തുടക്കം കസറി! കത്തിക്കയറി കോലി-സാൾട്ട് സഖ്യം, ആർസിബിക്ക് വിജയത്തുടക്കം
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

തുടക്കം കസറി! കത്തിക്കയറി കോലി-സാൾട്ട് സഖ്യം, ആർസിബിക്ക് വിജയത്തുടക്കം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 23, 2025, 08:58 am IST
Facebook
Twitter
WhatsAppTelegram

ഇന്ത്യൻ പ്രീമിയർ ലീഗ് 2025 സീസണിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് വിജയത്തുടക്കം. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടന്ന ഉദ്‌ഘാടന മത്സരത്തിൽ ആർസിബി ആതിഥേയരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ (KKR) 7 വിക്കറ്റിന് പരാജയപ്പെടുത്തി. കൊൽക്കത്തയുടെ 175 റൺസ് വിജയലക്ഷ്യം ആർസിബി 16.2 ഓവറിൽ മറികടന്നു. മറുപടി ബാറ്റിംഗിൽ തകർത്തടിച്ച ഫിലിപ്പ് സാൾട്ട്, വിരാട് കോലി എന്നിവരുടെ അർദ്ധസെഞ്ച്വറി പ്രകടനമാണ് ആർസിബിക്ക് മിന്നും ജയം സമ്മനിച്ചത്.

ആദ്യം ബാറ്റ് ചെയ്ത കെകെആർ, ക്യാപ്റ്റൻ അജിങ്ക്യ രഹാനെയുടെ അർദ്ധസെഞ്ച്വറി (31 പന്തിൽ 56) മികവിൽ നിശ്ചിത 20 ഓവറിൽ 174/7 റൺസ് നേടി. ഹാനെയും നരൈനും ചേർന്ന് 55 പന്തിൽ നിന്ന് 103 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി ആർ‌സി‌ബി ക്യാമ്പിന്റെ ആവേശം കെടുത്തി. എന്നാൽ ക്യാപ്റ്റൻ രഹാനെ തന്റെ ഐപിഎൽ കരിയറിൽ നാലാം തവണയും ക്രുണാൽ പാണ്ഡ്യയുടെ (3/29) ബൗളിങ്ങിൽ വിക്കറ്റ് നൽകി മടങ്ങിയതോടെ കൊൽക്കത്തയുടെ താളം തെറ്റി. വെങ്കിടേഷ് അയ്യരെയും (7 പന്തിൽ 6) റിങ്കു സിങ്ങിനെയും (10 പന്തിൽ 12) ആൻഡ്രെ റസ്സലിനെയും (3 പന്തിൽ 4) ആർസിബി പവലിയനിലേക്ക് മടക്കിയതോടെ കൊൽക്കത്തയ്‌ക്ക് 20 ഓവറിൽ 174/8 എന്ന സ്കോറിൽ തൃപ്തിപ്പെടേണ്ടി വന്നു. ക്രുണാൽ പാണ്ഡ്യയും സുയാഷ് ശർമ്മയും നാല് വിക്കറ്റുകൾ വീഴ്‌ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ആർസിബിക്ക് ഫിലിപ്പ് സാൾട്ടും (31 പന്തിൽ 56), വിരാട് കോലിയും (36 പന്തിൽ 59) ചേർന്ന് മികച്ച ഓപ്പണിങ് നൽകി. സാൾട്ടിന് പിന്നാലെയെത്തിയ ക്യാപ്റ്റൻ രജത് പാട്ടീദാർ (16 പന്തിൽ 34) കാര്യങ്ങൾ വേഗത്തിലാക്കി. കോലിയും പാട്ടീദാറും ചേർന്നുള്ള 23 പന്തിൽ നിന്ന് 44 റൺസിന്റെ കൂട്ടുകെട്ട് ആർസിബിയെ വിജയത്തിന്റെ വക്കിലെത്തിച്ചു. ഒടുവിൽ ലിയാം ലിവിംഗ്സ്റ്റൺ (5 പന്തിൽ 15*) 16.2 ഓവറിൽ ആർസിബിക്ക് അർഹിച്ച ജയം നേടിക്കൊടുത്തു.

Tags: VIRAT KOHLIRCBKKRIPL 2025Philip Salthalf centuries
Share
Tweet
SendShare

More News from this section

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങി; 85 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്ത്

ബഹ്റൈന്‍ ഗ്രാന്‍പ്രിക്‌സില്‍ മാക്‌സ് വെസ്റ്റാപ്പന് കന്നി ജയം; സീസണിലെ ആദ്യ കിരീടനേട്ടം

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

Latest News

കാർഗിൽ യുദ്ധത്തിലെ സഫേദ് സാഗർ പോരാളി ഇനി വ്യോമസേനയെ നയിക്കും; എയർ മാർഷൽ അശുതോഷ് ദീക്ഷിത് പുതിയ മേധാവി, ഒക്ടോബർ 31ന് ചുമതലയേൽക്കും

‘സുഗതനെ ജയിലിലടച്ചത് കള്ളക്കേസിൽ’; പൊലീസ് സംവിധാനത്തെ ദുരുപയോഗം ചെയ്തെന്ന് രാജീവ് ചന്ദ്രശേഖർ, ‘എൽഡിഎഫ് ചെയ്തതുതന്നെ യുഡിഎഫും തുടരുന്നു’

തുലാമാസ പൂജയ്‌ക്ക് ശബരിമല ദർശനത്തിനെത്തുന്നവർക്ക് പുതിയ സൗകര്യം; 400 മുറികൾ ഓൺലൈനിൽ, ബുധനാഴ്ച മുതൽ ബുക്കിങ് ആരംഭിക്കും

ഐഐടി പാലക്കാട് ടെകിന്റെ സമഗ്ര 2.0 ഇന്നൊവേഷൻ സമ്മിറ്റ് തിരുവനന്തപുരത്ത്; 40 സ്റ്റാർട്ടപ്പുകളും 30 പ്രമുഖ പ്രഭാഷകരും പങ്കെടുക്കും

കോഴിക്ക് അരി നൽകാനെത്തിയ 15-കാരനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗിക അതിക്രമം; പോക്സോ കേസിൽ ബന്ധുവിന് 47 വർഷം കഠിനതടവും 32,000 രൂപ പിഴയും

ഇനിയും ജയിലിൽ കിടക്കാൻ തയാർ, ജനങ്ങൾക്ക് വേണ്ടി മാത്രമേ ഇടപെട്ടിട്ടുള്ളൂ’; ആർ. സുഗതൻ , വട്ടിയൂർക്കാവ് വികസനത്തിന് വീണ്ടും സമരമെന്ന് മുന്നറിയിപ്പ്

മുഖ്യമന്ത്രി വിജയിയുടെ മാതാവ് ശോഭ ചന്ദ്രശേഖർ ഉപതിരഞ്ഞെടുപ്പ് ദിവസം തിരുപ്പതി ക്ഷേത്രത്തിൽ, ഏഴുമലയാനെ ദർശിച്ചു

ആർ. സുഗതൻ ജയിൽ മോചിതനായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies