26 ദിവസം പൊലീസ് എവിടെയായിരുന്നു? VIPയുടെ മകളായിരുന്നെങ്കിലോ എന്ന് ഹൈക്കോടതി; പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

26 ദിവസം പൊലീസ് എവിടെയായിരുന്നു? VIPയുടെ മകളായിരുന്നെങ്കിലോ എന്ന് ഹൈക്കോടതി; പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 10, 2025, 12:25 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: കാസർകോട് കാണാതായ 15-കാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കേസ് അന്വേഷിച്ച പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. ഒരു വിഐപിയുടെ മകൾ ആയിരുന്നെങ്കിൽ പൊലീസ് ഇങ്ങനെ കാണിക്കുമായിരുന്നോ എന്ന് കോടതി ചോദിച്ചു. നിയമത്തിനു മുന്നിൽ വി.വി.ഐപിയും തെരുവിൽ താമസിക്കുന്നവരും തുല്യരാണെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അടങ്ങിയ ബെഞ്ച് പൊലീസിനെ ഓർമിപ്പിച്ചു. അന്വേഷണ ഉദ്യോഗസ്ഥൻ കേസ് ഡയറിയുമായി നാളെ ഹൈക്കോടതിയിൽ ഹാജരാവണമെന്നും കോടതി ഉത്തരവിട്ടു. പെൺകുട്ടിയുടെ അമ്മ നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയിലാണ് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.

കഴിഞ്ഞ ദിവസമായിരുന്നു കാസർകോട് പൈവളി​ഗയിൽ നിർഭാഗ്യകരമായ സംഭവം റിപ്പോർട്ട് ചെയ്തത്. 26 ദിവസം മുൻപ് കാണാതായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അയൽവാസിയായ 42കാരനെയും 15-കാരിയേയും ഒരേ മരത്തിൽ തൂങ്ങിയ നിലയിലായിരുന്നു കണ്ടെത്തിയത്. ഇരുവരുടെയും മൃതദേഹത്തിന് 25 ദിവസത്തോളം പഴക്കമുണ്ടായിരുന്നു. ആത്മഹത്യയാണെന്ന പ്രാഥമിക നി​ഗമനമാണ് പൊലീസ് മുന്നോട്ടുവച്ചത്. എന്നാൽ കുട്ടിയെ കാണാതായി 26 ദിവസത്തോളം പൊലീസ് എന്തുചെയ്യുകയായിരുന്നുവെന്ന ആക്ഷേപം ഇതോടെ ഉയർന്നു. ഈ സാഹചര്യത്തിലാണ് കുട്ടിയെ കാണാതായതിലുള്ള അന്വേഷണം ഇത്ര വൈകിയത് എന്തുകൊണ്ടാണെന്നും വിവിഐപിയുടെ മകളായിരുന്നെങ്കിൽ പൊലീസ് ഇത്തരത്തിൽ പെരുമാറുമായിരുന്നോ എന്നും കോടതി ചോദിച്ചത്. കേസ് അന്വേഷിക്കുന്നതിൽ പൊലീസിന് അനാസ്ഥ സംഭവിച്ചെന്ന വിമർശനം ശക്തമാകുന്നതിനിടെയാണ് ഹൈക്കോടതിയുടെ ശകാരം.

മൃതദേഹത്തിന്റെ പോസ്റ്റുമോർട്ടം പൂർത്തിയായതിന് പിന്നാലെ പ്രാഥമിക റിപ്പോർട്ട് ഇതിനിടെ പുറത്തുവന്നു. 20 ദിവസത്തിലധികം പഴക്കമാണ് മൃതദേഹത്തിനുള്ളത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നി​ഗമനം. അഴുകിയ മൃതദേഹം ഉണങ്ങാൻ തുടങ്ങിയിരുന്നു. വിശദമായ വിലയിരുത്തലുകൾക്കായി മൃതദേഹാവശിഷ്ടങ്ങൾ ഫോറൻസിക് ലാബിലേക്ക് അയച്ചതായി പൊലീസ് അറിയിച്ചു.

Tags: High Courtkasaragod
ShareTweetSendShare

More News from this section

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

Latest News

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies