തൃത്താലയിൽ നടന്നത് ഉറൂസ് അല്ല, ദേശോത്സവം; ഹമാസ് ഭീകരരെ ആനപ്പുറത്ത് എഴുന്നള്ളിച്ചതിനെ ന്യായീകരിച്ച് വി. ടി ബൽറാം; വാർത്ത നൽകിയ ജനം ടിവിക്ക് കുറ്റം
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തൃത്താലയിൽ നടന്നത് ഉറൂസ് അല്ല, ദേശോത്സവം; ഹമാസ് ഭീകരരെ ആനപ്പുറത്ത് എഴുന്നള്ളിച്ചതിനെ ന്യായീകരിച്ച് വി. ടി ബൽറാം; വാർത്ത നൽകിയ ജനം ടിവിക്ക് കുറ്റം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 18, 2025, 05:08 pm IST
Facebook
Twitter
WhatsAppTelegram

പാലക്കാട്: തൃത്താലയിൽ പള്ളിനേർച്ചയ്‌ക്കിടെ ഹമാസ് ഭീകരരുടെ ചിത്രങ്ങൾ ആനപ്പുറത്ത് എഴുന്നള്ളിച്ച സംഭവത്തെ ന്യായീകരിച്ച് കോൺ​ഗ്രസ് നേതാവ് വി. ടി ബൽറാം. തൃത്താലയിൽ നടന്നത് പള്ളിയുമായി ബന്ധപ്പെട്ട ആഘോഷമല്ല, ദേശോത്സവമാണെന്ന് മുൻ എംഎൽഎയുടെ  വിശദീകരണം. ഫേസ്ബുക്കിലാണ് ബൽറാമിന്റെ ‘വൻ’ ന്യായീകരണ കുറിപ്പ്.

കേരളത്തിൽ ഹമാസ് ഭീകരരെ ആനപ്പുറത്ത് എഴുന്നള്ളിച്ച് കൊണ്ടു നടക്കുന്നുവെന്ന വസ്തുത  വിഴുങ്ങി സംഭവം മറ്റൊരു രീതിയിലേക്ക് വഴി തിരിച്ച് വിടാനുള്ള ശ്രമമാണ്  ബൽറാം നടത്തിയത്. ഭീകരർക്ക് താരപരിവേഷം നൽകിയ വാർത്ത നൽകിയതിന് ജനം ടി വിയെയും ബൽറാം കുറ്റപ്പെടുത്തി.

പിന്നാലെ ബൽറാമിന്റെ പൊള്ളത്തരം തുറന്നു കാട്ടി ബിജെപി പാലക്കാട് ഈസ്റ്റ് ജില്ല അദ്ധ്യക്ഷൻ പ്രശാന്ത് ശിവൻ രം​ഗത്തെത്തി. ചർച്ച വഴിതിരിച്ചു വിടാനാണ് വി ടി ബൽറാം ശ്രമിക്കുന്നതെന്ന് പ്രശാന്ത് ശിവൻ പറഞ്ഞു. ബൽറാം പങ്കെടുത്ത പരിപാടിയിൽ ആനപ്പുറത്ത് ഹമാസ് തീവ്രവാദികളെ എഴുന്നള്ളിച്ചതിനെ കുറിച്ച് ചോദിക്കുമ്പോൾ മറ്റൊരു കാര്യം പറയുന്നത് അരിയെത്ര എന്ന് ചോദിക്കുമ്പോൾ പയറഞ്ഞാഴി എന്ന് പറയുന്നതിന് തുല്യമാണെന്ന് പ്രശാന്ത് ശിവൻ ചൂണ്ടിക്കാട്ടി.

” തൃത്താലയിൽ ഹമാസ് ഭീകരവാദികളുടെ ചിത്രം ആനപ്പുറത്ത് എഴുന്നള്ളിച്ച വാർത്ത റിപ്പോർട്ട് ചെയ്ത ജനം ടീവിയേയും സംഘപരിവാറിനെയും കുറ്റം പറഞ്ഞ് ചർച്ച വഴി തിരിച്ചുവിടാൻ നോക്കുകയാണ് തൃത്താലയിലെ മുൻ എംഎൽഎ വിടി ബലറാം. ജനം ടിവിയോ സംഘപരിവാറോ അല്ല ആദ്യം ഉറൂസ് എന്ന് പറഞ്ഞത് ആ പ്രദേശത്തെ ജനങ്ങളും നിങ്ങളുടെ സ്വന്തം ചാനലായ മീഡിയാവണ്ണും തൃത്താല ഉറൂസ് തൃത്താല നേർച്ച എന്നെല്ലാം വിശേഷിപ്പിച്ചിട്ടുള്ള പോസ്റ്റുകളാണ് ഞാൻ ചുവടെ പങ്കുവെക്കുന്നത്.

പിന്നെ നേർച്ചയോട് ബന്ധപ്പെട്ടാണ് തൃത്താലയിൽ പരിപാടികൾ നടക്കുന്നതെന്ന് പകൽ പോലെ വ്യക്തമാണ്. പള്ളികമ്മറ്റികളിൽ ആചാരപരമായ വിലക്കുള്ളത്കൊണ്ട് ദേശോൽസവമായി ജനകീയ കമ്മിറ്റിയുണ്ടാക്കി പരിപാടികൾ സംഘടിപ്പിക്കുന്നു എന്നതാണ് വസ്തുത എന്നിരിക്കെ തൃത്താല ഫെസ്റ്റ് പ്രത്യേക ഉത്സവമാണ് എന്ന് താങ്കൾ പറഞ്ഞാൽ അരിയാഹാരം കഴിക്കുന്നവർക്ക് കാര്യം മനസ്സിലാവും. പിന്നെ താങ്കൾ ഉൾപ്പെടെ പങ്കെടുത്ത പരിപാടിയിൽ ആനപ്പുറത്ത് ഹമാസ് തീവ്രവാദികളെ എഴുന്നള്ളിച്ചതിനെ കുറിച്ച് ചോദിക്കുമ്പോൾ മറ്റൊരു കാര്യം പറയുന്നത് അരിയെത്ര എന്ന് ചോദിക്കുമ്പോൾ പയറഞ്ഞാഴി എന്ന് പറയുന്നതിന് തുല്യമാണെന്ന്” പ്രശാന്ത് ശിവൻ പറഞ്ഞു.

Tags: V T Balram
Share
Tweet
SendShare

More News from this section

ബസുകള്‍ തമ്മിലുള്ള ഓട്ടപ്പാച്ചില്‍ അവസാനിപ്പിക്കാന്‍ ‘ഡൈനാമിക് ടൈം ഷെഡ്യൂളിങ്’; നവംബര്‍ ഒന്നുമുതല്‍ നടപ്പാക്കാന്‍ നീക്കം

ഇ.ഡി. റിപ്പോര്‍ട്ടില്‍ കേസെടുക്കണം; പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ ഹര്‍ജിയില്‍ ഹൈക്കോടതി നടപടി

അർജന്റീന ടീമിന്റെ കേരള സന്ദർശനം: സ്പോൺസറുടെ അക്കൗണ്ടുകളിൽ 1,098 കോടിയുടെ സംശയാസ്പദ ഇടപാട്; ഉന്നതർക്കെതിരെ കേസെടുക്കാൻ ശുപാർശ

കളമശ്ശേരി പീഡനക്കേസ് കൂടുതല്‍ പേരിലേക്ക്; പ്രതികളുടെ ഫോണുകളില്‍ നിര്‍ണായക ചാറ്റുകള്‍; യുവതികളെ അഭിമുഖത്തിനെന്ന പേരില്‍ വിളിച്ചുവരുത്തിയെന്ന് കണ്ടെത്തല്‍; പൊലീസ് അന്വേഷണം

‘ഡോക്ടറാണെന്ന്’ പറഞ്ഞ് വിവാഹ പരസ്യം; വിവാഹം കഴിഞ്ഞ് മൂന്നാം നാള്‍ പണവും സ്വര്‍ണവുമായി മുങ്ങി; ആറു വര്‍ഷത്തിന് ശേഷം പ്രതി പിടിയില്‍

സഹകരണ ബാങ്ക് തട്ടിപ്പ്: കേരളത്തില്‍ 17 ഇടങ്ങളില്‍ ഇഡി റെയ്ഡ്; 2.06 കോടിയുടെ സ്ഥിരനിക്ഷേപങ്ങള്‍ മരവിപ്പിച്ചു

Latest News

ബംഗാൾ ഉപതിരഞ്ഞെടുപ്പിൽ ബിജെപി തരംഗം; നന്ദിഗ്രാമിൽ 78.33% വോട്ട്, റെജിനഗറിൽ 86.83%; ആദ്യ റൗണ്ടിൽ വൻ മുന്നേറ്റം

പാറ്റാ വിവാദവും പ്രതിപക്ഷ ആരോപണങ്ങളും ഫലിച്ചില്ല; ഉപതിരഞ്ഞെടുപ്പിൽ വിവിധ മണ്ഡലങ്ങളിൽ ബിജെപി, എൻഡിഎ സ്ഥാനാർഥികൾ മുന്നിൽ

നാനാ പടേക്കറുടെ അന്ത്യകർമങ്ങൾ നടത്തിയത് രാത്രി 11.30ന്; വൈകിയതിന്റെ കാരണം വെളിപ്പെടുത്തി മകൻ മൽഹാർ

വധശിക്ഷ തത്സമയം സംപ്രേഷണം ചെയ്യും; നിദാൽ മാലിക് ഹസനെ വെടിവെച്ച് കൊല്ലുന്നത് ഡിസംബബർ 3 ന്; സ്ഥിരീകരിച്ച് പെന്റഗൺ

നാനാ പടേക്കറുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തു; അന്വേഷണം തുടങ്ങി ഗോവ പൊലീസ്

വെറും ഈയാംപാറ്റകൾ; ഓവറാക്കി ചളമാക്കരുത്; ഇന്നലെവരെ അമേരിക്കയിലായിരുന്ന ചിലരുടെ പുതിയ കണ്ടുപിടുത്തം; പരിഹസിച്ച് വി. ടി ബൽറാം

ഇന്‍ഫോസിസ്, ടിസിഎസ്, വിപ്രോ ഉള്‍പ്പെടെ പ്രമുഖ ഐടി കമ്പനികള്‍ക്ക് അമേരിക്കയുടെ വിലക്ക്; ഗ്രീന്‍ കാര്‍ഡ് നടപടികള്‍ തടസപ്പെടും

സൗദിയിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം; വീടിനുള്ളില്‍ കഴിയണമെന്ന് ഇന്ത്യന്‍ എംബസി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies