തിരുവനന്തപുരം: കോക്രോച്ച് – ഇൻഡി സഖ്യത്തിൽ ഭിന്നത. അഭിജിത് ദീപ്കെയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് വി.ടി. ബൽറാം. സിജെപിയെ ‘ ഈയാംപാറ്റകൾ’ എന്ന് പരിഹസിച്ചായിരുന്നു ബൽറാമിന്റെ പ്രതികരണം. ‘എസ്ഐആറിലൂടെ പിണറായി സർക്കാരിനെ താഴെയിറക്കി’ എന്ന അഭിജിത് ദീപ്കെയുടെ പരാമർശമാണ് വിമർശനത്തിന് കാരണം. ‘ഓവറാക്കി ചളമാക്കരുത്’ എന്ന മുന്നറിയിപ്പും ബൽറാം നൽകി. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു വിമർശനം.
നിയമസഭാ തെരഞ്ഞെടുപ്പിലെ എൽഡിഎഫിന്റെ പരാജയത്തിന് പിന്നിലെ കാരണങ്ങൾ സിപിഎം ബ്രാഞ്ച് തലം മുതൽ സംസ്ഥാന തലം വരെ വിശദമായി ചർച്ച ചെയ്തിട്ടുണ്ടെന്നും പാർട്ടിക്ക് സംഭവിച്ച പിഴവുകൾ തിരിച്ചറിഞ്ഞ് തിരുത്തൽ നടപടികൾ സ്വീകരിക്കുന്നുണ്ട്.
കേരളത്തിൽ എസ്ഐആർ നടപടികൾ നടന്ന സമയത്ത് പിണറായി വിജയന്റെ പാർട്ടിയായിരുന്നു അധികാരത്തിലിരുന്നത്. അന്നത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ സർക്കാർ നിയോഗിച്ചവരാണ്. പത്ത് വർഷത്തെ ഭരണത്തോടുള്ള ജനങ്ങളുടെ അതൃപ്തിയാണ് പിണറായി വിജയനും സിപിഎമ്മിനും തുടർച്ചയായ തെരഞ്ഞെടുപ്പുകളിൽ തിരിച്ചടിയായത്. ഇതിനിടെയാണ് ഇന്നലെവരെ അമേരിക്കയിലായിരുന്ന ചിലരുടെ പുതിയ കണ്ടുപിടുത്തങ്ങളെന്നും ബൽറാം പരിഹസിച്ചു.
പിന്നെ 2024ൽ ഇന്ത്യയിൽ ബിജെപിയുടെ ഭൂരിപക്ഷം കുറച്ചതിൽ പിണറായി വിജയന്റെ പങ്കുമുണ്ടത്രേ എന്ന അഭിജിത്ത് ദീപ്കെയുടെ പരാമർശത്തെയും ബൽറാം കളിയാക്കുന്നുണ്ട്. കേരളത്തിന് പുറത്ത് സിപിഎം മത്സരിക്കുന്ന സീറ്റുകളിലടക്കം, പിണറായി വിജയൻ ഒരു പ്രചരണ പരിപാടിക്ക് പോലും പോയിട്ടില്ല. മാത്രമല്ല കേരളത്തിലെ പോളിംഗിന് ശേഷം അന്നത്തെ ഇന്ത്യയിലെ ഏക കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി നേരെ പോയത് വിദേശയാത്രക്കാണെന്ന് ബൽറാം ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.















