കൃഷിയിടത്തിൽ കർഷകനെ ആക്രമിച്ച് ഭീമാകാരനായ മുതല; പിടിച്ചു കെട്ടി സമീപത്തെ ഇലക്ട്രിസിറ്റി ഓഫീസിലെത്തിച്ച് കർഷകരുടെ വേറിട്ട പ്രതിഷേധം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കൃഷിയിടത്തിൽ കർഷകനെ ആക്രമിച്ച് ഭീമാകാരനായ മുതല; പിടിച്ചു കെട്ടി സമീപത്തെ ഇലക്ട്രിസിറ്റി ഓഫീസിലെത്തിച്ച് കർഷകരുടെ വേറിട്ട പ്രതിഷേധം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 21, 2025, 12:04 pm IST
Facebook
Twitter
WhatsAppTelegram

കലബുറഗി: തങ്ങളുടെ കൃഷിയിടത്തിലേക്ക് വന്ന ഭീമാകാരനായ മുതലയെ ജീവനോടെ പിടികൂടി ഇലക്ട്രിസിറ്റി ഓഫീസിലെത്തിച്ച് കർഷകരുടെ വേറിട്ട പ്രതിഷേധം. കർണാടകയിലെ കലബുറഗിയിലാണ് സംഭവം. അഫ്‌സൽപൂർ താലൂക്കിലെ ഗൊബ്ബുര (ബി)യിലെ ജെസ്‌കോം ഓഫീസിന് സമീപത്താണ് ലക്ഷ്മൺ പൂജാരി എന്ന കർഷകനെ മുതല ആക്രമിച്ചത്.

വിഷയത്തിന് വൈദുതി വിതരണവുമായി ബന്ധമുള്ളതിനാലാണ് പ്രതിഷേധവുമായി മുതലയെ ഇലക്ട്രിസിറ്റി ഓഫീസിലെത്തിച്ചത്. കലബുറഗി (മുൻപ് ഗുൽബർഗ) ഉൾപ്പെടെയുള്ള ജില്ലകളിൽ വൈദ്യുതി വിതരണം നടത്തുന്നത് ജെസ്‌കോം (Gulbarga Electricity Supply Company Limited) എന്ന കമ്പനിയാണ്.

കലബുറഗി ജില്ലയിലെ അഫ്‌സൽപൂർ താലൂക്കിലെ ഗൊബ്ബുര ഗ്രാമം ഉൾപ്പെടെയുള്ള ഭീമ നദീതടത്തിലെ കർഷകർക്ക് കൃഷിയിടം നനയ്‌ക്കാൻ പുലർച്ചെ 4 മണിയോടെയാണ് GESCOM-ൽ നിന്ന് ത്രീ-ഫേസ് കറന്റ് നൽകുന്നത് . ഇത് ആറു മണി വരെ മാത്രം തുടരും. രാത്രിയിൽ ജോലി ചെയ്യുന്നതിനാൽ ഇവിടെ കർഷകർ മുതലകളുടെയും പാമ്പുകളുടെയും ആക്രമണത്തിന് ഇരയാകുന്നത് സാധാരണമാണ്. മോട്ടോറുകൾ സ്റ്റാർട്ട് ചെയ്യാനായി കർഷകർ നദീതീരത്ത് പോകുമ്പോൾ മുതലകൾ അവരെ ആക്രമിച്ച നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.

അതിനിടെയാണ് ലക്ഷ്മൺ പൂജാരി കൃഷിയിടം നനയ്‌ക്കാൻ പോയപ്പോൾ മുതല ആക്രമിച്ചത്. ഇതിൽ കുപിതനായ ലക്ഷ്മൺ ചുറ്റുമുള്ള കർഷകരെ ഇക്കാര്യം അറിയിച്ചു. സ്ഥലത്തെത്തിയ കർഷകർ ചേർന്ന് മുതലയെ ജീവനോടെ പിടികൂടി. തങ്ങളുടെ ദുരവസ്ഥ വ്യക്തമാക്കാൻ, മുതലയെ ഒരു കയറുകൊണ്ട് കെട്ടി ഒരു കാളവണ്ടിയിൽ ജെസ്‌കോം ഓഫീസിലേക്ക് കൊണ്ടുപോയി.അവിടെ അവർ പ്രതിഷേധ പ്രകടനം നടത്തി.
മുതലകൾ ഇടയ്‌ക്കിടെ ആക്രമിക്കുന്നതിനാൽ, രാവിലെ 4 മണിക്ക് പകരം 6 മണിക്ക് ത്രീ-ഫേസ് കറന്റ് സൗകര്യങ്ങൾ ഒരുക്കണമെന്ന് കർഷകർ GESCOM-നോട് ആവശ്യപ്പെട്ടു.

സ്ഥലത്തെത്തിയ പൊലീസുകാർ മുതലയെ വനം വകുപ്പിന് കൈമാറാൻ കർഷകരെ പ്രേരിപ്പിച്ചു. ഏകദേശം പത്ത് വയസ്സ് പ്രായം തോന്നിക്കുന്ന മുതലയെ പിന്നീട് കലബുറഗിയിലെ മിനി മൃഗശാലയിലേക്ക് മാറ്റി. മുതല ആരോഗ്യവാനാണെന്നും ഒരു ദോഷവും സംഭവിച്ചിട്ടില്ലെന്നും ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ സഞ്ജീവ് കുമാർ ചവാൻ മാദ്ധ്യമങ്ങളോട് സ്ഥിരീകരിച്ചു.

Tags: crocodile AttackKalaburagi
Share
Tweet
SendShare

More News from this section

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Latest News

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies