മൃതദേഹത്തിന് 25 ദിവസത്തെ പഴക്കം; പെൺകുട്ടിയെ കാണാതായ വാർത്ത വന്നതും, മരിച്ചനിലയിൽ കണ്ടെത്തിയതും ഇന്ന്; അടിമുടി ​ദുരൂഹത
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മൃതദേഹത്തിന് 25 ദിവസത്തെ പഴക്കം; പെൺകുട്ടിയെ കാണാതായ വാർത്ത വന്നതും, മരിച്ചനിലയിൽ കണ്ടെത്തിയതും ഇന്ന്; അടിമുടി ​ദുരൂഹത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 9, 2025, 02:08 pm IST
Facebook
Twitter
WhatsAppTelegram

കാസർകോട് കാണാതായ 15-കാരിയേയും അയൽവാസി പ്രദീപിനേയും (42) മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ​​​​​ദുരൂഹത. പെൺകുട്ടിയുടെ വീടിന് സമീപമുള്ള ​ഗ്രൗണ്ടിനടുത്ത് മരത്തിൽ തൂങ്ങിയനിലയിൽ കണ്ടെത്തിയ മൃതദേഹങ്ങൾക്ക് 25 ദിവസത്തെ പഴക്കമാണ് വിലയിരുത്തുന്നത്. കാണാതാകുന്ന ദിവസം പെൺകുട്ടി ധരിച്ചിരുന്ന വസ്ത്രം തന്നെയാണ് മൃതദേഹത്തിലും കാണപ്പെട്ടത്.

മൃതദേഹത്തിന് 25 ദിവസത്തെ പഴക്കമുണ്ടായിട്ടും ഇതുകണ്ടെത്താൻ പൊലീസിന് കഴിയാതെ പോയത് എന്തുകൊണ്ടാണെന്ന ചോദ്യം ഉയരുകയാണ്. പ്രദേശത്ത് നേരത്തെ പൊലീസ് തിരച്ചിൽ നടത്തിയിരുന്നില്ലെന്ന ആക്ഷേപങ്ങളും ഉയരുന്നുണ്ട്. മൃതദേഹം പരിപൂർണമായി അഴുകിയ അവസ്ഥയിലായിട്ടും പ്രദേശവാസികൾ ഇത് അറിഞ്ഞില്ലെന്നതും ശ്രദ്ധേയമാണ്. പെൺകുട്ടിയെ കാണാതായതിന് ശേഷമുള്ള 26 ദിവസം എന്ത് രീതിയിലുള്ള അന്വേഷണമാണ് പൊലീസ് നടത്തിയതെന്ന ചോദ്യവും ഉയരുന്നുണ്ട്.

ഇരുവരുടെയും മൃതദേഹത്തിന് സമീപം ഫോണും കത്തിയും കിടന്നിരുന്നു. സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ ആത്മഹത്യ ആണെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ കൊണ്ടുപോകും. കുട്ടിയെ കൊന്ന് കെട്ടിത്തൂക്കിയതാണോയെന്ന സംശയവും നാട്ടുകാരിൽ ചിലർ ഉന്നയിക്കുന്നുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നതിന് ശേഷമേ ആത്മ​ഹത്യയാണെന്ന് സ്ഥിരീകരിക്കാൻ കഴിയൂവെന്നാണ് പൊലീസ് പറയുന്നത്.

ഇന്നുരാവിലെയാണ് പെൺകുട്ടിയെ കാണാനില്ല വാർത്ത മാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നത്. പൊലീസ് വിവിധ സംഘങ്ങളായി തിരിഞ്ഞ് പ്രദേശത്ത് അന്വേഷണം നടത്താൻ എത്തിയതോടെയായിരുന്നു ഇത്. കഴിഞ്ഞ 26 ദിവസവും ഇത്തരമൊരു നീക്കം നടത്താതിരുന്ന പൊലീസ് ഇന്ന് പ്രദേശത്ത് എത്താൻ ഇടയാക്കിയ സാഹചര്യമെന്താണെന്നാണ് ദുരൂഹത ഉയർത്തുന്നത്.

അതേസമയം പെൺകുട്ടിക്കൊപ്പം മരിച്ച നിലയിൽ കണ്ടെത്തിയ പ്രദീപ് എന്ന 42-കാരന്റെ പേരിൽ നേരത്തെയും ചില കേസുകൾ ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു. പെൺകുട്ടിയുടെ വീട്ടുകാർക്ക് പ്രദീപുമായി അടുപ്പമുണ്ടായിരുന്നുവെന്നാണ് വിവരം. മകളെ കാണാതായ ദിവസം വീട്ടുകാർ ആദ്യം പ്രദീപിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു.

Tags: kasaragod
Share
Tweet
SendShare

More News from this section

‘കേരളം വി ഡി സതീശന്റെ കയ്യിൽ ഭദ്രം’; മുഖ്യമന്ത്രിയെ പുകഴ്‌ത്തി മുതിർന്ന സിപിഐ നേതാവ് സി ദിവാകരൻ

വാഹനത്തിൽ കറങ്ങി നടന്ന് MDMA വിൽപ്പന; 11.163 ഗ്രാം മയക്കുമരുന്നുമായി യുവാവ് പിടിയിൽ

വനിതാ പോലീസുകാരിയെ രാത്രി ഡ്യൂട്ടിക്കിടെ കടന്നുപിടിച്ച കേസിൽ സസ്പെൻഷൻ; യു.ഡി.എഫ് അനുകൂല സംഘടനാ നേതാവ് നവാസിന് മാതൃജില്ലയിൽ വീണ്ടും നിയമനം, ആഭ്യന്തര മന്ത്രിയുടെ ഇടപെടലെന്ന് ആരോപണം

വിവാഹവീട്ടിലെ ആഘോഷത്തിനിടെ സംഘർഷം; തർക്കത്തിന് പിന്നാലെ മൂന്ന് പേരെ വെട്ടി അയൽവാസി, ഒരാൾ ഗുരുതരാവസ്ഥയിൽ

കൂടത്തായി സെന്റ് മേരീസ് ഹൈസ്‌കൂളിൽ റാഗിങ്; ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ വാഷ്‌റൂമിൽ കൊണ്ടുപോയി മർദിച്ചതായി പരാതി, രണ്ട് സീനിയർ വിദ്യാർഥിനികൾക്ക് സസ്‌പെൻഷൻ

സിവിൽ എഞ്ചിനീയറിൽ നിന്ന് സന്യാസിയിലേക്ക്; ശ്രീരാമകൃഷ്ണ ആശ്രമത്തിലെ മുൻ മഠാധിപതി സ്വാമി ഗോലോകാനന്ദജി മഹാരാജ് സമാധിയായി

Latest News

അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies