2,299 രൂപയ്ക്ക് വാങ്ങിയ ജീൻസിന്റെ കളർ ഇളകി; യുവാവിന് 32,000 രൂപ നഷ്ടപരിഹാരം നൽകാനൊരുങ്ങി 'ലെവീസ്'
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

2,299 രൂപയ്‌ക്ക് വാങ്ങിയ ജീൻസിന്റെ കളർ ഇളകി; യുവാവിന് 32,000 രൂപ നഷ്ടപരിഹാരം നൽകാനൊരുങ്ങി ‘ലെവീസ്’

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 12, 2025, 05:13 pm IST
Facebook
Twitter
WhatsAppTelegram

ഒരുകാലത്ത് കീറിയ വസ്ത്രം ധരിക്കുന്നത് ദാരിദ്ര്യത്തിന്റെ സൂചനയായിരുന്നുവെങ്കിൽ ഇന്ന് കീറിപ്പറിഞ്ഞ ഉടുപ്പുകൾ ഫാഷൻ ലോകത്ത് ട്രെൻഡിം​ഗാണ്. സ്ക്രാച്ച് ജീൻസ്, ടോൺ ജീൻസ്, റിപ്പ്ഡ് ജീൻസ് എന്നിവയെല്ലാം ഇതിന് ഉദാഹരണമാണ്. എന്നാൽ അബദ്ധവശാൽ കീറിപ്പോയ ജീൻസ് ആണെങ്കിലോ… പണം നൽകി വാങ്ങിയ ജീൻസ് കീറിപ്പറഞ്ഞതാണെങ്കിൽ അതിനെതിരെ പരാതിപ്പെടാനുള്ള അവകാശം ഉപഭോക്താവിനുണ്ട്. അതുപോലെ തന്നെ വസ്ത്രത്തിന് മറ്റെന്തെങ്കിലും കേടുപാടുകൾ ശ്രദ്ധയിൽപ്പെട്ടാൽ അതിനെതിരെ ശബ്ദമുയർത്താൻ ഉപഭോക്താവിന് സാധിക്കും. അത്തരമൊരു സംഭവമാണ് ഡെറാഡൂണിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നത്. അന്താരാഷ്‌ട്ര തലത്തിൽ ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയ ജീൻസ് ബ്രാൻഡായ ലെവീസിന് (Levi’s) സംഭവിച്ച പിഴവ് വാർത്തകളിൽ ഇടംപിടിക്കുകയാണ്.

ഉപഭോക്താവിന് തകരാറുള്ള ജീൻസ് നൽകിയതിനാൽ 32,799 രൂപ ലെവീസ് (Levi Strauss & Co) നഷ്ടപരിഹാരം നൽകണമെന്നാണ് കോടതി വിധി. 2,299 രൂപയ്‌ക്ക് വാങ്ങിയ ജീൻസിന് കേടുപാടുകൾ സംഭവിച്ചതിനുള്ള നഷ്ടപരിഹാരമാണിത്. നൈനിറ്റാളിലെ ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കോടതിയുടേതാണ് ഉത്തരവ്. നൈനിറ്റാൾ സ്വദേശിയായ സൃഷ്ടി യാദവാണ് പരാതിക്കാരൻ. ജീൻസ് വാങ്ങി ധരിച്ചപ്പോൾ അതിന്റെ കളർ ഇളകി ചർമ്മത്തിലും ബാഗിലുമൊക്കെ പടരുകയും ഇതുമൂലം ചർമ്മത്തിന് ചൊറിച്ചിൽ ഉൾപ്പടെയുള്ള ബുദ്ധിമുട്ടുകൾ അനുഭവപ്പെടുകയും ചെയ്തുവെന്ന് സൃഷ്ടി യാദവ് പറയുന്നു.

2022 ജൂലൈ മാസത്തിൽ ഹൽ​ദ്വാനിയിലുള്ള ലെവീസ് ഷോപ്പിൽ നിന്നാണ് യുവാവ് ജീൻസ് വാങ്ങിയത്. ഉയർന്ന ​ഗുണനിലവാരമുള്ള ജീൻസാണെന്ന് അവകാശപ്പെടുന്നതിനാൽ വൻ തുക നൽകി ജീൻസ് വാങ്ങി. എന്നാൽ ആദ്യമായി ഉപയോ​ഗിച്ച ദിവസം തന്നെ ഗുണനിലവാരത്തിൽ ജീൻസ് പരാജയപ്പെട്ടു. പാന്റിന്റെ നിറം ശരീരത്തിലാകെ പടർന്നു. അന്നേദിവസം ജീൻസിനൊപ്പം സ്റ്റൈൽ ചെയ്ത ബ്രാൻഡഡ് ബാ​ഗിലേക്കും നിറം കലർന്നു. ഉടൻ തന്നെ സൃഷ്ടി യാദവ് ലെവീസിനെ ബന്ധപ്പെടുകയും പരാതി നൽകുകയും ചെയ്തെങ്കിലും ഫലമുണ്ടായില്ല. ഇതോടെയാണ് ഉപഭോക്തൃ തർക്ക പരിഹാര കോടതിയെ ഇയാൾ സമീപിച്ചത്.

നിറം പടരാൻ സാധ്യതയുണ്ടെന്ന കാര്യം ഉപഭോക്താക്കളെ മുൻകൂട്ടി അറിയിക്കാതിരുന്നത് ലെവീസിന്റെ പിഴവാണെന്ന് കോടതി നിരീക്ഷിച്ചു. ജീൻസിന് ചിലവായ 2,299 രൂപ കമ്പനി തിരിച്ചുനൽകണമെന്നും കോടതി നിർദേശിച്ചു. കൂടാതെ പരാതിക്കാരന്റെ ബ്രാൻഡഡ് ബാ​ഗായ Michael Kors ജീൻസിന്റെ നിറം കലർന്ന് വൃത്തികേടായതിനാൽ 15,500 രൂപ കൂടി നഷ്ടപരിഹാരം നൽകണം. ഒപ്പം ഇതുമായി ബന്ധപ്പെട്ട് പരാതിക്കാരനുണ്ടാക്കിയ മാനസിക പ്രയാസത്തിന് 10,000 രൂപയും കോടതി ചെലവുകൾക്ക് 5,000 രൂപയും കൈമാറണമെന്നും കോടതി ഉത്തരവിട്ടു.

ലെവീസ് പോലുള്ള അന്താരാഷ്‌ട്ര ബ്രാൻഡുകൾ ഉപഭോക്തൃ താൽപ്പര്യങ്ങൾക്ക് മുൻഗണന നൽകണമെന്നും ഉത്പന്നത്തിന് കേടുപാടുകൾ സംഭവിച്ചാൽ അത് ഉത്തരവാദിത്തത്തോടെ പരിഹരിക്കണമെന്നും കോടതി ഓർമ്മിപ്പിച്ചു.

Tags: jeansLevi's
Share
Tweet
SendShare

More News from this section

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരായ പരാമർശം ; നിഖിൽ വാഗ്ലെയ്‌ക്കും സഞ്ജയ് റാവുത്തിനും എതിരെ കോടതിയലക്ഷ്യ കേസ്

ഇന്ത്യന്‍ നാവികസേനയുടെ കരുത്ത് കൂട്ടാന്‍ ‘സമര്‍ഥക്’; തദ്ദേശീയമായി നിര്‍മിച്ച മള്‍ട്ടി പര്‍പ്പസ് കപ്പല്‍ കമ്മീഷന്‍ ചെയ്തു

Latest News

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies