ചെന്നൈയുടെ വിക്കറ്റ് വീഴ്ത്തിയ ദീപക് ചഹാറിനെ ട്രോളി സഹോദരിയുടെ "ബാഹുബലി-കട്ടപ്പ" പോസ്റ്റ്, ഏറ്റെടുത്ത് സോഷ്യൽ മീഡിയ
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ചെന്നൈയുടെ വിക്കറ്റ് വീഴ്‌ത്തിയ ദീപക് ചഹാറിനെ ട്രോളി സഹോദരിയുടെ “ബാഹുബലി-കട്ടപ്പ” പോസ്റ്റ്, ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 24, 2025, 03:01 pm IST
Facebook
Twitter
WhatsAppTelegram

കഴിഞ്ഞ ദിവസം നടന്ന മുംബൈ-ചെന്നൈ മത്സരത്തിൽ ചിരവൈരികളുടെ പോരാട്ടം എന്നതിലുപരി ആരാധകർ കൗതുകത്തോടെ നോക്കികണ്ടത് മഞ്ഞ ജേഴ്‌സിയിൽ മാത്രം തങ്ങൾക്ക് പരിചിതമായിരുന്ന ദീപക് ചഹാറിന്റെ മുംബൈ ടീമിലെ അരങ്ങേറ്റമായിരുന്നു. ഐപിഎൽ കരിയറിലെ അവസാന ഏഴ് വർഷങ്ങൾ സിഎസ്‌കെയ്‌ക്കൊപ്പം ചെലവഴിച്ച ചഹാർ അതെ ടീമിനെതിരെയാണ് ഇന്നലെ കളത്തിലിറങ്ങിയത്. മത്സരത്തിൽ താരം ഒരു വിക്കറ്റ് വീഴ്‌ത്തുക മാത്രമല്ല, മുംബൈയ്‌ക്കായി 15 പന്തിൽ നിന്ന് 28 റൺസും നേടി.

എന്നാലിപ്പോൾ ചഹാറിന്റെ സഹോദരി മാലതി ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ച ഒരു രസകരമായ മീമാണ് ആരധകർക്കിടയിൽ ചിരി പടർത്തുന്നത്. തെലുങ്ക് സിനിമയായ ബാഹുബലിയിലെ രംഗമാണ് അവർ സഹോദരനെ പരിഹസിക്കാൻ തെരഞ്ഞെടുത്തത്. ബാഹുബലിയെ കട്ടപ്പ പിന്നിൽ നിന്നും കുത്തുന്ന രംഗവും മൈതാനത്ത് ചെന്നൈയുടെ വിക്കറ്റ് നഷ്ടം ആഘോഷിക്കുന്ന ദീപക് ചഹാറിന്റെയും ചിത്രങ്ങളും താരതമ്യം ചെയ്തുള്ള കൊളാഷാണ് മാലതി പോസ്റ്റ് ചെയ്തത്. എം എസ് ധോണിയുടെയും ചെന്നൈ സൂപ്പർ കിങ്സിന്റെയും കടുത്ത ആരാധികയാണ് മാലതി ചഹാർ.

Malti Chahar’s Instagram story. pic.twitter.com/1bfxj4kcU4

— Mufaddal Vohra (@mufaddal_vohra) March 24, 2025


അതേസമയം ചെപ്പോക്കിൽ നടന്ന ബ്ലോക്ക്ബസ്റ്റർ പോരാട്ടത്തിൽ, മുംബൈ ഉയർത്തിയ 156 റൺസ് വിജയലക്ഷ്യം പിന്തുടർന്ന സിഎസ്കെ അഞ്ച് പന്തുകൾ ബാക്കി നിൽക്കെ വിജയലക്ഷ്യം മറികടന്നു. ചെന്നൈക്കായി ക്യാപ്റ്റൻ റുതുരാജ് ഗെയ്ക്‌വാദ് (53), രചിൻ രവീന്ദ്ര (65*) എന്നിവർ അർധശതകങ്ങൾ നേടി. മുംബൈ നിരയിൽ അരങ്ങേറ്റ താരം വിഘ്നേഷ് പുത്തൂർ 3 വിക്കറ്റുകൾ നേടി.

Tags: wicketSisterCSK vs MIDeepak ChaharBaahubaliMalti
Share
Tweet
SendShare

More News from this section

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങി; 85 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്ത്

ബഹ്റൈന്‍ ഗ്രാന്‍പ്രിക്‌സില്‍ മാക്‌സ് വെസ്റ്റാപ്പന് കന്നി ജയം; സീസണിലെ ആദ്യ കിരീടനേട്ടം

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

Latest News

കാർഗിൽ യുദ്ധത്തിലെ സഫേദ് സാഗർ പോരാളി ഇനി വ്യോമസേനയെ നയിക്കും; എയർ മാർഷൽ അശുതോഷ് ദീക്ഷിത് പുതിയ മേധാവി, ഒക്ടോബർ 31ന് ചുമതലയേൽക്കും

‘സുഗതനെ ജയിലിലടച്ചത് കള്ളക്കേസിൽ’; പൊലീസ് സംവിധാനത്തെ ദുരുപയോഗം ചെയ്തെന്ന് രാജീവ് ചന്ദ്രശേഖർ, ‘എൽഡിഎഫ് ചെയ്തതുതന്നെ യുഡിഎഫും തുടരുന്നു’

തുലാമാസ പൂജയ്‌ക്ക് ശബരിമല ദർശനത്തിനെത്തുന്നവർക്ക് പുതിയ സൗകര്യം; 400 മുറികൾ ഓൺലൈനിൽ, ബുധനാഴ്ച മുതൽ ബുക്കിങ് ആരംഭിക്കും

ഐഐടി പാലക്കാട് ടെകിന്റെ സമഗ്ര 2.0 ഇന്നൊവേഷൻ സമ്മിറ്റ് തിരുവനന്തപുരത്ത്; 40 സ്റ്റാർട്ടപ്പുകളും 30 പ്രമുഖ പ്രഭാഷകരും പങ്കെടുക്കും

കോഴിക്ക് അരി നൽകാനെത്തിയ 15-കാരനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗിക അതിക്രമം; പോക്സോ കേസിൽ ബന്ധുവിന് 47 വർഷം കഠിനതടവും 32,000 രൂപ പിഴയും

ഇനിയും ജയിലിൽ കിടക്കാൻ തയാർ, ജനങ്ങൾക്ക് വേണ്ടി മാത്രമേ ഇടപെട്ടിട്ടുള്ളൂ’; ആർ. സുഗതൻ , വട്ടിയൂർക്കാവ് വികസനത്തിന് വീണ്ടും സമരമെന്ന് മുന്നറിയിപ്പ്

മുഖ്യമന്ത്രി വിജയിയുടെ മാതാവ് ശോഭ ചന്ദ്രശേഖർ ഉപതിരഞ്ഞെടുപ്പ് ദിവസം തിരുപ്പതി ക്ഷേത്രത്തിൽ, ഏഴുമലയാനെ ദർശിച്ചു

ആർ. സുഗതൻ ജയിൽ മോചിതനായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies