മലയിൻകീഴ് മാധവ കവിയുടെ സ്മരണ നിലനിർത്തുന്ന മാധവമുദ്ര പുരസ്കാരം സാഹിത്യകാരൻ എസ്. മഹാദേവൻ തമ്പിക്ക്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മലയിൻകീഴ് മാധവ കവിയുടെ സ്മരണ നിലനിർത്തുന്ന മാധവമുദ്ര പുരസ്കാരം സാഹിത്യകാരൻ എസ്. മഹാദേവൻ തമ്പിക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 22, 2025, 10:36 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് സമ്മാനിക്കുന്ന മാധവ മുദ്ര സാഹിത്യ പുരസ്കാരത്തിന് പ്രശസ്ത സാഹിത്യകാരൻ എസ്. മഹാദേവൻ തമ്പി അർഹനായി. 25001/- രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്. സർഗാത്മക സാഹിത്യ രംഗത്ത് വിശേഷിച്ച് നോവലിന്റെയും ചെറുകഥയുടെയും രംഗത്ത് നിരവധി പതിറ്റാണ്ടുകളായി മൗലികമായ സംഭാവനകൾ നൽകുന്നതിലൂടെ മലയാള ഭാഷയെയും ഭാവുകത്വത്തേയും നവീകരിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നതിനാണ് അവാർഡ്. 2025 മാർച്ച് 24 ന് വൈകുന്നേരം 5.30 ന് മലയിൻകീഴ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര സന്നിധിയിൽ വച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് മെമ്പർ അഡ്വ. എ. അജികുമാർ പുരസ്കാരം സമ്മാനിക്കും.

മലയാള സാഹിത്യരംഗത്ത് ഈടുറ്റ സംഭാവനകൾ നൽകിയ കണ്ണശ കവിയായ മാധവ പണിക്കർ ശ്രീകൃഷ്ണനെ ഉപാസിച്ച് ഭാഷാ ഭഗവത്ഗീത രചിച്ചത് മലയിൻകീഴ് ശ്രീകൃഷ്ണസ്വാമി ക്ഷേത്ര ഗോപുരത്തിൽ വച്ചായിരുന്നു. മലയിൻകീഴ് മാധവ കവിയുടെ സ്മരണ നിലനിർത്തുക എന്ന ലക്ഷ്യത്തോടെ 2017 മുതലാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് മാധവമുദ്ര സാഹിത്യ പുരസ്കാരം നൽകിവരുന്നത്.

അതിരുകൾ, ആകാശങ്ങളുടെ അവകാശികൾ, ശിശിരത്തിലെ സൂര്യൻ, അധിനിവേശം, അപരാഹ്നത്തിൽ അവസാനിക്കുന്ന ഒരു ദിവസം തുടങ്ങിയ കഥാസമാഹാരങ്ങളും ആസാദി, ജലപർവം, ഹിമമേഘങ്ങൾ, മൃത്യു സൂത്രം’,അലകളില്ലാത്ത കടൽ തുടങ്ങിയ നോവലുകളുമാണ് തമ്പിയുടെ പ്രധാന കൃതികൾ. ഈ കൃതികളെല്ലാം തന്നെ വിവിധ ഭാരതീയ ഭാഷകളിലും ഇംഗ്ലീഷിലും വിവർത്തനം ചെയ്തിട്ടുണ്ട്.

ആലപ്പുഴ ജില്ലയിലെ മുതുകുളത്ത് ജനിച്ച എസ് മഹാദേവൻ തമ്പി പത്രപ്രവർത്തകനായി ജോലി തുടങ്ങി കേരളാ സർക്കാരിന്റെ പി ആർ ഡി യിൽ അഡീഷണൽ ഡയറക്ടറായി വിരമിച്ചു.

Tags: SUBS Mahadevan thampi
ShareTweetSendShare

More News from this section

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

Latest News

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies