അരുത്!! ഈ 5 സാഹചര്യങ്ങളിൽ വർക്കൗട്ട് ചെയ്യരുത്; വ്യായാമം ചെയ്യാൻ പാടില്ലാത്ത സമയങ്ങൾ..
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

അരുത്!! ഈ 5 സാഹചര്യങ്ങളിൽ വർക്കൗട്ട് ചെയ്യരുത്; വ്യായാമം ചെയ്യാൻ പാടില്ലാത്ത സമയങ്ങൾ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 24, 2025, 01:02 pm IST
FacebookTwitterWhatsAppTelegram

ആരോ​ഗ്യം മെച്ചപ്പെടുത്തുന്നതിനും ജീവിതശൈലീ രോ​ഗങ്ങളിൽ നിന്ന് അകറ്റിനിർത്തുന്നതിനും വ്യായാമം സഹായിക്കും. ഇതിനായി ജിമ്മിൽ പോയി വർക്കൗട്ട് ചെയ്യുന്ന നിരവധി പേരുണ്ട്. ഭാരം നിയന്ത്രിക്കാനും പൊണ്ണത്തടി കുറയ്‌ക്കാനും ജിമ്മിലെ വർക്കൗട്ട് വളരെയധികം സഹായിക്കും. അതിനാൽ ദിവസവും ജിമ്മിൽ പോയി വ്യായാമം ചെയ്യുന്നവരുണ്ട്. എന്നാൽ ഈ 5 അവസ്ഥകളിലൂടെയാണ് നിങ്ങൾ കടന്നുപോകുന്നതെങ്കിൽ വർക്കൗട്ട് ചെയ്യാൻ പാടുള്ളതല്ല. ശ്രദ്ധിക്കേണ്ട സാഹചര്യങ്ങൾ ഇതാ..

തലവേദന

പല കാരണങ്ങൾ കൊണ്ട് തലവേദന അനുഭവപ്പെടാം. നിർജ്ജലീകരണമായിരിക്കാം അതിലൊന്ന്. അതുമല്ലെങ്കിൽ ബിപി ഉയരുമ്പോഴും തലവേദന അനുഭവപ്പെടാം. ചില ​ഗുരുതര ആരോ​ഗ്യപ്രശ്നങ്ങളുടെ ലക്ഷണവുമാകാം തലവേദന. അതിനാൽ തലവേദന അനുഭവപ്പെടുമ്പോൾ അത് ഭേദമാകുന്നതുവരെ വർക്കൗട്ട് ചെയ്യാതിരിക്കുന്നതാണ് നല്ലത്. തലവേദനയുടെ കാരണം കണ്ടെത്തി സുഖപ്പെടുത്തിയതിന് ശേഷം വർക്കൗട്ട് ആകാം.

പരിക്ക്

ശരീരത്തിന് പരിക്കേറ്റാൽ പൊതുവെ ആരും വ്യായാമം ചെയ്യാറില്ല. എന്നാൽ കാലിനാണ് പരിക്കേറ്റതെങ്കിൽ ചിലർ ശരീരത്തിന്റെ മുകൾഭാ​ഗത്തിന് (Upper Body) വേണ്ട വർക്കൗട്ടുകൾ ചെയ്യാറുണ്ട്. ഇത് പാടില്ലെന്നാണ് ആരോ​ഗ്യവിദ​ഗ്ധർ‌ പറയുന്നത്. പരിക്ക് സംഭവിച്ചാൽ പൂർണമായും ഭേദമാകുന്നതുവരെ ജിമ്മിൽ വർക്കൗട്ട് ചെയ്യാതിരിക്കുക. ഇത് പരിക്ക് എത്രയും വേഗം സുഖപ്പെടാനും സഹായിക്കും.

ജലദോഷം, ചുമ, പനി

ജലദോഷമുണ്ടെങ്കിൽ പോലും വർക്കൗട്ട് മുടക്കാത്ത പലരുമുണ്ട്. എന്നാൽ ആരോ​ഗ്യത്തിന് ഇത് നല്ലതല്ലെന്നാണ് വിദ​ഗ്ധർ പറയുന്നത്. കാരണം നിങ്ങളുടെ ശരീരം ഒരു അണുബാധയോട് പോരാടുന്ന സമയമാണത്. ആ ഘട്ടത്തിൽ വർക്കൗട്ട് ചെയ്യുമ്പോൾ നിങ്ങളുടെ ഊർജം വിഭജിക്കപ്പെടും. വർക്കൗട്ട് ചെയ്യാതെ വിശ്രമിക്കുകയാണെങ്കിൽ അഞ്ച് ദിവസം കൊണ്ട് മാറുന്ന ജലദോഷം ചിലപ്പോൾ മൂന്ന് ദിവസം കൊണ്ട് ഭേദമാകും. പനി, ക്ഷീണം, പേശീവേദന എന്നിവയുണ്ടെങ്കിലും വിശ്രമിക്കേണ്ടതാണ്.

ഉറക്കമില്ലായ്മ

ആവശ്യത്തിന് ഉറക്കം ലഭിച്ചിട്ടില്ലെങ്കിൽ വർക്കൗട്ട് ഒഴിവാക്കുക. കാരണം ഉറക്കം കുറയുമ്പോൾ ശരീരം ദുർബലമായിരിക്കും. ഓർക്കാനും പ്രതികരിക്കാനുമുള്ള ശരീരത്തിന്റെ ശേഷി കുറയും. ഇത്തരം സാഹചര്യങ്ങളിൽ ജിമ്മിൽ പോയി വർക്കൗട്ട് ചെയ്യുന്നത് ഒരുപക്ഷെ പരിക്കേൽക്കാൻ ഇടയാകും. അതിനാൽ ഉറക്കമില്ലായ്മ അലട്ടുമ്പോൾ വർക്കൗട്ട് ഒഴിവാക്കുക.

മദ്യപാനം

മദ്യപിച്ചിരിക്കുമ്പോൾ ഒരുകാരണവശാലും വർക്കൗട്ട് ചെയ്യരുത്. പരിക്കേൽക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ശരീരത്തിന്റെ ആരോ​ഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുമെന്നതിനാലാണിത്. ശരീരത്തിലെ ജലാംശം ആൽക്കഹോൾ വലിച്ചെടുക്കുന്നതിനാൽ ഈ സമയത്ത് ജിമ്മിൽ പോയുള്ള വർക്കൗട്ട് പൂർണമായും ഒഴിവാക്കുക.

Tags: workoutGym Workout
ShareTweetSendShare

More News from this section

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies