മമ്മൂട്ടിയുടെ വീട്ടിൽ തങ്ങാം, ദുൽഖറിന്റെ മുറിയിൽ ഉറങ്ങാം, സ്വീകരണമുറിയിൽ സൊറ പറഞ്ഞിരിക്കാം...; ആരാധകർക്കായി പനമ്പിള്ളിയിലെ വീട് തുറന്നുനൽകി താരം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

മമ്മൂട്ടിയുടെ വീട്ടിൽ തങ്ങാം, ദുൽഖറിന്റെ മുറിയിൽ ഉറങ്ങാം, സ്വീകരണമുറിയിൽ സൊറ പറഞ്ഞിരിക്കാം…; ആരാധകർക്കായി പനമ്പിള്ളിയിലെ വീട് തുറന്നുനൽകി താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 21, 2025, 12:11 pm IST
FacebookTwitterWhatsAppTelegram

തന്റെ വീട് അതിഥികൾക്കായി തുറന്നുനൽകി മമ്മൂട്ടി. കൊച്ചിയിലെ പനമ്പിള്ളി ന​ഗറിലുള്ള ആഢംബര വീടാണ് മമ്മൂട്ടി ആരാധകർക്കായി തുറന്നുനൽകിയത്. ഏവരും ഒരു തവണയെങ്കിലും കയറണം എന്ന് ചിന്തിക്കുന്ന അതിമനോഹരമായ കെട്ടിടമാണിത്. റിനോവേഷൻ നടത്തിയാണ് മമ്മൂട്ടി ഹൗസ് കഴിഞ്ഞ ദിവസം മുതൽ അതിഥികൾക്ക് തുറന്നുനൽകിയത്.

വെക്കേഷൻ എക്സീപിരിയൻസ് എന്ന ​ഗ്രൂപ്പാണ് റിനോവേഷൻ ഏറ്റെടുത്തത്. ബോട്ടീക് മോഡലിൽ അത്യാഢംബരമായാണ് വീട് പുതുക്കിപ്പണിഞ്ഞിരിക്കുന്നത്. അവധിക്കാലം അടിച്ചുപൊളിക്കാൻ നോക്കുന്നവർക്ക് മലയാളത്തിന്റെ മെ​ഗാസ്റ്റാറിന്റെ വീട്ടിൽ തന്നെ അന്തിയുറങ്ങാം. സ്റ്റേയ്‌ക്കായുള്ള ബുക്കിം​ഗ് ആരംഭിച്ചിട്ടുണ്ട്.

 

View this post on Instagram

 

A post shared by VKation Experiences (@vkationexperiences)

2008 മുതൽ 2020 വരെ മമ്മൂട്ടിയും കുടുംബവും ഈ വീട്ടിലാണ് താമസിച്ചിരുന്നത്. പിന്നീട് വൈറ്റില റോഡിലെ പുതിയ വീട്ടിലേക്ക് താമസം മാറി. എന്നിരുന്നാലും മമ്മൂട്ടിയുടെ ആ പഴയവീടും മമ്മൂട്ടിപ്പാലുവുമൊക്കെ കാണാൻ ആരാധകരും ഓൺലൈൻ മീഡിയക്കാരുമൊക്കെ എത്താറുണ്ട്. പ്രത്യേക ഇന്റീരിയൽ വർക്കുകളോടെ പതിറ്റാണ്ടുകളോളമുള്ള ഓർമകൾ നിലനിർത്തിക്കൊണ്ടാണ് വീട് പുതുക്കി പണിഞ്ഞത്.

മമ്മൂട്ടിയുടെയും ദുൽഖറിന്റെയും മുറികളിൽ തങ്ങാനും കുടുംബത്തോടൊപ്പം കുശലം പറഞ്ഞിരുന്ന് മമ്മൂട്ടിയുടെ സ്വീകരണമുറിയിൽ ഇരിക്കാനുമൊക്കെയുള്ള അവസരമാണ് ആരാധകർക്ക് ലഭിച്ചിരിക്കുന്നത്. വിദേശ വിനോദസഞ്ചാരികളെയും ആകർഷിക്കുന്ന തരത്തിലാണ് റിനോവേഷൻ പൂർത്തിയാക്കിയത്. ഇതിന്റെ ചിത്രങ്ങൾ വെക്കേഷൻ എക്സീപിരിയൻസ് ​ഗ്രൂപ്പിന്റെ സോഷ്യൽമീഡിയ പേജിൽ പങ്കുവച്ചിട്ടുണ്ട്.

Tags: MAMMOOTTYhousePANAMPILLI NAGARRENOWATE
ShareTweetSendShare

More News from this section

ജയസൂര്യ – വിനായകൻ ചിത്രം ടൈറ്റാൻസ് : ടൈറ്റിൽ പ്രകാശനം ചെയ്തു

തമിഴ് നടന്‍ അജിത് കുമാറിന്റെ മാതാവ് മോഹിനി മണി അന്തരിച്ചു; സിനിമാ-രാഷ്‌ട്രീയ ലോകം ആദരാഞ്ജലി അര്‍പ്പിച്ചു

തമിഴ് ചലച്ചിത്ര രംഗത്തിന് തീരാനഷ്ടം; നടനും പ്രമുഖ സിനിമാ നിരൂപകനുമായ എസ്. സത്യേന്ദ്ര വിടവാങ്ങി

പ്രണയ പശ്ചാത്തലത്തിലൊരു റിവഞ്ച് ത്രില്ലർ. ഇല്ലിക്കൽ റിവഞ്ച് ആദ്യ പോസ്റ്റർ പുറത്ത്

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ബിജു മേനോൻ നായകനാകുന്ന ചിത്രം; അവറാച്ചൻ ആൻഡ് സൺസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

കാട്ടാളൻ A സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടു: മെയ് ഇരുപത്തിയെട്ടിന് വേൾഡ് വൈഡ് റിലീസ്

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies