ഏപ്രിൽ 6, മെയ് 27, സെപ്റ്റംബർ 19 തീയതികളിൽ ഈ സ്ഥലങ്ങളിൽ ദുരന്തങ്ങൾ സംഭവിക്കും; എൽവിസിന്റെ പ്രവചനം കണ്ടത് 27 മില്യൺ ആളുകൾ; ആശങ്ക..
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഏപ്രിൽ 6, മെയ് 27, സെപ്റ്റംബർ 19 തീയതികളിൽ ഈ സ്ഥലങ്ങളിൽ ദുരന്തങ്ങൾ സംഭവിക്കും; എൽവിസിന്റെ പ്രവചനം കണ്ടത് 27 മില്യൺ ആളുകൾ; ആശങ്ക..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 28, 2025, 03:17 pm IST
FacebookTwitterWhatsAppTelegram

ശാസ്ത്രജ്ഞർക്കിടയിലും സയൻസ് ഫിക്ഷൻ പ്രേമികൾക്കിടയിലും ജനപ്രീതി നേടിയ ആശയമാണ് ടൈം ട്രാവൽ. ശാസ്ത്രത്തിന്റെ കണ്ണിൽ അസംഭവ്യമാണെങ്കിലും ടൈം ട്രൈവൽ എന്ന ആശയം ജനിപ്പിക്കുന്ന കൗതുകമേറെയാണ്. ഒരാൾക്ക് വർത്തമാനകാലത്ത് മാത്രമേ ജീവിക്കാൻ സാധിക്കൂവെന്നിരിക്കെ, ഭാവിയിലേക്കും ഭൂത കാലത്തേക്കും സഞ്ചരിച്ച് ജീവിക്കുകയെന്നതാണ് ടൈം ട്രാവൽ മുന്നോട്ടുവെക്കുന്ന ആശയം. ടൈം ട്രാവൽ ചെയ്ത് തിരിച്ചുവന്നവർ ഭാവിയിൽ സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ച് സംവദിക്കുന്നതും ദോഷകരമായ കാര്യങ്ങൾ തടയാൻ പോകുന്നതുമെല്ലാം ടൈം ട്രാവൽ സിനിമകളിലൂടെ നാം കണ്ടിരിക്കാം. എന്നാലിപ്പോൾ എൽവിസ് തോംസൺ എന്നയാൾ അവകാശപ്പെടുന്നതും ഇതുതന്നെയാണ്.

താനൊരു ടൈം ട്രാവലർ ആണെന്നും ഭാവിയിലൂടെ സഞ്ചരിച്ചാണ് തിരിച്ചുവന്നതെന്നും എൽവിസ് അവകാശപ്പെടുന്നു. അതുകൊണ്ട് 2025ൽ സംഭവിക്കാൻ പോകുന്ന ദുരന്തങ്ങൾ എന്തെല്ലാമാണെന്ന് തനിക്കറിയാമെന്നാണ് എൽവിസിന്റെ അവകാശവാദം. ഇൻസ്റ്റ​ഗ്രാമിൽ എൽവിസ് പങ്കുവച്ച വീഡിയോയിൽ ഇക്കൊല്ലം സംഭവിച്ചേക്കാവുന്ന ദുരന്തങ്ങളുടെ തീയതിയടക്കമാണ് വിശദമാക്കുന്നത്.

ഏപ്രിൽ ആറിന് 1,046 കിലോ മീറ്റർ വേ​ഗതയിൽ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് യുഎസിലെ ഒക്ലഹോമ ന​ഗരത്തെ വിഴുങ്ങുമെന്നാണ് എൽവിസിന്റെ പ്രവചനം. മെയ് 27ന് അമേരിക്കയിൽ രണ്ടാം ആഭ്യന്തരയുദ്ധം ഉടലെടുക്കും. യുഎസിൽ നിന്ന് ടെക്സാസ് വിഭജിക്കപ്പെടും. ന്യൂക്ലിയർ ആയുധങ്ങൾ ഉപയോ​ഗിക്കും. സെപ്റ്റംബർ ഒന്നിന് ചാമ്പ്യൻ എന്ന് പേരുള്ള അന്യ​ഗ്രഹജീവി ഭൂമിയിൽ നിന്ന് 12,000 മനുഷ്യരെ മറ്റൊരു ​ഗ്രഹത്തിലേക്ക് കടത്തിക്കൊണ്ടുപോകും.

സെപ്റ്റംബർ 19ന് അമേരിക്കയിലെ കിഴക്കൻ തീരത്ത് കൊടുങ്കാറ്റ് അലയടിക്കും. നവംബർ മൂന്നിന് പസഫിക് സമുദ്രത്തിൽ വലിയൊരു ജീവി പ്രത്യക്ഷപ്പെടും. ഇതിന് നീലത്തിമിം​ഗലത്തേക്കാൾ ആറിരട്ടി വലിപ്പമുണ്ടാകും, സെറീൻ ക്രൗൺ എന്നാണ് ഈ ജീവിക്ക് പേരിടുകയെന്നും എൽവിസ് പറഞ്ഞു.

26 മില്യൺ ആളുകളാണ് എൽവിസിന്റെ വീഡിയോ ഇൻസ്റ്റ​ഗ്രാമിൽ കണ്ടത്. എൽവിസിന്റെ അഭിപ്രായപ്രകടനത്തെക്കുറിച്ച് വിവിധ തരത്തിലുള്ള കമന്റുകളും രൂപപ്പെട്ടു. ചിലർ എൽവിസിനെ പരിഹസിച്ചപ്പോൾ മറ്റ് ചിലർ ചീത്തവിളിച്ചു. രണ്ട് മാസം മുൻപായിരുന്നു എൽവിസ് ഈ വീഡിയോ പോസ്റ്റ് ചെയ്തത്.

Tags: Time TravelElvis Thompson
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies