ആറ്റുകാലമ്മയുടെ ഇഷ്ടവിഭവങ്ങൾ; നെയ്പ്പായസം മുതൽ വെള്ളച്ചോറ് വരെ; പൊങ്കാലയ്ക്ക് ഇനി ഒരു നാൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആറ്റുകാലമ്മയുടെ ഇഷ്ടവിഭവങ്ങൾ; നെയ്പ്പായസം മുതൽ വെള്ളച്ചോറ് വരെ; പൊങ്കാലയ്‌ക്ക് ഇനി ഒരു നാൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 12, 2025, 01:07 pm IST
FacebookTwitterWhatsAppTelegram

ആറ്റുകാൽ പൊങ്കാലയ്‌ക്കായി അനന്തപുരി ഒരുങ്ങിക്കഴിഞ്ഞു. ന​ഗരത്തിലുടനീളം പൊങ്കാല മഹോത്സവത്തിന്റെ ആരവങ്ങൾ മുഴങ്ങുകയാണ്. പൊങ്കാല മഹോത്സവത്തിൽ പങ്കെടുക്കാൻ സംസ്ഥാനത്തെ വിവിധ ഭാ​ഗങ്ങളിൽ നിന്നും ഭക്തർ പത്മനാഭന്റെ മണ്ണിലേക്ക് എത്തുന്നു. മൺകലത്തിൽ പൊങ്കാലയിടുന്നതിന് പിന്നിൽ ഒരു ഐതീഹ്യം ഉള്ളതുപോലെ ആറ്റുകാലമ്മയ്‌ക്ക് വേണ്ടി ഭക്തർ അർപ്പിക്കുന്ന ഓരോ നിവേദ്യങ്ങൾക്ക് പിന്നിലും ഒരോ വിശ്വാസങ്ങളുണ്ട്.

ആറ്റുകാലമ്മയ്‌ക്ക് ശർക്കര പായസമാണ് പ്രധാന നിവേദ്യമെങ്കിലും പത്തിലധികം വിഭവങ്ങൾ ഭക്തർ അമ്മയ്‌ക്ക് വേണ്ടി അർപ്പിക്കാറുണ്ട്. ശർക്കര പായസം, വെള്ളച്ചോറ്, മണ്ടപ്പുറ്റ്, തെരളിയപ്പം, ഇലയട, നെയ്പ്പായസം, മോദകം, അരവണ എന്നിങ്ങനെ നിരവധി വിഭവങ്ങൾ പട്ടികയിലുണ്ടാവും. പൊങ്കാല തിളച്ച് മാറ്റിയതിന് ശേഷമായിരിക്കും ബാക്കിയുള്ള വിഭാവങ്ങൾ തയാറാക്കുക.

ശർക്കര പായസം- ശർക്കരയും തേങ്ങയും പഴവും അരിയും ചേർത്താണ് ശർക്കര പായസം തയാറാക്കുന്നത്. ഇതാണ് ഭക്തർ പ്രധാനമായും അമ്മയ്‌ക്ക് വേണ്ടി നിവേദിക്കുന്നത്.‌

മണ്ടപ്പുറ്റ്- ശർക്കര പായസം കഴിഞ്ഞാൽ കൂടുതൽ ഭക്തരും തയാറാക്കുന്നത് മണ്ടപ്പുറ്റാണ്. ചെറുപയർ പൊടി, അരിപ്പൊടി, ശർക്കര, നെയ്യ്, ഏലയ്‌ക്ക എന്നിവ ചേർത്ത് കുഴച്ച് ആവിയിൽ വേവിച്ചാണ് മണ്ടപ്പുറ്റ് തയാറാക്കുന്നത്. കുട്ടികൾക്ക് വേണ്ടിയാണ് മണ്ടപ്പുറ്റ് നിവേദിക്കുന്നതെന്നാണ് വിശ്വാസം.

നെയ്പ്പായസം- അരിയിൽ ശർക്കര ഉരുക്കിയൊഴിച്ച് നന്നായി വേവിച്ചെടുക്കണം. ഇതിലേക്ക് നെയ്യ്, ചുക്കുപൊടി, ഏലയ്‌ക്ക് എന്നിവ പൊടിച്ചുചേർത്ത് നൽകുക. നന്നായി ഇളക്കിയ ശേഷം തേങ്ങാപ്പാൽ ചേർത്ത് കൊടുക്കണം.

തെരളിയപ്പം- പഴവും ശർക്കരയും ഏലയ്‌ക്കയും നന്നായി ചേർത്ത് വയണയിലയിൽ ചുരുട്ടി ആവിയിൽ വേവിച്ച് എടുക്കുന്ന തെരളിയിപ്പവും ആറ്റുകാലമ്മയുടെ ഇഷ്ടവിഭവമാണ്.

ഇലയട- വാഴയിലാണ് ഇലയട തയാറാക്കുന്നത്. അരിമാവ് ഒഴിച്ച് അതിലേക്ക് ശർക്കര, തേങ്ങ, പഴം, ഏലയ്‌ക്ക എന്നിവ ചേർത്ത് വാഴയിലയിൽ പൊതിഞ്ഞ് വേവിച്ചാണ് നിവേദിക്കുന്നത്.

അരവണ പായസം- അരി പകുതി വേവിച്ച് അതിലേക്ക് ശർക്കരയും ചെറുപയറും പൊടിച്ച് ചേർത്ത് നന്നായി കുറുക്കി എടുക്കും. ഇതിലേക്ക് ഏലയ്‌ക്ക പൊടിച്ച് ചേർത്ത് കൊടുക്കും.

മോദകം- ചെറുപയർ, ശർക്കര, തേങ്ങ, ഏലയ്‌ക്ക് എന്നിവ ചേർത്ത് അരിമാവിൽ മുക്കി വേവിച്ച് എടുക്കുന്നതാണ് മോദകം. അധികം ആളുകളും മോദകമാണ് അമ്മയ്‌ക്ക് നിവേദിക്കുന്നത്.

വെള്ളച്ചോറ്- പച്ചരിയും തേങ്ങയും പഴവും മാത്രമാണ് വെള്ളച്ചോറ് തയാറാക്കാൻ വേണ്ടത്. മധുരമില്ലെങ്കിലും തേങ്ങയുടെയും പഴത്തിന്റെയും രുചിയാണ് വെള്ളച്ചോറിന്റെ സവിശേഷത.

Tags: ThiruvananthapuramCITYAttukal Ponkala 2025nivedhyam
ShareTweetSendShare

More News from this section

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

Latest News

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies