'ആമയും മുയലും കളി'; ബാബർ തുഴഞ്ഞു നേടിയ തോൽവി, പാകിസ്താന്റെ ടോപ് ഓർഡർ പരാജയം; വിമർശിച്ച് അശ്വിൻ
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

‘ആമയും മുയലും കളി’; ബാബർ തുഴഞ്ഞു നേടിയ തോൽവി, പാകിസ്താന്റെ ടോപ് ഓർഡർ പരാജയം; വിമർശിച്ച് അശ്വിൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 20, 2025, 12:55 pm IST
Facebook
Twitter
WhatsAppTelegram

കറാച്ചി: സ്വന്തം തട്ടകത്തിൽ ന്യൂസിലൻഡിനെതിരെ 60 റൺസിന്റെ തോൽവിയോടെയാണ് പാകിസ്താൻ ചാമ്പ്യൻസ് ട്രോഫിക്ക് തുടക്കമിട്ടത്. 321 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന പാകിസ്താൻ ഒരു ഘട്ടത്തിലും വിജയപ്രതീക്ഷ പുലർത്തിയില്ല. ടോപ് ഓർഡർ നൽകിയ മോശം തുടക്കമാണ് പാകിസ്താന് തിരിച്ചടിയയായത്. ആദ്യ 10 ഓവറിൽ പാകിസ്താൻ 22/2 റൺസ് മാത്രമാണ് നേടിയത്. ഓപ്പണറായിറങ്ങിയിട്ടും ആദ്യ പത്തോവറിൽ ബാബർ അസം നേടിയത് 12 (27) റൺസാണ്. ക്യാപ്റ്റൻ മുഹമ്മദ് റിസ്‌വാൻ 3 (14) റൺസെടുത്ത് പുറത്തായി.

15 ഓവറിൽ പാകിസ്താൻ 49/2 എന്ന സ്കോറിലെത്തി. ഈ ഘട്ടത്തിൽ ബാബർ നേടിയത് 22 (37) റൺസ്. ഒച്ചിഴയുന്ന വേഗത്തിലുള്ള താരത്തിന്റെ ബാറ്റിങ്ങിൽ 20 ഓവറിൽ പാകിസ്താൻ 66/2 മാത്രമാണ് നേടിയത്. സൽമാൻ ആഗ ക്രീസിൽ എത്തിയപ്പോഴാണ് സ്കോറിംഗ് കുറച്ചെങ്കിലും വേഗത കൈവരിച്ചത്. സൽമാൻ 42 (28) റൺസെടുത്തു. തുടക്കത്തിലെ മന്ദത ടീമിന്റെ ഒന്നാകെയുള്ള പ്രകടനത്തെ ബാധിച്ചു. 47.2 ഓവറിൽ 260 റൺസിന് ന്യൂസിലൻഡ് പാകിസ്താനെ എറിഞ്ഞിട്ടു. 60 റൺസിന്റെ തോൽവി. ചാമ്പ്യൻസ് ട്രോഫിയിൽ പാകിസ്താനെതിരെ ന്യൂസിലൻഡിന്റെ നാലാമത്തെ വിജയമാണിത്.

ബാബറിന്റെ സ്ലോ ഇന്നിംഗ്‌സ് ചൂണ്ടിക്കാട്ടിയ മുൻ ഇന്ത്യൻ തരാം രവി ചന്ദ്രൻ അശ്വിൻ ബാബറിന്റെ ബാറ്റിംഗ് തന്നെ ആമയും മുയലും കഥയാണ് ഓർമിപ്പിച്ചതെന്ന് എക്‌സിൽ കുറിച്ചു. 90 ബോളിൽ 64 റൺസെടുത്ത ബാബറിന്റെ ഇന്നിംഗ്‌സും 28 പന്തിൽ 42 റൺസെടുത്ത സൽമാൻ ആഗയുടെയും ബാറ്റിംഗ് ‘ആമയും മുയലും’ കഥയുടെ ഏറ്റവും മികച്ച ചിത്രീകരണമായിരിക്കുമെന്നായിരുന്നു താരം എക്‌സിൽ കുറിച്ചത്. ആക്രമണാത്മക ബാറ്റിംഗ് പുറത്തെടുത്ത് ഇന്നിംഗ്സിന് വേഗം കൂട്ടാൻ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് മോശം ഫോമിൽ തുടർന്നിട്ടും ബാബറിനെ ഓപ്പണാറിയിറക്കിയത്. എന്നാൽ ആദ്യ തോൽവിയോടെ ഈ തീരുമാനവും പാളിയിരിക്കുകയാണ്.

Tags: Pakistanbabar azamNew ZealandR ASHWINChampions Trophy 2025Tortoise and Rabbit story
Share
Tweet
SendShare

More News from this section

ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങി; 85 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്ത്

ബഹ്റൈന്‍ ഗ്രാന്‍പ്രിക്‌സില്‍ മാക്‌സ് വെസ്റ്റാപ്പന് കന്നി ജയം; സീസണിലെ ആദ്യ കിരീടനേട്ടം

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

Latest News

‘മഴയും കാറ്റും പ്രതീക്ഷിച്ചില്ലെന്ന് പറയരുത്’; കായികമേളയുടെ പന്തൽ തകർന്ന സംഭവത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന് സുരേഷ് ഗോപി

ജിഹാദി- പാറ്റ ഗൂഢാലോചന പുറത്തേക്ക്; ഡൽഹി പ്രതിഷേധത്തിനിടെയുള്ള വൈറൽ ‘പീഡന’ ദൃശ്യങ്ങൾ AI നിർമിതം, യൂട്യൂബർ നദീം അഹമ്മദ് അറസ്റ്റിൽ

ഇടത്-ജിഹാദി കൂട്ടങ്ങളുടെ തിട്ടൂരം ഏറ്റില്ല; കേന്ദ്ര സർവകലാശാലയിൽ വന്ദേമാതരം മുഴങ്ങി

സമരം റിപ്പോർട്ട് ചെയ്യുമ്പോൾ ഐഡി കാർഡ് നിർബന്ധം; ഔദ്യോഗിക നടപടികൾക്കും നീക്കങ്ങൾക്കും തടസ്സമുണ്ടാക്കരുത്; മാധ്യമപ്രവർത്തകർക്ക് ഡൽഹി പോലീസിന്റെ മാർഗനിർദേശം

കളിയാക്കിയത് തർക്കമായി; 14കാരനായ വിദ്യാർത്ഥിയെ സഹപാഠിയുടെ ബന്ധു കയ്യേറ്റം ചെയ്തതായി പരാതി

കൈയിൽ പച്ചകുത്തിയത് തുമ്പായി; കാണാതാകുമ്പോൾ കുഞ്ഞിന് ഒരു വയസ്സ്, 39 വർഷത്തിന് ശേഷം അപൂർവ കൂടിച്ചേരൽ

മസാജിനിടെ മാല മോഷ്ടിച്ചു; യൂട്യൂബർ മധുമിതക്കെതിരെ കേസ്, പരാതിക്കാരൻ 89കാരനായ കരാറുകാരൻ

വളകാപ്പ് ഉദ്ഘാടനത്തിനിടെ വിളക്ക് തെളിക്കാൻ ബലപ്രയോഗം; മെഴുകുതിരി പിടിച്ചുവാങ്ങി താഴെയിട്ടു; കോൺഗ്രസ് എംപിയുമായി തർക്കിച്ച് ടിവികെ എംഎൽഎ; സർക്കാർ വേദിയിൽ നാടകീയ രംഗങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies