കണ്ണാടിയിൽ നോക്കാൻ പോലും ധൈര്യമുണ്ടായിരുന്നില്ല; കരഞ്ഞാൽ രോഗം കൂടും; രോഗാവസ്ഥയെ കുറിച്ച് വെളിപ്പെടുത്തി വീണ മുകുന്ദൻ
Thursday, August 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

കണ്ണാടിയിൽ നോക്കാൻ പോലും ധൈര്യമുണ്ടായിരുന്നില്ല; കരഞ്ഞാൽ രോഗം കൂടും; രോഗാവസ്ഥയെ കുറിച്ച് വെളിപ്പെടുത്തി വീണ മുകുന്ദൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 20, 2025, 01:08 pm IST
Facebook
Twitter
WhatsAppTelegram

സെലിബ്രിറ്റി അഭിമുഖങ്ങളിലൂടെ ശ്രദ്ധ നേടിയായ സോഷ്യൽ മീഡിയ താരമാണ് വീണ മുകുന്ദൻ. അടുത്തിടെ പുറത്തിറങ്ങിയ സിനിമയുടെ പ്രമോഷനിൽ പതിവിന് വിപരീതമായി കൂളിം​ഗ് ​ഗ്ലാസ് ധരിച്ചാണ് വീണ പങ്കെടുത്തത്. വീണ മാത്രം എന്താണ് കൂളിംഗ് ഗ്ലാസ് വച്ചതെന്ന തരത്തിലുള്ള കമന്റുകൾ വീഡിയോയ്‌ക്ക് താഴെ വന്നിരുന്നു.

അന്നത്തെ പ്രത്യേക ലുക്കിന്റെ കാരണം വെളിപ്പെടുത്തിയ വീണയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. ‘കണ്ണാടിയിൽ നോക്കാൻ പോലും പേടിച്ച ദിവസങ്ങൾ’ എന്ന അടിക്കുറിപ്പൊടെ എഡിമ എന്ന രോ​ഗാവസ്ഥയെ കുറിച്ചാണ് വീണ
തുറന്നുപറയുന്നത്.

ഫെബ്രുവരി പത്തിന് ഒരു അഭിമുഖം ഉണ്ടായിരുന്നു. തിരിച്ച് വീട്ടിലെത്തിയ ശേഷം ഉച്ചയ്‌ക്ക് ഉറങ്ങാൻ കിടന്നു. വൈകുന്നേരമാണ് എഴുന്നേറ്റത്. ആ സമയത്ത് കണ്ണിന് സെെഡിലൊരു തടിപ്പുണ്ടായിരുന്നു. രാവിലെ മുതലുളള അലച്ചലിന്റെതാണ് എന്ന് കരുതിയത്. അടുത്ത ദിവസം രാവിലെ എഴുന്നേറ്റപ്പോൾ കണ്ണീന് ചുറ്റും വീക്കം കൂടി . തുടർന്ന് എറണാകുളത്തെ ഒരു ആശുപത്രിയിൽ ചികിത്സ തേടി. കുഴപ്പമൊന്നുമില്ല നാളെ രാവിലെ മാറുമെന്നാണ് ആ ഡോക്ടർ പറഞ്ഞത്. അടുത്തദിവസത്തെ പരിപാടിക്ക് കൂളായിട്ട് പോവാം എന്നും ഡോക്ടർ പറഞ്ഞു.

ഡോക്ടർ തന്നെ മരുന്ന കഴിച്ചിട്ടും ഒട്ടും കുറവ് ഉണ്ടായിരുന്നില്ല. പിറ്റേദിവസമായപ്പോൾ കണ്ണ് തുറക്കാൻ പോലും പറ്റാത്ത സ്ഥിതിയായി. ഐ സ്‌പെഷലിസ്റ്റിനെ കണ്ടപ്പോഴാണ് രോ​ഗം പിടികിട്ടിയത്. കണ്ണീർ ഗ്രന്ഥി വീർത്ത് വരുന്ന് അവസ്ഥയായ എഡിമ ആണെന്നും ഡോക്ടർ പറഞ്ഞു. ഭേദമാകാൻ മൂന്നാഴ്ചയോളം എടുക്കുമെന്നും കരഞ്ഞാൽ വീക്കം കൂടുമെന്നും
പറഞ്ഞു. ഇത് കോട്ടപ്പോൾ ശരിക്കും സങ്കടം വന്നു. എന്നിട്ടും കരയാതിരിക്കാൻ കഴിഞ്ഞില്ല.
കണ്ണാടിയിൽ നോക്കാനും ധെെര്യമില്ലായിരുന്നു.

ഇതോടെ ആളുകളെ അഭിമുഖീകരിക്കാനും മടിയായി. ടെൻഷൻ കൂടുതലാണെങ്കിൽ അഡ്മിറ്റാവാനും ഡോക്ടർ പറഞ്ഞിരുന്നു. അഡ്മിറ്റ് ആയാലോ എന്ന് പോലും വിചാരിച്ചു. പിന്നെ സുഹൃത്തുക്കളും ബന്ധുക്കളും ഒപ്പം ജോലി ചെയ്യുന്നവരുമാണ് ധെെര്യം തന്നത്. ‘നിന്നെ എപ്പോഴും ആളുകൾ ശ്രദ്ധിക്കുന്നത് സംസാരത്തിലൂടെയാണ് അല്ലാതെ സൗന്ദര്യം നോക്കിയല്ലെന്നാണ്’ അവർ പറഞ്ഞത്. ആ ധെെര്യത്തിലാണ് സിനിമയുടെ പ്രമോഷന് കൂ ളിംഗ് ഗ്ലാസ് വച്ച് പോയത്, വീണ പറയുന്നു.

Tags: Veena MukundanEdima
Share
Tweet
SendShare

More News from this section

ജനിച്ച ഉടൻ ആശുപത്രിയിൽ കുഞ്ഞുങ്ങൾ മാറി; ദേശീയ പുരസ്കാര ജേതാവായ നടിയെ അമ്മ തിരിച്ചറിഞ്ഞത് കണ്ണുകളുടെ നിറം നോക്കി; വൈറലായി വെളിപ്പെടുത്തൽ

വലതുവശത്തെ ഇടുപ്പിന് പ്രശ്നമുണ്ട്; കാൽ പൂർണമായി ഉയർത്താൻ കഴിയില്ല; പൂർണ്ണ വിശ്രമത്തിലാണെന്ന് സ്ഥിരീകരിച്ച് രശ്മിക മന്ദാന

റഷ്യയിൽ ചരിത്രനേട്ടവുമായി മലയാള സിനിമ; വെസ്റ്റേൺ ഗേറ്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ‘തിയറ്റർ–ദ മിത്ത് ഓഫ് റിയാലിറ്റി’ക്ക് ഗ്രാൻഡ് പ്രീ,ലോകശ്രദ്ധ നേടി ഇന്ത്യയുടെ ഏക മത്സരചിത്രം

മരുന്ന് വാങ്ങാൻ പണമില്ല; വൃദ്ധസദനത്തിൽ കഴിയുന്ന നടൻ മോഹനന് രജനീകാന്തിന്റെ കൈത്താങ്ങ്; ഒരു ലക്ഷം രൂപ സാമ്പത്തിക സഹായം നൽകി സൂപ്പർതാരം

ഒരുകാലത്ത് മലയാളിയുടെ പ്രണയനായകൻ; ഇന്ന് ഭക്ഷണത്തിനും മരുന്നിനും വകയില്ലാതെ വൃദ്ധസേവാശ്രമത്തിൽ; ആരോരുമില്ലാതെ ജീവിതം തള്ളിനീക്കി മോഹൻ ശർമ്മ

ബ്രഹ്മമുഹൂർത്തത്തിൽ റിലീസ്; നിറഞ്ഞാടി യാഷ്, മനം നിറച്ച് രൺബീർ, സീതയായി സായി പല്ലവി; സോഷ്യൽ മീഡിയയെ തീപിടിപ്പിച്ച് രാമായണം ട്രെയിലർ

Latest News

കേരളത്തില്‍ അതിതീവ്ര മഴ മുന്നറിയിപ്പ്; 3 ജില്ലകളില്‍ റെഡ് അലര്‍ട്ട്, മലയോര മേഖലകളില്‍ അതീവ ജാഗ്രത നിര്‍ദേശം

ലോകകപ്പിലെ മിന്നും പ്രകടനത്തിന് പിന്നാലെ വമ്പന്‍ ട്രാന്‍സ്ഫര്‍; കേപ് വെര്‍ദെ ഗോള്‍കീപ്പര്‍ വോസിഞ്ഞ കോളോ കോളോയില്‍

യു.കെയില്‍ തുടരാന്‍ മുങ്ങിയോ? കോമണ്‍വെല്‍ത്ത് ഗെയിംസിനിടെ പാക് ബോക്സര്‍ ഉള്‍പ്പെടെ അഞ്ച് താരങ്ങളെ കാണാതായി

30 ലക്ഷം രൂപയുടെ സിഗരറ്റ് കവർച്ച; ജോലി ചെയ്ത സ്ഥാപനത്തിലെ സെയിൽസ്മാൻ അറസ്റ്റിൽ

ക്രിസ് ഗെയ്‌ലിന്റെ പ്രഖ്യാപനം; കൊച്ചി ബ്ലൂ ടൈഗേഴ്സിനെ വീണ്ടും നയിക്കാന്‍ സാലി സാംസണ്‍, വൈസ് ക്യാപ്റ്റനായി ബേസില്‍ തമ്പി

സാവരിയ ബസന്തിന്റെ കൊലപാതകം പാർലമെന്റിൽ; ദേശീയ ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെട്ട് സി. സദാനന്ദൻ മാസ്റ്റർ എംപി

അജിത് അഗാര്‍ക്കര്‍ക്ക് തിരിച്ചടി? ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി വിവിഎസ് ലക്ഷ്മണ്‍ എത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്

കുന്ദംകുളത്ത് സ്വകാര്യ ബസ് നിയന്ത്രണംവിട്ട് അഞ്ച് വാഹനങ്ങളില്‍ ഇടിച്ച് കയറി അപകടം; വിദ്യാര്‍ഥിനി മരിച്ചു; 25 പേര്‍ക്ക് പരിക്ക്; പത്ത് പേരുടെ നില ഗുരുതരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies