"നിങ്ങൾ സംസ്കാര ചടങ്ങിനെത്തരുത്" CPI നേതാക്കൾക്കെതിരേ പി.രാജുവിന്റെ കുടുംബം; മരണം പാര്‍ട്ടി നടപടിയില്‍ മനംനൊന്ത് എന്ന് ആരോപണം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“നിങ്ങൾ സംസ്കാര ചടങ്ങിനെത്തരുത്” CPI നേതാക്കൾക്കെതിരേ പി.രാജുവിന്റെ കുടുംബം; മരണം പാര്‍ട്ടി നടപടിയില്‍ മനംനൊന്ത് എന്ന് ആരോപണം

പാർട്ടി ഓഫീസിൽ പൊതു ദർശനം വേണ്ടെന്നും ആവശ്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 28, 2025, 10:21 am IST
Facebook
Twitter
WhatsAppTelegram

കൊച്ചി: കഴിഞ്ഞദിവസം അന്തരിച്ച പറവൂർ മുൻ എം.എൽ.എ പി.രാജുവിന്റെ കുടുംബം സി.പി.ഐക്കെതിരേ ​ഗുരുതര ആരോപണവുമായി രംഗത്തെത്തി.

പാർട്ടി നടപടിയിൽ മനംനൊന്തുകൂടിയാണ് രാജുവിന്റെ മരണമെന്ന് സഹോദരീഭർത്താവ് ​ഗോവിന്ദകുമാർ പറഞ്ഞു. നേരത്തേ പി രാജുവിനെ പാർട്ടി തരംതാഴ്‌ത്തിയിരുന്നു. നടപടി ലഘൂകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും നേതൃത്വം ഇടപെട്ടില്ല എന്നായിരുന്നു ആക്ഷേപം.

രാജുവിന്റെ ആരോ​ഗ്യനില മോശമാകാനും ഇത്രപെട്ടെന്ന് മരിക്കാനും കാരണം പാർട്ടി നടപടിയാണെന്നാണ് വിശ്വസിക്കുന്നതെന്ന് ഗോവിന്ദകുമാർ ആരോപിച്ചു. “പാർട്ടി നടപടി പിൻവലിച്ചെന്നും പറയുന്നുണ്ട്. ഇതെല്ലാം പറയുന്നതല്ലാതെ കുടുംബത്തിന് ഇതു സംബന്ധിച്ച് യാതൊരു വിവരവും ഇല്ല. പാർട്ടിയിലേക്ക് തിരിച്ചെടുത്തെന്ന് മാധ്യമങ്ങളിൽ കണ്ടതല്ലാതെ കുടുംബത്തിന് ഒന്നും അറിയില്ല”. അദ്ദേഹം പറഞ്ഞു

രാജുവിന്റെ മൃതദേഹം ജില്ലാ കമ്മറ്റി ഓഫീസിൽ പൊതുദർശനത്തിന് വെയ്‌ക്കണമെന്ന് പാർട്ടി ആവശ്യപ്പെട്ടിരുന്നു. എന്നാൽ കുടുംബം അതിനെ എതിർത്തു. ടൗൺ ഹാളിലും വീട്ടിലും മാത്രം പൊതുദർശനം മതിയെന്ന് കുടുംബം പറഞ്ഞു. രാജുവിനെതിരേ നടപടിവന്നത് ചില നേതാക്കൾ കാരണമാണെന്ന് കുടുംബം ആരോപിക്കുന്നു. ഇവർ സംസ്കാര ചടങ്ങിൽ പങ്കെടുക്കരുത് എന്നതാണ് കുടുംബത്തിന്റെ ആവശ്യം.

“കുടുംബത്തിന്റെ പേരിൽ കരഞ്ഞുകൊണ്ട് അഭ്യർഥിക്കുകയാണ്. നടപടിക്ക് നേതൃത്വം കൊടുത്ത ഒരാളും ഇവിടേക്ക് തിരിഞ്ഞുനോക്കരുത്’, ഗോവിന്ദകുമാർ പറഞ്ഞു.

അഴിമതി ആരോപണം ഉന്നയിച്ച് ഒരു വർഷം മുമ്പ് രാജുവിനെ സിപിഐയുടെ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽ നിന്ന് ഒഴിവാക്കിയിരുന്നു. എന്നാൽ, ആരോപണ​ങ്ങൾ തെറ്റാണെന്ന് കണ്ടെത്തിയിട്ടും രാജുവിന്റെ തിരിച്ചുവരവിന് ജില്ലാ നേതൃത്വം തടസം നിന്നുവെന്നാണ് കുടുംബത്തിന്റെ പരാതി. ഈ സാഹചര്യത്തിലാണ് പാർട്ടി ഓഫീസിൽ പൊതുദർശനത്തിന് വയ്‌ക്കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് എത്തിയതെന്ന് കുടുംബാം​ഗങ്ങൾ പറഞ്ഞു.

വ്യാഴാഴ്ച രാവിലെ ആറോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു പി.രാജുവിന്റെ അന്ത്യം. ആര്‍ബുദം ബാധിച്ച് ചികിത്സയിലായിരുന്ന അദ്ദേഹത്തെ ഏതാനും ദിവസം മുമ്പ് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു.പറവൂരില്‍നിന്ന് അദ്ദേഹം രണ്ടുതവണ എം.എല്‍.എ ആയി. സി.പി.ഐ എറണാകുളം ജില്ലാ സെക്രട്ടറി ആയിരുന്നു. സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗമായും ജനയുഗം കൊച്ചി യൂണിറ്റ് മാനേജറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

അന്തരിച്ച സിപിഐ നേതാവ് പി രാജുവിന്റെ സംസ്കാരം ഇന്ന് നടക്കും. വൈകിട്ട് നാല് മണിക്ക് പറവൂരിലെ വീട്ടുവളപ്പിലാണ് സംസ്കാര ചടങ്ങുകള്‍ നടക്കുക. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പറവൂരിലേക്ക് കൊണ്ടു പോകും. തുടര്‍ന്ന് പറവൂര്‍ ടൗണ്‍ഹാളില്‍ പൊതുദര്‍ശത്തിനു ശേഷമാകും സംസ്കാര ചടങ്ങുകള്‍. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സംസ്കാര ചടങ്ങില്‍ പങ്കെടുക്കും.

Tags: CPI ex-MLA P Raju
Share
Tweet
SendShare

More News from this section

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

Latest News

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies