ജോസേട്ടൻ ഇനി നായകനല്ല! ഉത്തരവാദിത്തമേറ്റു, ഇം​ഗ്ലണ്ട് ക്യാപ്റ്റൻ സ്ഥാനം രാജിവച്ചു
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ജോസേട്ടൻ ഇനി നായകനല്ല! ഉത്തരവാദിത്തമേറ്റു, ഇം​ഗ്ലണ്ട് ക്യാപ്റ്റൻ സ്ഥാനം രാജിവച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 28, 2025, 08:12 pm IST
Facebook
Twitter
WhatsAppTelegram

ചാമ്പ്യൻസ് ട്രോഫിയിൽ ദയനീയ തോൽവികൾക്ക് പിന്നാലെ ദേശീയ ടീമിലെ നായക സ്ഥാനം രാജിവച്ച് ജോസ് ബട്ലർ. വൈറ്റ് ബോൾ ക്യാപ്റ്റൻസിയാണ് താരം ഒഴിഞ്ഞത്. കറാച്ചിയിൽ ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെ നടക്കുന്നത് ക്യാപ്റ്റനായുള്ള തന്റെ അവസാന മത്സരമായിരിക്കുമെന്ന് ജോസ് ബട്ലർ മത്സരത്തിന് മുൻപുള്ള വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

“ഞാൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ സ്ഥാനം ഒഴിയാൻ പോകുന്നു. എന്നെ സംബന്ധിച്ചും ടീമിനും ഇത് ശരിയായ തീരുമാനമാണ്” പുതിയ നായകന് പരിശീലകൻ ബ്രെൻഡൻ മക്കല്ലെത്തിനൊപ്പം ഇം​ഗ്ലണ്ട് ടീമിനെ മുന്നോട്ട് നയിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും ബട്ലർ പറഞ്ഞു. ക്യാപ്റ്റൻ സ്ഥാനം രാജിവച്ചെങ്കിലും ഇം​ഗ്ലണ്ടിനായി ബട്ലർ തുടർന്നും കളിക്കും. സങ്കടവും നിരാശയും തോന്നുന്നുണ്ടെങ്കിലും ക്രിക്കറ്റ് ആസ്വദിക്കുമെന്നും അദ്ദേഹം പറഞ്ഞു.

2022 ജൂണിൽ ഒയിൻ മോർ​ഗന് ശേഷം നായക സ്ഥാനം ഏറ്റടുത്ത ജോസ് ബട്ലർ ആ വർഷത്തെ ടി20 ലോക കിരീടം ഇം​ഗ്ലണ്ടിന് സമ്മാനിച്ചു. എന്നാൽ അതിന് ശേഷം ജോസ് ബട്ലറിന് അത്ര നല്ല കാലമായിരുന്നില്ല. 2023 ഏകദിന ലോകകപ്പ്, 2024 ടി20 ലോകകപ്പ്, ഇപ്പോൾ ചാമ്പ്യൻസ് ട്രോഫിയിലടക്കം കിരീടമില്ലാതെ പുറത്തായി. ബട്ലർ നായകനായ 36 ഏകദിനങ്ങളിൽ 22 തോൽവി വഴങ്ങി. 46 ടി20 കളിൽ 23 തോൽവികളും.

 

Tags: stepsTrophy England'sJosWhitechampionsdownCAPTAINBALLButtler
Share
Tweet
SendShare

More News from this section

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

ബ്രസീലും ഉറുഗ്വെയും ഇന്ത്യയിലേക്ക്; വമ്പന്‍ പോരാട്ടങ്ങള്‍ക്ക് 26 അംഗ ടീമിനെ പ്രഖ്യാപിച്ചു; നാല് മലയാളികള്‍; ജിങ്കാനും ചാങ്തേയും പുറത്ത്

കളിച്ച മൈതാനം ഇനി അവരുടെ പേരില്‍; പോളാര്‍ഡിനും ബ്രാവോയ്‌ക്കും നരെയ്നും അപൂര്‍വ ആദരം

സകയുടെ ഗോളില്‍ ആഴ്‌സണലിന് തുടര്‍ച്ചയായ രണ്ടാം ജയം; ചരിത്രം കുറിച്ച് സുസുക്കിയും

15കാരന്റെ ബാറ്റില്‍ മറ്റൊരു ചരിത്രം; ദുലീപ് ട്രോഫിയില്‍ പുതിയ റെക്കോര്‍ഡുമായി വൈഭവ് സൂര്യവംശി

Latest News

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies