കേരളത്തിൻ്റെ ഫൈനൽ പ്രതീക്ഷകൾക്ക് മങ്ങൽ; ഗുജറാത്ത് ലീഡിനരികെ ; രഞ്ജി സെമിയിൽ ക്ലൈമാക്സ് നാളെ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

കേരളത്തിന്റെ ഫൈനൽ പ്രതീക്ഷകൾക്ക് മങ്ങൽ; ഗുജറാത്ത് ലീഡിനരികെ ; രഞ്ജി സെമിയിൽ ക്ലൈമാക്സ് നാളെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 20, 2025, 06:31 pm IST
Facebook
Twitter
WhatsAppTelegram

അഹമ്മദാബാദ്: രഞ്ജി ട്രോഫി ക്രിക്കറ്റ് സെമിയിൽ കേളത്തിനെതിരെ ഗുജറാത്ത് ലീഡിലേക്ക്. നാലാം ദിനം കളി അവസാനിപ്പിക്കുമ്പോൾ 154 ഓവറിൽ 429/7 എന്ന നിലയിലാണ് ഗുജറാത്ത്. കേരളത്തിനെതിരെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടാൻ ഗുജറാത്തിന് 28 റൺസ് കൂടി നേടിയാൽ മതി. നാലാം ദിനം ഗുജറാത്തിന്റെ ആറ് വിക്കറ്റുകൾ വീഴ്‌ത്തിയെങ്കിലും പിരിയാത്ത ഏഴാം വിക്കറ്റ് കൂട്ടുകെട്ടിൽ ജയ്‌മീത് പട്ടേലും സിദ്ധാർഥ് ദേശായിയും ചേർന്ന് 77 റൺസ് കൂട്ടിച്ചേർത്താണ് കേരളത്തിന് തിരിച്ചടിയായത്.

357-7 എന്ന സ്‌കോറിൽ നിന്നാണ് ഇരുവരും ചേർന്ന് വിക്കറ്റ് നഷ്ടമില്ലാതെ ഗുജറാത്തിനെ 429 റൺസിലെത്തിച്ചത്. മൂന്ന് വിക്കറ്റ് കയ്യിലിരിക്കുന്ന ആതിഥേയർക്ക് അനായാസം ഒന്നാം ഇന്നിംഗ്സ് ലീഡ് നേടാം.161 പന്തില്‍ 74 റണ്‍സെടുത്ത് ജയ്മീത് പട്ടേലും 134 പന്തില്‍ 24 റണ്‍സുമായി സിദ്ധാർത്ഥ് ദേശായിയും ക്രീസിലുണ്ട്. പിച്ചിൽ നിന്ന് സ്പിന്നർമാർക്ക് കാര്യമായ ആനുകൂല്യമൊന്നും ലഭിക്കാതിരുന്നത് കേരളത്തിന് തിരിച്ചടിയായി. ഓൾറൗണ്ടർ ജലജ് സക്‌സേന നാല് വിക്കറ്റ് വീഴ്‌ത്തി. എൻപി ബേസിൽ, ആദിത്യ സർവാതെ,എം ഡി നിധീഷ് എന്നിവർ ഒരോ വിക്കറ്റ് വീതം നേടി.

222/1 നിലയില്‍ നാലാം ദിനം ആരംഭിച്ച ഗുജറാത്തിന് ആദ്യ സെഷനില്‍ നാല് വിക്കറ്റ് നഷ്ടമായിരുന്നു. കഴിഞ്ഞ ദിവസം സെഞ്ച്വറി നേടിയ പ്രിയങ്ക് പാഞ്ചലിനെയും വിക്കറ്റ് കീപ്പര്‍ ഉര്‍വില്‍ പട്ടേലിനെയും (25) മനൻ ഹിംഗ്രാജിയെയും (33) ക്യാപ്റ്റൻ ചിന്തൻ ഗജയെയും (2) സക്‌സേന മടക്കി. നേരത്തെ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത കേരളം ഒന്നാം ഇന്നിംഗ്‌സിൽ 457 റൺസ് നേടിയിരുന്നു. 341 പന്തുകളില്‍ നിന്ന് 177 റണ്‍സെടുത്ത് പുറത്താകാതെ നിന്ന മുഹമ്മദ് അസ്ഹറുദ്ദീന്റെ ബാറ്റിംഗാണ് കേരളത്തിനെ മികച്ച സ്കോറിലെത്തിച്ചത്.

Tags: Gujaratkeralalead4th dayRanji Trophy semi-final
Share
Tweet
SendShare

More News from this section

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

4-0ന് മുന്നില്‍, പിന്നെ തകര്‍ച്ച! ചൈന മാസ്റ്റേഴ്‌സിലും ലക്ഷ്യ സെന്നിന് നിരാശ; ആദ്യറൗണ്ടില്‍ പുറത്ത്

‘ഫേക്ക് ന്യൂസാണെന്ന് കരുതി’; ഇംഗ്ലണ്ടിനെതിരായ തോല്‍വിക്ക് പിന്നാലെ പാക് താരങ്ങളെ പുറത്താക്കിയ വാര്‍ത്ത കേട്ട് ഞെട്ടല്‍

ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സില്‍ തുടരും; അടുത്ത സീസണില്‍ ക്യാപ്റ്റനാകില്ല, തിലക് വര്‍മ്മയ്‌ക്ക് സാധ്യത; തീരുമാനം രോഹിത്തിന്റെ

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

Latest News

ഹാൻഡ് ലോക്ക് പൊട്ടിച്ച് മോഷ്ടിച്ച ബൈക്ക് അപകടത്തിൽപ്പെട്ടു; ആലപ്പുഴയിൽ രണ്ട് മോഷ്ടാക്കൾക്ക് ദാരുണാന്ത്യം , മരിച്ചത് മണ്ണഞ്ചേരി സ്വദേശികളായ റിൻഷാദും സബിനും, മൂന്നാമന് ഗുരുതര പരിക്ക്

വാഹനത്തിൽ കറങ്ങി നടന്ന് MDMA വിൽപ്പന; 11.163 ഗ്രാം മയക്കുമരുന്നുമായി യുവാവ് പിടിയിൽ

വനിതാ പോലീസുകാരിയെ രാത്രി ഡ്യൂട്ടിക്കിടെ കടന്നുപിടിച്ച കേസിൽ സസ്പെൻഷൻ; യു.ഡി.എഫ് അനുകൂല സംഘടനാ നേതാവ് നവാസിന് മാതൃജില്ലയിൽ വീണ്ടും നിയമനം, ആഭ്യന്തര മന്ത്രിയുടെ ഇടപെടലെന്ന് ആരോപണം

വിവാഹവീട്ടിലെ ആഘോഷത്തിനിടെ സംഘർഷം; തർക്കത്തിന് പിന്നാലെ മൂന്ന് പേരെ വെട്ടി അയൽവാസി, ഒരാൾ ഗുരുതരാവസ്ഥയിൽ

കൂടത്തായി സെന്റ് മേരീസ് ഹൈസ്‌കൂളിൽ റാഗിങ്; ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ വാഷ്‌റൂമിൽ കൊണ്ടുപോയി മർദിച്ചതായി പരാതി, രണ്ട് സീനിയർ വിദ്യാർഥിനികൾക്ക് സസ്‌പെൻഷൻ

സിവിൽ എഞ്ചിനീയറിൽ നിന്ന് സന്യാസിയിലേക്ക്; ശ്രീരാമകൃഷ്ണ ആശ്രമത്തിലെ മുൻ മഠാധിപതി സ്വാമി ഗോലോകാനന്ദജി മഹാരാജ് സമാധിയായി

അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies