ചാമ്പ്യൻസ് ട്രോഫി വിജയത്തിന് ശേഷം നിരവധി മനോഹര മുഹൂർത്തങ്ങൾക്കാണ് ദുബായ് അന്താരാഷ്‌ട്ര സ്റ്റേഡിയം വേദിയായത്. അതിൽ ഏറ്റവും ഹൃദയഹാരിയായ ഒന്നായിരുന്നു വിരാട് കോലിയും ഷമിയുടെ അമ്മയുമായുള്ള കൂടിക്കാഴ്ച. ഷമി വിരാട് കോലിയെ അമ്മയ്‌ക്ക് പരിചയപ്പെടുത്തി കൊടുക്കുന്നതു മുതലാണ് വീഡിയോ ആരംഭിക്കുന്നത്.
നടന്ന് വരുന്ന കോലി ഷമിയുടെ ഉമ്മ അഞ്ജും അറയുടെ കാൽ തൊട്ട് വണങ്ങുന്നതും ശേഷം അവർക്കൊപ്പം ഫോട്ടോയ്‌ക്ക് പോസ് ചെയ്യുന്നതുമാണ് വീഡിയോ. ഏവരുടെയും ശ്രദ്ധയാകർഷിച്ച വീഡിയോയിൽ കോലിയുടെ പ്രവൃത്തിയെ ഏവരും വാഴ്‌ത്തി. അതേസമയം നാലു വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ചാമ്പ്യൻസ് ട്രോഫി ഫൈനലിലെ ജയം.
രോഹിത് നയിച്ച ഇന്ത്യ അപരാജിതരായാണ് മൂന്നാം ചാമ്പ്യൻസ് ട്രോഫി കിരീടം ഉയർത്തിയത്. മത്സര ശേഷം വിരാട് കോലി യുവതാരങ്ങളെ അകമഴിഞ്ഞ പ്രശംസിക്കുകയും ചെയ്തു. ഇന്ത്യൻ ടീം യുവതാരങ്ങളുടെ കൈയിൽ ഭദ്രമാണെന്നും അദ്ദേഹം പറഞ്ഞു.
Virat Kohli Touched Mohammad Shami’s Mother Feet And Clicked Pictures With Shami’s Family. pic.twitter.com/D08GRCfurN
— khalid Chougle (@ChougleKhalid) March 10, 2025