.15 ഓടെയാണ് പുൽവാമയിൽ ഭീകരാക്രമണം നടന്നത്. 2547 സിആർപിഎഫ് ജവാന്മാർ 78 വാഹനങ്ങളിലായി ജമ്മുവിൽ നിന്ന് ശ്രീനഗറിലേയ്‌ക്ക് പോകുമ്പോഴാണ് സംഭവം. പുൽവാമ ജില്ലയിലെ അവന്തിപുരയ്‌ക്കടുത്ത് ദേശീയപാതയിൽ വച്ചാണ് ഭീകരാക്രമണം നടന്നത്. 100 കിലോ സ്ഫോടക വസ്തുക്കൾ നിറച്ച വാഹനം സിആർപിഎഫ് ജവാന്മാർ സഞ്ചരിച്ച വാഹനവ്യൂഹത്തിന് നേരെ ഇടിച്ചുകയറ്റുകയായിരുന്നു.

പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകര സംഘടനയായ ജെയ്ഷെ ഇ മുഹമ്മദ് ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. വീരമൃത്യു വരിച്ച ജവാന്മാരുടെ ആത്മശാന്തിക്കായി കൃത്യം 12 ദിവസങ്ങൾക്ക് ശേഷം ഇന്ത്യ തിരിച്ചടിച്ചു. പാകിസ്താനിലെ ബാലകോട്ടിൽ തുടർച്ചയായി ഇന്ത്യ വ്യോമാക്രമണം നടത്തി. ഫെബ്രുവരി 25-ന് രാത്രി നടത്തിയ ദൗത്യത്തിൽ 300 ഭീകരരെയാണ് ഇന്ത്യൻ സൈന്യം വധിച്ചത്.

1971- ന് ശേഷം ആദ്യമായാണ് ഇന്ത്യൻ വ്യോമസേന പാകിസ്താൻ അതിർത്തി കടന്നത്. പാകിസ്താൻ അതിർത്തിയിൽ നിന്ന് 65 കിലോമീറ്റർ ​​ദൂരത്തിൽ ഇന്ത്യൻ സൈന്യം ആക്രമണം നടത്തി. ബാലകോട്ട് പ്രദേശവും ഭീകരരുടെ ക്യാമ്പും പൂർണമായും തകർത്തെറിഞ്ഞു.

ഇന്ത്യൻ സായുധസേനയുടെ ശക്തിയെയും ധീരതയെയും തെളിയിക്കുന്ന ആക്രമണമായിരുന്നു അത്. അടിക്ക് തിരിച്ചടി എന്ന സന്ദേശം നൂറ് ശതമാനം പ്രാവർത്തികമാക്കുകയായിരുന്നു ഇന്ത്യൻ സൈന്യം.

Tags: pulwama attackFEATURED2Six YearsFebruary 14
Share
Tweet
SendShare

More News from this section

3,000 കിലോമീറ്ററിലപ്പുറവും കൃത്യമായി ലക്ഷ്യം; അഗ്‌നി-4 ബാലിസ്റ്റിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ

പശ്ചിമേഷ്യയിലെ സാഹചര്യം ചര്‍ച്ച ചെയ്ത് മോദി-നെതന്യാഹു ഫോണ്‍ സംഭാഷണം; ഇന്ത്യ-ഇസ്രായേല്‍ ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ ധാരണ

യു.എ.ഇ.യില്‍ നിന്നെന്ന വ്യാജേന പാകിസ്താനില്‍ നിന്ന് ഈന്തപ്പഴം കടത്താന്‍ ശ്രമം; ?3 കോടിയുടെ ചരക്ക് ഡി.ആര്‍.ഐ പിടികൂടി

രാജ്യത്ത് ബയോഗ്യാസ് വിപ്ലവത്തിന് തുടക്കം; 23,731 കോടിയുടെ ‘ഗോവര്‍ധന്‍’ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ഡീപ്ഫേക്കുകൾക്ക് കടിഞ്ഞാണിട്ട് കേന്ദ്രം; AI ഉള്ളടക്കത്തിന് നിർബന്ധിത ലേബൽ, നിയമലംഘന ഉള്ളടക്കം 3 മണിക്കൂറിനകം നീക്കണം

കൊച്ചിയിലേക്ക് വന്ന വിമാനത്തില്‍ പരിഭ്രാന്തി; ആകാശത്ത് വെച്ച് എമര്‍ജന്‍സി എക്‌സിറ്റ് തുറക്കാന്‍ ശ്രമം, പാലക്കാട് സ്വദേശി അറസ്റ്റില്‍

Latest News

സംസ്ഥാനത്ത് കനത്ത മഴ തുടരും; വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്, നിരവധി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

ചരിത്രം കുറിച്ച് അനില്‍ മേനോന്‍; ബഹിരാകാശത്ത് സ്പേസ് വാക്ക് നടത്തുന്ന ആദ്യ മലയാളി

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി, പരീക്ഷകള്‍ക്ക് മാറ്റമില്ല

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ അക്രമം; ജയില്‍ സൂപ്രണ്ടിനെ മര്‍ദിച്ച് ലഹരി കേസിലെ പ്രതി

കേരളത്തില്‍ അതിതീവ്ര മഴ മുന്നറിയിപ്പ്; 3 ജില്ലകളില്‍ റെഡ് അലര്‍ട്ട്, മലയോര മേഖലകളില്‍ അതീവ ജാഗ്രത നിര്‍ദേശം

ലോകകപ്പിലെ മിന്നും പ്രകടനത്തിന് പിന്നാലെ വമ്പന്‍ ട്രാന്‍സ്ഫര്‍; കേപ് വെര്‍ദെ ഗോള്‍കീപ്പര്‍ വോസിഞ്ഞ കോളോ കോളോയില്‍

യു.കെയില്‍ തുടരാന്‍ മുങ്ങിയോ? കോമണ്‍വെല്‍ത്ത് ഗെയിംസിനിടെ പാക് ബോക്സര്‍ ഉള്‍പ്പെടെ അഞ്ച് താരങ്ങളെ കാണാതായി

ജനിച്ച ഉടൻ ആശുപത്രിയിൽ കുഞ്ഞുങ്ങൾ മാറി; ദേശീയ പുരസ്കാര ജേതാവായ നടിയെ അമ്മ തിരിച്ചറിഞ്ഞത് കണ്ണുകളുടെ നിറം നോക്കി; വൈറലായി വെളിപ്പെടുത്തൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies