വിലക്ക് നീക്കി, 'രൺവീർ ഷോ' പുനരാരംഭിക്കാം; ഉപാധികളോടെ അനുമതി നൽകി സുപ്രീംകോടതി
Tuesday, October 20 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വിലക്ക് നീക്കി, ‘രൺവീർ ഷോ’ പുനരാരംഭിക്കാം; ഉപാധികളോടെ അനുമതി നൽകി സുപ്രീംകോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 3, 2025, 04:50 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ‘ദ രൺവീർ ഷോ’യുടെ സംപ്രേഷണം പുനരാരംഭിക്കാൻ യൂട്യൂബർ രൺവീർ അലഹബാദിയക്ക് അനുമതി നൽകി സുപ്രീം കോടതി. പ്രായഭേദമന്യേ എല്ലാവർക്കും കാണാൻ കഴിയുന്ന തരത്തിൽ ധാർമ്മികതയുടെയും മാന്യതയുടെയും മാനദണ്ഡങ്ങൾ പാലിച്ചായിരിക്കണം പോഡ്‌കാസ്റ്റുകൾ സംപ്രേഷണം ചെയ്യേണ്ടതെന്ന് സുപ്രീംകോടതി നിർദേശിച്ചു.

280 ജീവനക്കാരുടെ ഉപജീവനമാർഗം രൺവീർ ഷോയുടെ സംപ്രേഷണത്തെ ആശ്രയിച്ചാണിരിക്കുന്നതെന്നും ഷോ പുനരാരംഭിക്കാൻ അനുമതി നൽകണമെന്നുമുള്ള രൺവീറിന്റെ ആവശ്യം അം​ഗീകരിച്ചുകൊണ്ടാണ് സുപ്രീംകോടതിയുടെ ഉത്തരവ്. ജസ്റ്റിസ് സൂര്യ കാന്ത്, എൻ കോടീശ്വർ എന്നിവരുടേതാണ് നിരീക്ഷണം.

കൊമേഡിയൻ സമയ് റൈനയുടെ India’s Got Latent എന്ന യൂട്യൂബ് ഷോയിൽ വിധികർത്താവായി എത്തിയ രൺവീർ അലഹബാദിയ നടത്തിയ അശ്ലീല തമാശ വിവാദമാവുകയും യൂട്യൂബർക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു. വിഷയത്തിൽ രൺവീറിനെതിരെ കടുത്ത വിമർശനമാണ് കോടതി ഉന്നയിച്ചത്. രൺവീർ ഷോ സംപ്രേഷണം ചെയ്യുന്നത് വിലക്കുകയും ചെയ്തിരുന്നു. എന്നാൽ തന്റെ ഏക ഉപജീവനമാർ​ഗമാണെന്നും മുന്നൂറോളം പേർ ഇത് ആശ്രയിച്ചാണ് ജീവിക്കുന്നതെന്നും കോടതിയെ അറിയിച്ചതോടെ ഉപാധികളോടെ വിലക്ക് മാറ്റുകയായിരുന്നു സുപ്രീംകോടതി.

അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്കാര സ്വാതന്ത്ര്യവും ഹനിക്കപ്പെടാത്തതും ആർട്ടിക്കിൾ 19(4) ന്റെ പരിധിക്കുള്ളിൽ വരുന്നതുമായ തരത്തിൽ മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും ഉറപ്പാക്കാൻ ഫലപ്രദമായ നടപടികൾ സ്വീകരിക്കണമെന്ന് കേന്ദ്രസർക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട ഏതൊരു നിയന്ത്രണ നടപടിയുടേയും കരട് പൊതുജനങ്ങൾക്ക് മുന്നിൽ വയ്‌ക്കാവുന്നതാണ്. ഇക്കാര്യത്തിൽ നിയമനിർമ്മാണപരമായതതോ ജുഡീഷ്യൽ നടപടിയോ സ്വീകരിക്കുന്നതിന് മുമ്പ് ബന്ധപ്പെട്ടവരിൽ നിന്ന് നിർദ്ദേശങ്ങൾ ക്ഷണിക്കാമെന്നും സുപ്രീംകോടതി പറഞ്ഞു.

Tags: Ranveer AllahbadiaIndia's got LatentRanveer Allahbadia Controversy
Share
Tweet
SendShare

More News from this section

ഇന്ത്യ-ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ നാളെ മുതല്‍; ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവയില്ലാതെ വിപണിയിലെത്താം

ജന്തര്‍ മന്തര്‍ പ്രതിഷേധക്കേസ്: സിജെപി നേതാക്കളായ സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും ജാമ്യമില്ല; കസ്റ്റഡി നീട്ടി

ടൈഗര്‍ ഷ്രോഫിന് നേരെ വെടിവെപ്പ്: നേപ്പാളിലേക്ക് കടക്കാന്‍ ശ്രമിച്ച മൂന്ന് പേര്‍ പിടിയില്‍; പിടിയിലായവരില്‍ പ്രായപൂര്‍ത്തിയാകത്തവരും

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; പ്രഭാസിന്റെ ‘സ്പിരിറ്റ്’ 2027 ദീപാവലിക്ക്, പോസ്റ്റർ പങ്കുവെച്ച് സന്ദീപ് റെഡ്ഡി വംഗ

കശ്മീര്‍ വിഷയത്തില്‍ പാകിസ്താന് പിന്തുണ; ഒഐസിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

ഫൊറൻസിക് സർജനായി ദിലീപ്; ഉല്ലാസ് കൃഷ്ണയുടെ ‘ഹെനോക്കി’ന് ആലപ്പുഴയിൽ തുടക്കം

Latest News

സ്‌കൂട്ടര്‍ അപകടത്തില്‍ സീറ്റ് തെറിച്ചു; പുറത്തുവീണത് മാന്‍തോല്‍, രണ്ട് യുവാക്കള്‍ അറസ്റ്റില്‍

വര്‍ക്കലയില്‍ ബ്രിട്ടിഷ് വനിതയ്‌ക്കു നേരെ ലൈംഗികാതിക്രമ ശ്രമം; 28കാരന്‍ അറസ്റ്റില്‍

പോഷകാഹാരക്കുറവില്‍ രണ്ടുവയസ്സുകാരന്റെ മരണം; പിതാവ് റേഷന്‍ അരി വിറ്റതായി പഞ്ചായത്തംഗത്തിന്റെ ആരോപണം

കേരളത്തിന് 32,198 കോടിയുടെ ബാധ്യത; 61,678 കോടിയുടെ നഷ്ടം; കണ്ണൂരിലെ 1,000 ഏക്കര്‍ ഭൂമി ഏറ്റെടുക്കല്‍ ദുരൂഹം; കിഫ്ബിയുടെ ഇടപാടുകളില്‍ അന്വേഷണം വേണമെന്ന് സാബു എം. ജേക്കബ്

ശബരിമല തീര്‍ത്ഥാടനത്തിന് ദിവസങ്ങള്‍ മാത്രം; സത്രം റോഡ് തകര്‍ന്നുതരിപ്പണം, ഭക്തര്‍ ദുരിതത്തില്‍

ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി പ്രഗ്യാന്‍ ഓജ; രമേഷ് പവാറും പുതിയ പാനലില്‍

കോവളത്ത് 16കാരിയുടെ പീഡനക്കേസ്: ആന്ധ്രയിലേക്ക് കടന്ന ഇളയമ്മയും ഭര്‍ത്താവും പിടിയില്‍; സ്പാകളിലെ ചൂഷണത്തില്‍ അന്വേഷണം

മാക്കേകടവ്–നേരെക്കടവ് പാലം; ഉദ്ഘാടനത്തിന് ക്ഷണിച്ചില്ല, പണം അനുവദിച്ചതും തറക്കല്ലിട്ടതും താനെന്ന് ജി. സുധാകരൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies