16 കോടി രൂപ പിഴ എഴുതിത്തള്ളാൻ 7 കോടി കൈക്കൂലി; സിസിടിവി അഴിമതിയിൽ മുൻ ആം ആദ്മി മന്ത്രിക്കെതിരെ കേസ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

16 കോടി രൂപ പിഴ എഴുതിത്തള്ളാൻ 7 കോടി കൈക്കൂലി; സിസിടിവി അഴിമതിയിൽ മുൻ ആം ആദ്മി മന്ത്രിക്കെതിരെ കേസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 19, 2025, 05:45 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ആംആദ്മി പാർട്ടി നേതാക്കളുടെ പേരിലുള്ള അഴിമതി ആരോപണങ്ങൾ കുന്നുകൂടുന്നു. ഡൽഹിയിലെ മുൻ ആരോഗ്യമന്ത്രി സത്യേന്ദർ ജെയിനാണ് വീണ്ടും അഴിമതിക്കേസിൽ കുടുങ്ങിയിരിക്കുന്നത്. ഇത്തവണ നഗരത്തിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കാനുള്ള 571 കോടി രൂപയുടെ പദ്ധതിയുമായി ബന്ധപ്പെട്ട് 7 കോടി കൈക്കൂലി വാങ്ങിയെന്നാണ് ആം ആദ്മി നേതാവിനെതിരായ ആരോപണം. 2023 മെയ് മുതൽ കേസ് നിലവിലുണ്ട്.

ഡൽഹി സർക്കാരിന്റെ ആന്റി കറപ്ഷൻ ബ്യൂറോയാണ് (ACP) അഴിമതി നിരോധന നിയമത്തിലെ സെക്ഷൻ 17 പ്രകാരം കേസ് ഫയൽ ചെയ്തിരിക്കുന്നതെന്ന് ബുധനാഴ്ച ഉച്ചയ്‌ക്ക് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ക്യാമറകൾ സ്ഥാപിക്കുന്നതിൽ കാലതാമസം വരുത്തിയതിന് 16 കോടി രൂപ പിഴ എഴുതിത്തള്ളാൻ ജെയിൻ 7 കോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് കേസ്. ഡൽഹിയിലെ 70 നിയമസഭാ മണ്ഡലങ്ങളിലായി ഒരു ലക്ഷത്തിലധികം സിസിടിവികൾ സ്ഥാപിക്കുന്നതിനായിരുന്നു പദ്ധതി.

ആരോപണങ്ങളോട് ആംആദ്മി പാർട്ടിയോ സത്യേന്ദർ ജെയിനോ ഇതുവരെ പ്രതികരിച്ചിട്ടില്ല. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ രണ്ട് വർഷം മുമ്പ് അറസ്റ്റിലായതിനെത്തുടർന്ന് കഴിഞ്ഞ വർഷം ഒക്ടോബറിൽ ജാമ്യം ലഭിച്ച സത്യേന്ദർ ജെയിനിനെതിരായ മൂന്നാമത്തെ കേസാണിത്. കഴിഞ്ഞ മാസം പ്രസിഡന്റ് ദ്രൗപതി മുർമു അനധികൃത സ്വത്ത് സമ്പാദന കേസിൽ അദ്ദേഹത്തെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയിരുന്നു.

Tags: Arvind KejriwalAam Aadmi PartyCCTV Fraud CaseSatyender Jain
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies